നാടിന്‍റെ വികസന ദീന രോദനം – കാരൂര്‍ സോമന്‍, ലണ്ടന്‍.

Facebook
Twitter
WhatsApp
Email

കണ്ണുതുറന്നു നോക്കിയാല്‍ മൃഗീയാധികാരമുള്ള, കായികശേഷിയുള്ള പല രാജ്യ-ദേശങ്ങളെയെടു ത്താല്‍ ആഹ്ളാദത്തെക്കാള്‍ അമ്പരപ്പാണ് കാണുക. സാഹിത്യകാരന്‍ അശോകന്‍ ചരുവിലിന്‍റെ വാക്കുകള്‍. ‘നിലനില്‍ക്കുന്ന ആചാരങ്ങള്‍ പ്രക്ഷോഭം കൊണ്ടോ നിയമം മൂലമോ ലംഘിക്കപ്പെടുമ്പോള്‍ സാമാന്യ ജനങ്ങ ള്‍ക്ക് അങ്കലാപ്പുണ്ടാക്കുക സ്വാഭാവികമാണ്’. ഒരാളുടെ ഭൂമി വികസനത്തിനായി കണ്ടെത്തുമ്പോള്‍ ആചാരത്തി നേക്കാള്‍ അവകാശങ്ങള്‍ ശക്തിയായി കടന്ന് വരും’.നമ്മുടെ മുഖ്യമന്ത്രി അറിയിച്ചത് ‘ഈ നാടിന്‍റെ പദ്ധതി നാടിന്‍റെ വികസനത്തിനാണ്’.ഓരോ വികസനവും അതിന്‍റെ പരിണാമപ്രക്രിയയിലൂടെ കടന്നുപോകാതെ ഒരു പദ്ധതിയും പിറവിയെടുക്കില്ല. അതിന്‍റെ മുന്നില്‍ നിയമലംഘനങ്ങള്‍ വാളുപോലെ ഉയര്‍ന്നു വരിക സ്വാഭാവികമാണ്. ജനങ്ങളെ രാഷ്ട്രീയ ശൂന്യതയിലേക്ക് തള്ളിവിട്ടാല്‍ വികസനമുണ്ടാകില്ല. ആരാണ് പിന്തിരി പ്പന്‍ നയങ്ങള്‍ അനുവര്‍ത്തിക്കുന്നത്? വികസനത്തില്‍ പുഞ്ചിരിക്കേണ്ടവരുടെ മുഖത്തു് ദുഃഖത്തിന്‍റ കരി വാളിപ്പ് എന്താണ്?
കേരളത്തില്‍ നടക്കുന്നത് രക്ഷിക്കുന്നവനും ശിക്ഷിക്കുന്നവനും തമ്മിലുള്ള പോരാട്ടമാണ്. ഇവിടെ ആരാണ് മുട്ടുകുത്തുന്നത് ആരാണ് ആധിപത്യം സ്ഥാപിക്കുന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. പൊതു ജന താല്പര്യം മുന്‍നിര്‍ത്തിയാണ് ഈ അസുലഭ പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വിവേക പൂര്‍ണ്ണമായ പെരുമാ റ്റത്തിലൂടെ ജനകീയ താല്പര്യം മുന്‍നിര്‍ത്തി യാഥാര്‍ഥ്യമാക്കുകയാണ് വേണ്ടത്.ദേശീയപാത വികസനത്തിലും എതിര്‍പ്പുകള്‍ ധാരാളമായിരിന്നു. അത് 14 ജില്ലകളിലൂടെ കടന്നുപോയി. ഈ റെയില്‍പാത കടന്നു പോകു ന്നിടത്തു് കല്ലുകള്‍ സ്ഥാപിക്കുമ്പോള്‍ പ്രദേശവാസികള്‍ എതിര്‍പ്പുകള്‍ നടത്തി സര്‍ക്കാര്‍ സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുക, അത് അടുത്തടുത്ത സ്ഥലങ്ങളിലേക്ക് കത്തിപ്പടരുക അവരുടെയിടയില്‍ പോലീസ് ചവുട്ടിമെതിക്കുക ഇതൊക്കെ കേരള സംസ്ക്കാരത്തിന്‍റ മുഖമുദ്രയില്‍ വരുന്ന കാര്യങ്ങളല്ല. അത്തരത്തില്‍ സമൂഹത്തെ വരിഞ്ഞുകെട്ടി നിര്‍ത്തി ഒരു പദ്ധതിയും വിജയിക്കില്ല. ഈ സന്ദര്‍ഭത്തില്‍ കുടിയൊഴിപ്പിക്കുന്ന യാളുകളെ ആര്‍ദ്രഭാവത്തോടെ അസഹിഷ്ണതയുടെ കനലുകള്‍ കത്തിക്കാതെ സുരക്ഷിതത്വ ബോധം മുന്‍ നിര്‍ത്തി അവരെ സംതൃപ്തരാക്കുകയാണ് വേണ്ടത്. തലമുറകളായി താമസിക്കുന്നവര്‍ കുടിയൊഴിക്കപ്പെടു മ്പോള്‍ അവരുടെ ഹൃദയഭേദകമായ വീര്‍പ്പുമുട്ടലുകള്‍ മനസ്സിലാക്കി ഭാവി ജീവിതം ഉറപ്പു വരുത്തണം. അത് വായിച്ചു കേള്‍പ്പിച്ചാല്‍ മാത്രം പോരാ അതിലുപരി വായിച്ചു മനസ്സിലാക്കണം.
ഓരോ വ്യക്തിയുടേയും അഭിലാഷമാണ് ക്ഷേമം, സംതൃപ്തി, സുരക്ഷിതത്വം, ശാന്തി തുടങ്ങിയ കാര്യ ങ്ങള്‍. കേരളത്തില്‍ ഒരു ജീര്‍ണ്ണ സംസ്കാരം ഉടലെടുത്തതുകൊണ്ടാണ് വികസന വിരോധികളായി, പൗരബോ ധമില്ലാത്തവരായി, അസംതൃപ്തിയുള്ളവരായി.ശാന്തി,സന്തോഷം,തുല്യനീതി കിട്ടാത്തവരായി,മാനസിക സംഘര്‍ ഷമുണ്ടാകുന്നത്. അതിനുള്ള അടയാളമാണ് സില്‍വര്‍ ലൈന് എതിരെ കൊല്ലത്തു് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടി കല്ലിട്ടു പ്രതിഷേധിച്ചത്. അധികാരത്തിന്‍റെ മറവില്‍ പലവിധ തട്ടിപ്പും വെട്ടിപ്പും നടത്തു ന്നതിന്‍റെ തെളിവായി അവര്‍ നിരത്തുന്നത് ഈ കരാര്‍ കൊടുത്തിരിക്കുന്നത് ഫ്രാന്‍സിലെ കരിമ്പട്ടികയില്‍ പ്പെടുത്തിയ കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് 5% കമ്മീഷന്‍ വാങ്ങിയാണ്. അതാണ് ഭൂമി തട്ടിക്കൂട്ടി തിടുക്കപ്പെ ട്ടെടുക്കുന്നത്. ഒരു കമ്പനിയെ മറ്റൊരു സ്ഥാപനം കരിമ്പട്ടികയില്‍പ്പെടുത്തിയതുകൊണ്ട് ആ കമ്പനിക്ക് മ റ്റൊരു കമ്പനിയുമായി ബിസ്സിനെസ്സ് ചെയ്യാന്‍ തടസ്സമില്ല. ആ അവകാശവാദം വിശ്വസനീയമായി ആരുമെടു ക്കില്ല. പ്രതിപക്ഷം പെരുമ്പറ മുഴക്കി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം അത് സമൂഹത്തിന് മുന്നില്‍ തെളിയിച്ചുകൊടുക്കണം. സര്‍ക്കാര്‍ പുരോഗമനപരമായ ഒരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ സിരകളില്‍ പ്രവര്‍ത്തിക്കേണ്ടത് അതിലെ ന്യൂനതകള്‍, കുറവുകള്‍ പരിഹരിച്ചു ഒന്നായി പോകുകയാണ്. ബഹുജനങ്ങളെ പാട്ടിലാക്കാതെ സമൂഹത്തില്‍ ഭീതിയും, ഭയവും വെറുപ്പും വളര്‍ത്താതെ സൃഷ്ഠിപരമാ കണം.തലയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ എന്തും എഴുതി തീ കൊളുത്തുന്നതുപോലെ എതിര്‍ക്കുന്നവര്‍ വികസനത്തെ അനാഥമാക്കരുത്. ജനങ്ങളുടെ മനസ്സിനെ ഇളക്കിമറിക്കാന്‍ ഇപ്പോള്‍ തെരെഞ്ഞെടുപ്പൊ ന്നുമില്ലല്ലോ. നിസ്സാരമായ കുത്തിത്തിരിപ്പ് നല്ലതാണ് പക്ഷെ വികസനം മുടക്കരുത്. നമ്മുടെ കേരളത്തില്‍ കാണുന്ന അത്യാഗ്രഹം, അനീതി, അഴിമതി, അക്രമം, കൊലപാതകം, സ്ത്രീ പീഡനം, വര്‍ഗ്ഗീയത, രാഷ്ട്രീയ അരാജകത്വം തുടങ്ങിയ നല്ല ശീലങ്ങളെ വിപ്ലവ പുരോഗമന വിജയമായി കണ്ടാല്‍ മതി.
വികസനത്തിലൂടെ സഞ്ചരിക്കുന്നവര്‍ നമ്മുടെ നാട് നേരിടുന്ന പുരോഗമന വളര്‍ച്ചകള്‍ കൂടിയറി യണം. അവിടെ ഒളിഞ്ഞു കിടക്കുന്ന ചില സത്യങ്ങളുണ്ട്. ഭാരതം സമ്പന്നമായ സിന്ധുതട സംസ്ക്കാരത്തി ലൂടെ വന്നതാണ്. ആ സംസ്ക്കാരത്തിലേക്ക് പേര്‍ഷ്യക്കാരും, പാശ്ചാത്യരും വന്നതുപോലെ ജാതി മത രാഷ്ട്രീയം കടന്നുവരികയും നമ്മുടെ സാംസ്ക്കാരിക പ്രൗഢിക്ക് കോട്ടമുണ്ടാകുകയും ചെയ്തു. അവര്‍ അതിന് മനോഹ രമായ ഒരു പേര് കൊടുത്തു. ജനാധിപത്യം.രാഷ്ട്ര ശില്പികളാകേണ്ട പഠിക്കുന്ന കുട്ടികള്‍ കഞ്ചാവിനും മയ ക്കുമരുന്നിനും മദ്യത്തിനും അടിമകളായി മാറുന്നു. കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്ന മയക്കുമരുന്നുകള്‍ എവിടുന്നു വരുന്നു. എങ്ങനെ നിര്‍ത്താം ഇതൊന്നും നിയമപാലകര്‍ക്കറിയില്ല.അവരും അതിന് കൂട്ടുനില്‍ ക്കുന്നു.കാക്കിയിട്ടു നടക്കുന്നവരുടെ കര്‍ത്തവ്യബോധം സര്‍ക്കാര്‍ മനസ്സിലാക്കണം. രാഷ്ട്രീയം കളിക്കുന്നവര്‍ ജാതി മതം പറഞ്ഞു വര്‍ഗ്ഗീയത പരത്തി വോട്ടുവാങ്ങി വിജയിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ വിജ്ഞാന സമ്പ ത്തായ സാഹിത്യത്തെ കിഴ്പെടുത്തി യോഗ്യരല്ലാത്തവര്‍ക്ക് പുരസ്ക്കാരങ്ങളും പദവികളും സൗജന്യം പോലെ കൊടുക്കുന്നു. അവരുടെ പുസ്തകങ്ങളും പ്രസിദ്ധികരിക്കുന്നു. കുരിശിലേറ്റപ്പെട്ട വിദ്യാ സമ്പന്നര്‍ അവരോട് തന്നെ പൊരുതാന്‍ തുടങ്ങിയിരിക്കുന്നു.സാംസ്കാരിക വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ അരാജകത്വം തുട രുന്നതിനാല്‍ യുവജനങ്ങള്‍ നാടുവിട്ട് ഭാവിയുടെ വിദുരതകളിലേക്ക് പറന്നകലുന്നു. വിദേശത്തു പോകാന്‍ നിര്‍വ്വാഹമില്ലാത്തവര്‍, രാഷ്ട്രീയ ബന്ധമില്ലാത്തവര്‍ തൊഴിലിനായി മുട്ടിലിഴയുന്നു.മലയാളി മക്കളുടെ ദുര വസ്ഥ. നാട് വിട്ടുപോയവരുടെ വീട്ടില്‍ അച്ഛനും അമ്മക്കും മക്കളായി പൂച്ചയും പട്ടിയും മാത്രം. തീറ്റിപ്പോറ്റി വളര്‍ത്തിയ മക്കളില്ലാതെ ആരും സഹായിക്കാനില്ലതെ നിത്യവും ദുഃഖവും പേറിയവര്‍ ജീവിക്കുന്നു. ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മക്കള്‍ പണിത മണിമാളികകള്‍ സ്വന്തക്കാര്‍ തട്ടിയെടുത്തില്ലെങ്കില്‍ നാട് ഭരിക്കുന്ന നാടുവാഴികള്‍ക്ക് അതൊക്കെ വൃദ്ധസദനങ്ങളാക്കാം. വിദ്യാസമ്പന്നരായ ആരെയും നാട്ടില്‍ വാഴിക്കരുത്. നാട് കടത്തണം.ഇഷ്ടക്കാരെ കുടിയിരുത്തണം.ഇത് എന്നെപോലുള്ളവരുടെ നീറുന്ന വിങ്ങലാണ്. ഇന്ന് നടക്കുന്ന മനുഷ്യവര്‍ഗ്ഗവിരുദ്ധ അസംതൃപ്തി പുരോഗമന പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിയണം അതിന് പരിഹാരം കാണണം. ഇല്ലെങ്കില്‍ കേരള നാട് വഷളന്മാരാല്‍ കണ്ണീരൊഴുക്കുന്ന ഒരു സമൂഹമായി തലക്കുമീതേ പറക്കും. ഇത് സ്വദേശ-വിദേശ വാതിലടഞ്ഞവരുടെ ദീനമായ രോദനമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *