LIMA WORLD LIBRARY

പരീക്ഷയെ നേരിടാം; ആത്മവിശ്വാസത്തോടെ – അഡ്വ.ചാർളിപോൾ

അലക്സാണ്ടർ ഗ്രഹാംബെൽ പറയുന്നു; “Before anything else, preparation is the key to success”. നല്ല ഒരുക്കമാണ് വിജയത്തിന്റെ താക്കോൽ. പരീക്ഷാക്കാലമാണിത്. നന്നായി ഒരുങ്ങിയാൽ നല്ല റിസൽട്ട് സമ്പാദിക്കുവാൻ കഴിയും. നല്ല റിസൽട്ട് നേടിയാൽ ഭാവിപഠനവും ജോലിയും ഉയർച്ചയുമെല്ലാം കൈവരിക്കാൻ എളുപ്പമാണ്. നന്നായി പഠിക്കുക, റിവിഷൻ നടത്തുക, പഠിച്ചത് നന്നായി പ്രകടിപ്പിക്കുക എന്നിവയാണ് ഉന്നതവിജയത്തിന് സഹായകമാകുന്നത്. നന്നായി ഒരുങ്ങിയാൽ ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷാപ്പേടി മാറും. പരീക്ഷകളെ ഭയപ്പെടേണ്ടതില്ല. മറിച്ച് അവയെ അഭിമുഖീകരിച്ച് വിജയം നേടുക.
വലിയ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഇന്ന്തന്നെ ഒരു പ്രതിദിന-പ്രതിവാര ടൈംടേബിൾ തയ്യാറാക്കി പഠനം ആരംഭിക്കുക. ദിവസവും 8-10 മണിക്കൂർ പഠിക്കുക. സമയത്തിന് വില കല്പിക്കണം. നഷ്ടപ്പെടുത്തിക്ക ളയാൻ ഇനി സെക്കന്റുകൾ പോലുമില്ല. ചിന്തയും പ്രവൃത്തിയും സമയവും പഠനത്തിനായി പുന:ക്രമീകരി ക്കുക. റിവിഷനാകണം പരീക്ഷാക്കാലത്തെ ഏറ്റവും പ്രധാന പഠനചര്യ. ഏറ്റവും സാധാരണവും ഫലപ്രദവു മായ പഠനമാർഗം ആവർത്തനമാണ്. ഹൃസ്വകാല ഒാർമയിൽനിന്നും ദീർഘകാല ഒാർമയിലേക്ക് പഠിച്ചവയെ കൊണ്ടുപോകാൻ റിവിഷൻ സഹായിക്കും. ആവർത്തിച്ച് ഉറക്കെ വായിച്ചാൽ അത് ഒാർമയിൽ
അടിയുറയ്ക്കും. തലച്ചോറിലെ “”ന്യൂറൽ പാത്വേ”കൾ എന്ന പഠിച്ച കാര്യത്തിലേക്കുള്ള വഴികൾ കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നത് ആവർത്തനങ്ങളിലൂടെയാണ്. ആവർത്തനമാണ് ഒാർമയുടെ ശാസ്ത്രം. ആവർത്തിച്ചുള്ള പഠനം ഒാർമശക്തി വർദ്ധിപ്പിക്കും.
പഠിച്ചവ മറക്കാതിരിക്കാൻ പല മാർഗങ്ങളുണ്ട്. 1. പഠിച്ചകാര്യം കൂടെ കൂടെ ഒാർമിക്കുക 2. ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി പഠിക്കുക 3. സ്വന്തം ഒാർമശക്തിയിൽ വിശ്വസിക്കുക 4. അർത്ഥമറിഞ്ഞ് പഠിക്കുക 5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക 6.പഠിച്ചവ വീണ്ടും കൂടുതൽ പഠിക്കുക 7. പഠിച്ചവ സ്വന്തം വാക്കുക ളിൽ പറഞ്ഞുനോക്കുക 8.പഠിച്ച പാഠം 24 മണിക്കൂറിനുള്ളിൽ റിവൈസ് ചെയ്യുക 9. യുക്തിപൂർവം പഠിക്കുക 10 പ്രധാനപോയിന്റുകൾ മനസിലുറപ്പിക്കുക 11. ആസ്വദിച്ച് പഠിക്കുക 12. ചെയ്തു പഠിക്കുക ഇവയെല്ലാം മറവിയെ മറികടക്കാൻ സഹായകമാണ്. കൂടാതെ സൂത്രവാക്യങ്ങൾ, ഉദ്ധരണികൾ, ഫോർമുലകൾ, രാസനാമങ്ങൾ, വർഷം, പേരുകൾ തുടങ്ങിയ ചെറിയ കാർഡുകളിൽ എഴുതി, അവ സമയംകിട്ടുമ്പോഴെല്ലാം മറിച്ചുനോക്കുക. പ്രയാസമുള്ള കഠിനപാഠങ്ങൾ ഉറങ്ങുന്നതിനുമുമ്പ് പഠിക്കുക, രാവിലെ ഉണരുമ്പോൾ തലേദിവസം രാത്രി പഠിച്ചവ ഒാർത്തുനോക്കുക. അത് കൃത്യമായി തെളിഞ്ഞുവരും. ഉപബോധമനസിന്റെ കഴിവാണത്. ബോധമനസിനേക്കാൾ 5000 മടങ്ങ് ശക്തി ഉപബോധമനസിനുണ്ട്. ഉറങ്ങുന്നതിനു മുമ്പുള്ള നമ്മുടെ ചിന്തകളെ ഉപബോധമനസ് ഏറ്റെടുക്കുകയും അതിന്മേൽ ജോലിചെയ്യുകയും ചെയ്യും. ഉറങ്ങാൻ കിടക്കുമ്പോൾ പഠിച്ചകാര്യങ്ങൾ ഉപബോധമനസ് ലോംങ്ടേം മെമ്മറിയിൽ അടുക്കിവയ്ക്കും. പിന്നെ ഒാർത്തെടുക്കാൻ എളുപ്പമായിരിക്കും. സ്ഥലകാലപരിധികൾക്കപ്പുറത്ത് എന്തും സാധ്യമാക്കാനുള്ള കഴിവ് ഉപബോധമനസിനുണ്ട്. ഇൗ വർഷത്തെ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടുമെന്ന് ഉറച്ചു വിശ്വസിക്കുക. വിജയം നേടുന്നതും മറ്റുള്ളവർ അഭിനന്ദിക്കുന്നതും അനുമോദനങ്ങൾ ഏറ്റുവാങ്ങുന്നതും ഭാവനയിൽ സങ്കല്പിച്ച് അനുഭവിക്കുക. ആ ലക്ഷ്യം മനസ് സാധിച്ചു തരും.
മനസ്സാണ് പഠനത്തിൽ പ്രധാനപങ്കുവഹിക്കുന്നത്. അതുകൊണ്ട് മനസ്സിരുത്തി പഠിക്കുക. ശ്രദ്ധയും ഏകാഗ്രതയും പഠനത്തിൽ പ്രധാനമാണ്. വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ചും പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകിയും പഠിക്കുക. എസ്.എസ്.എൽ.സി.ക്കാരെ സംബന്ധിച്ച് ഇൗ വർഷം 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയായിൽ നിന്നായിരിക്കും. അതിനാൽ ഇൗ പാഠഭാഗങ്ങളെല്ലാം നന്നായി പഠി ച്ച് തയ്യാറെടുക്കണം. 30 ശതമാനം ചോദ്യങ്ങൾ ബാക്കിഭാഗങ്ങളിൽ നിന്നായതിനാൽ പാഠപുസ്തകം മുഴുവനായി ത്തന്നെ പഠിക്കണം.രണ്ട് വിഭാഗത്തിലും ഒാപ്ഷൻ സാധ്യതയുണ്ട്. പൊതുപരീക്ഷക്കുമുമ്പുള്ള മോഡൽ പരീക്ഷയും ക്ലാസ് റൂം പ്രവർത്തനങ്ങളും ചോദ്യമാതൃകകൾ പരിചയപ്പെടാൻ സഹായിക്കും.
പ്രധാനപ്പെട്ട ഭാഗങ്ങൾ വായിച്ചുപഠിക്കുന്നതോടൊപ്പം സ്വയം എഴുതിയും വരച്ചും പഠിക്കണം. ബുള്ളറ്റ് നോട്ടുകൾ, ചാർട്ട്, ഡയഗ്രം, പട്ടിക തുടങ്ങിയവ തയ്യാറാക്കാനും വിവരങ്ങൾ വിശകലനം ചെയ്യാനും പരിചയിക്കണം. വാക്കുകൾ തമ്മിൽ അകലം പാലിച്ചും ഖണ്ഡിക തിരിച്ചുമാവണം എഴുത്ത്. ഒാരോ വിഷയത്തിലും പഴയ ചോദ്യപേപ്പറുകൾ സംഘടിപ്പിച്ച് ട്രയൽ എക്സാം എഴുതിനോക്കണം. ഒാരോ ട്രയൽ കഴിയുമ്പോഴും ആത്മ വിശ്വാസം വർദ്ധിക്കും. പരീക്ഷാപ്പേടി മാറും. ഭാഷാവിഷയങ്ങൾ പഠിക്കുമ്പോൾ ഒാരോ വാക്കിന്റെയും കൃത്യമായ അർത്ഥം, വ്യാകരണം, ശൈലി എന്നിവ ശ്രദ്ധിക്കണം. നിർവചനങ്ങൾ, ഉദ്ധരണികൾ, പഴമൊഴികൾ, കവിതകൾ എന്നിവ കഴിവതും മന:പാഠമാക്കുക. ശാസ്ത്ര-സാങ്കേതികപദങ്ങൾ പഠിക്കുമ്പോൾ അവയ്ക്ക് ഭാഷയിൽ സാധാരണമായുള്ള അർത്ഥവും പഠിക്കുക. ചിത്രങ്ങൾ വരച്ചുപഠിക്കണം. ഫോർമുലകൾ യുക്തി യറിഞ്ഞ് പഠിക്കുക. പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങളെ മുൻകൂട്ടി കണ്ട് പഠിക്കണം. വായിക്കുക, ഒാർമിക്കുക ചിന്തിക്കുക, പുനരവലോകനം ചെയ്യുക എന്ന രീതിയാണ് അഭികാമ്യം. ആവശ്യത്തിന് പോഷകാഹാരവും അധികം വെള്ളവും കുടിക്കുക. ക്ഷീണമകറ്റാൻ ഡോക്ടറുടെ നിർദേശപ്രകാരം ടോണിക്കുകൾ കഴിക്കാം. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, നന്നായി പഠനം തുടരുക. വിജയം സുനിശ്ചിതം (8075789768)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px