LIMA WORLD LIBRARY

പരീക്ഷയെ നേരിടാം; ആത്മവിശ്വാസത്തോടെ – അഡ്വ.ചാർളിപോൾ

അലക്സാണ്ടർ ഗ്രഹാംബെൽ പറയുന്നു; “Before anything else, preparation is the key to success”. നല്ല ഒരുക്കമാണ് വിജയത്തിന്റെ താക്കോൽ. പരീക്ഷാക്കാലമാണിത്. നന്നായി ഒരുങ്ങിയാൽ നല്ല റിസൽട്ട് സമ്പാദിക്കുവാൻ കഴിയും. നല്ല റിസൽട്ട് നേടിയാൽ ഭാവിപഠനവും ജോലിയും ഉയർച്ചയുമെല്ലാം കൈവരിക്കാൻ എളുപ്പമാണ്. നന്നായി പഠിക്കുക, റിവിഷൻ നടത്തുക, പഠിച്ചത് നന്നായി പ്രകടിപ്പിക്കുക എന്നിവയാണ് ഉന്നതവിജയത്തിന് സഹായകമാകുന്നത്. നന്നായി ഒരുങ്ങിയാൽ ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷാപ്പേടി മാറും. പരീക്ഷകളെ ഭയപ്പെടേണ്ടതില്ല. മറിച്ച് അവയെ അഭിമുഖീകരിച്ച് വിജയം നേടുക. വലിയ […]

വേനൽ – ബാലഗോപാലൻ പേരൂർ

ഉഷ്ണമാണു പകൽ തീയാണു വെയിൽ കനലാണാത്മാവിൽ ഇതു വേനൽപ്പൂരം ചവിട്ടി നടക്കുന്ന പൂഴിക്കുമുണ്ടു പറയാൻ വേനൽക്കഥകൾ ഇരതേടിയിറങ്ങുന്ന ഉരഗത്തിൻ്റെ വേദന ഈശ്വരനു പാലും പഴവുമായി പോകുന്ന പുഴുവിൻ്റെ നൊമ്പരം ഭൂമിതൻ ഗർഭത്തിൽ നാമ്പുതിർക്കാൻ വെമ്പുന്ന പുൽത്തരിയുടെ നൊമ്പരം നീർ ബിന്ദുവോരോന്നു കാത്തു കിടക്കുന്ന ജീവൻ്റെ നിരവധി നാരായവേരുകൾ ഇതൊരു വേനൽച്ചിത്രം!

ലങ്ക ചൈനയോട് 250 കോടി ഡോളർ കടം ചോദിക്കുന്നു

കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക ചൈനയോട് 250 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടു. ഐഎംഎഫ് (രാജ്യാന്തര നാണയനിധി) വായ്പയ്ക്കുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ചൈനയിൽ നിന്നു വായ്പ സംഘടിപ്പിക്കാനുള്ള ശ്രമം. 100 കോടി ഡോളർ സാമ്പത്തിക സഹായവും 150 കോടി ഡോളർ ക്രെഡിറ്റ്‌ലൈൻ വായ്പയും നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ചി ചെൻഹോങ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ശ്രീലങ്കയ്ക്ക് 100 കോടി ഡോളർ ക്രെഡിറ്റ്‌‌ലൈൻ വായ്പ നൽകിയിരുന്നു. ഇത്തരം വായ്പയിൽ, […]

3 ലക്ഷം പേർ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നു; കീഴടങ്ങില്ല: യുക്രെയ്ൻ

മരിയുപോൾ നഗരം വളഞ്ഞുപിടിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോൾ കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനവും യുക്രെയ്ൻ തള്ളി. ഇന്നലെ പുലർച്ചെ 5 മണിക്കു മുൻപ് മരിയുപോളിൽ പ്രതിരോധം തീർക്കുന്ന ‘ദേശീയവാദികളോടും കൊള്ളക്കാരോടും’ ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം. 3 ലക്ഷത്തോളം ആളുകൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനാൽ യുക്രെയ്ൻ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സുരക്ഷിതപാതയൊരുക്കാമെന്നും റഷ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അന്ത്യശാസനം വന്നതിന്റെ പിന്നാലെ തന്നെ കീഴടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നുപോലുമില്ലെന്നു യുക്രെയ്ൻ റഷ്യയെ അറിയിച്ചു. […]

സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

നടപ്പു സാമ്പത്തിക വർഷത്തിലെ (2021-2022) അവസാന പ്രവൃത്തി ദിവസങ്ങളിൽ ട്രഷറികളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനുമായി ധനവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു (09.03.2022 ലെ 17/2022/ധന നമ്പർ സർക്കുലർ) നടപ്പു സാമ്പത്തിക വർഷത്തെ ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 30ന് വൈകിട്ട് 5 മണിവരെ മാത്രമാണ്. ഈ സമയത്തിനു ശേഷം ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സ്വീകരിക്കില്ല. ഓൺലൈൻ മുഖേന സമർപ്പിക്കുന്ന ബില്ലുകളുടെയും ചെക്കുകളുടെയും ഫിസിക്കൽ കോപ്പികൾ ഈ സമയപരിധിക്കുള്ളിൽ ട്രഷറികളിൽ സമർപ്പിക്കണം. എല്ലാ വകുപ്പുമേധാവികളും ഡ്രോയിംഗ് […]

5 റോട്ടർ ബ്ളേഡുകള്‍; ഇരട്ട എൻജിൻ; അപകട സാധ്യത കുറവ്; പ്രത്യേകതകള്‍;

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടയായി എയർബസിന്റെ അത്യാധുനിക എച്ച്.145 ഡി 3 ഹെലികോപ്റ്റർ തലസ്ഥാനത്ത്. റാവീസ് ഹോട്ടലുകളെ ബന്ധിപ്പിക്കാൻ ആർ.പി. ഗ്രൂപ്പാണ് ഹെലികോപ്റ്റർ വാങ്ങിയത്. അഞ്ചു റോട്ടർ ബ്ളേഡുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്ററിന് 90 കോടി രൂപയാണ് വില. രാജ്യത്തെ ആദ്യത്തെ എയർബസ് നിർമിത എച്ച്.145 ഡി3 ഹെലികോപ്റ്ററാണ് തലസ്ഥാനത്ത് പറന്നിറങ്ങിയത്. അത്യാധുനിക സൌകര്യങ്ങളുള്ള ഈ ഹെലികോപ്റ്റർ ജർമനിലെ എയർബസ് കമ്പനിയിൽ നിന്ന് ആർ.പിഗ്രൂപ്പ് ചെയർമാൻ രവിപിള്ള നേരിട്ട് വാങ്ങുകയായിരുന്നു. കോവളം, കൊല്ലം, കോഴിക്കോട് കടവ് എന്നിവിടങ്ങളിലെ […]

വീണ്ടും ഇരുട്ടടി; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസ കൂട്ടി. ഡീസലിന് 85 പൈസയും കൂട്ടിയത്, പുതിയ വില ഇന്ന് രാവിലെ പ്രാബല്യത്തില്‍. നവംബറിലാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റംവരുത്തിയത്.

ശുപാർശ ലഭിച്ചു; ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഒരുമിച്ച് വർധിപ്പിക്കും: മന്ത്രി

ബസ്, ഓട്ടോ ടാക്സി നിരക്കുകൾ ഒരുമിച്ച് വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടോ ടാക്സി നിരക്കുകൾ കൂട്ടുന്നതിനുള്ള ശുപാർശകൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിച്ചെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള കിലോമീറ്ററുകൾക്ക് 15 രൂപ വീതവുമാണ് ശുപാർശ. 1500 സിസി വരെയുള്ള ടാക്സി വാഹനങ്ങൾക്ക് അഞ്ചു കിലോമീറ്റരർ വരെ 210 രൂപയും ശേഷമുള്ള കിലോമീറ്ററുകൾക്ക് 18 രൂപ വീതവും ഈടാക്കാം. 1500 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് മിനിമം ചാർജ് […]

നാടിന്‍റെ വികസന ദീന രോദനം – കാരൂര്‍ സോമന്‍, ലണ്ടന്‍.

കണ്ണുതുറന്നു നോക്കിയാല്‍ മൃഗീയാധികാരമുള്ള, കായികശേഷിയുള്ള പല രാജ്യ-ദേശങ്ങളെയെടു ത്താല്‍ ആഹ്ളാദത്തെക്കാള്‍ അമ്പരപ്പാണ് കാണുക. സാഹിത്യകാരന്‍ അശോകന്‍ ചരുവിലിന്‍റെ വാക്കുകള്‍. ‘നിലനില്‍ക്കുന്ന ആചാരങ്ങള്‍ പ്രക്ഷോഭം കൊണ്ടോ നിയമം മൂലമോ ലംഘിക്കപ്പെടുമ്പോള്‍ സാമാന്യ ജനങ്ങ ള്‍ക്ക് അങ്കലാപ്പുണ്ടാക്കുക സ്വാഭാവികമാണ്’. ഒരാളുടെ ഭൂമി വികസനത്തിനായി കണ്ടെത്തുമ്പോള്‍ ആചാരത്തി നേക്കാള്‍ അവകാശങ്ങള്‍ ശക്തിയായി കടന്ന് വരും’.നമ്മുടെ മുഖ്യമന്ത്രി അറിയിച്ചത് ‘ഈ നാടിന്‍റെ പദ്ധതി നാടിന്‍റെ വികസനത്തിനാണ്’.ഓരോ വികസനവും അതിന്‍റെ പരിണാമപ്രക്രിയയിലൂടെ കടന്നുപോകാതെ ഒരു പദ്ധതിയും പിറവിയെടുക്കില്ല. അതിന്‍റെ മുന്നില്‍ നിയമലംഘനങ്ങള്‍ വാളുപോലെ ഉയര്‍ന്നു […]