LIMA WORLD LIBRARY

വേനൽ – ബാലഗോപാലൻ പേരൂർ

ഉഷ്ണമാണു പകൽ
തീയാണു വെയിൽ
കനലാണാത്മാവിൽ
ഇതു വേനൽപ്പൂരം
ചവിട്ടി നടക്കുന്ന
പൂഴിക്കുമുണ്ടു പറയാൻ
വേനൽക്കഥകൾ
ഇരതേടിയിറങ്ങുന്ന
ഉരഗത്തിൻ്റെ വേദന
ഈശ്വരനു പാലും
പഴവുമായി പോകുന്ന
പുഴുവിൻ്റെ നൊമ്പരം
ഭൂമിതൻ ഗർഭത്തിൽ
നാമ്പുതിർക്കാൻ വെമ്പുന്ന
പുൽത്തരിയുടെ നൊമ്പരം
നീർ ബിന്ദുവോരോന്നു
കാത്തു കിടക്കുന്ന ജീവൻ്റെ
നിരവധി നാരായവേരുകൾ
ഇതൊരു വേനൽച്ചിത്രം!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px