£85 ന് LONDON TO KOLKATA TO LONDON ബസ്സ് സർവ്വീസ് | MISS-STORIES | OSHIN VADASSERIL
ചൈനയില്‍ കോവിഡ് ഉയരുന്നു; എന്നാല്‍ ഇന്ത്യയില്‍ മാസ്‌ക് മാറ്റാന്‍ സമയമായോ?

ചൈനയിലും ദക്ഷിണകൊറിയയിലും യൂറോപ്പിലുമൊക്കെ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്. മുന്‍ തരംഗങ്ങള്‍ വന്‍വിനാശം വിതച്ച ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡിന്റെ ഭാവി തരംഗങ്ങള്‍ കാര്യമായ ആഘാതമുണ്ടാക്കില്ലെന്നും നിര്‍ബന്ധിത മാസ്‌ക് പോലുള്ള നിയന്ത്രണങ്ങള്‍ മാറ്റുന്ന കാര്യത്തെ കുറിച്ച് ഗവണ്‍മെന്റിന് ആലോചിക്കാവുന്നതാണെന്നും ഒരു കൂട്ടം പകര്‍ച്ചവ്യാധി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ, മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. മൂന്ന് തരംഗങ്ങള്‍ മൂലമുണ്ടായ […]
ദിഗംബര സ്മരണകൾ 293 എം.രാജീവ് കുമാർ

പേച്ചിയും തലവെട്ടിപ്പള്ളിയും. തിരുവനന്തപുരത്ത് പണ്ടുപണ്ടേ ക്ലബ്ബുകളുടെ കൂട്ടായ്മകളുണ്ട്. അവിടിരുന്ന് ചീട്ടുകളിച്ചും സ്മാളടിച്ചുമാണ് പുരോഗമനം തലയ്ക്കു പിടിപ്പിച്ചെതെന്നാണെങ്കിൽ തെറ്റി .ആ വക പുരോഗമനങ്ങളൊക്കെ അങ്ങ് പുളിമൂടും പാളയത്തുമാണ് നടന്നിട്ടുള്ളത്. സ്വാത ന്ത്ര്യത്തിന്റെ മുറവിളി. ശാസ്തമംഗലവും വഴുതക്കാടുമൊക്കെ പ്രശാന്ത സുന്ദരമായിരുന്നു. ശ്രീമൂലം ക്ലബ്ബും ട്രിവാൻഡ്രം ക്ലബ്ബുമൊക്കെ വരുന്നത് 1885 നും 1924 നും ഇടയ്ക്ക് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്താണ്. അദ്ദേഹം ഈ വക ഏർപ്പാടുകൾക്ക് ഭൂമി പതിച്ചു കൊടുക്കുമായിരുന്നു. ഓരോ ഗ്രൂപ്പിനും ഓരോ ക്ലബ്ബ്. 1899 ൽനാഷണൽ […]
‘പ്രകാശ നഗരത്തിലേക്കൊരു യാത്ര (പുസ്തകാസ്വാദനം)’ – അഡ്വ.റോയി പഞ്ഞിക്കാരന്‍

‘സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കടന്നുവരുന്ന വി ജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍.മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യാഥാര്‍ഥ്യങ്ങളെ വിരല്‍ ചുണ്ടി വിവരിക്കുന്ന സത്യാന്വേക്ഷണത്തിലാണ് ഒരു സഞ്ചാരി ഏര്‍പ്പെടുന്നത്. സഞ്ചാര സാഹിത്യത്തിന് ആദരണീയനായ എസ്.കെ.പൊറ്റക്കാട് വളരെ കുറച്ചു വിവരണങ്ങളാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ഭാഷക്ക് നല്‍കിയിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തങ്ങളായ വിശാല വിവരണങ്ങളാണ് ആധുനിക മലയാള സഞ്ചാര ശാഖക്ക് സാഹിത്യത്തിന്‍റെ സര്‍വ്വമേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ള യൂ.ആര്‍. എഫ് ലോക റെക്കോര്‍ഡ് ജേതാവായ കാരൂര്‍ സോമനില്‍ നിന്ന് […]
എണ്ണ വരാതായാൽ ഞങ്ങളെ കുറ്റം പറയരുത്’; ലോക രാജ്യങ്ങളോട് സൗദി

റിയാദ്:ആഗോള എണ്ണ വിതരണത്തിൽ തടസ്സം നേരിട്ടാൽ തങ്ങളെ പഴി ചാരരുതെന്ന് വ്യക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ എണ്ണ ഉൽപാദന കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഹൂതി വിമത സേനയുടെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്തിന് നേരെയുള്ള ഹൂതി ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ‘രാജ്യത്തിന്റെ ഉൽപാദന ശേഷിയെയും അതിന്റെ പ്രതിബന്ധങ്ങൾ നിറവേറ്റാനുള്ള കഴിവിനെയും അപകടത്തിലാക്കുന്ന ആക്രമണങ്ങളെ തടയാനും, ഊർജ വിതരണം സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം,’ സൗദി അറേബ്യയുടെ […]
നൂറു രൂപയ്ക്ക് പെട്രോളടിക്കുമ്പോൾ നിങ്ങൾ നൽകുന്ന നികുതി 50.2 രൂപ…!!!,

നൂറു രൂപയ്ക്ക് പെട്രോളടിക്കുന്ന ഉപഭോക്താവ് നൽകുന്നതിൽ പകുതി പണവും നികുതിയിനത്തിൽ. കേരളത്തിൽ നൂറു രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ 50.2 രൂപയാണ് നികുതിയായി നൽകേണ്ടിവരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നികുതി, 52.5 രൂപ. ഏറ്റവും കുറവ് നികുതി ലക്ഷദ്വീപിലാണ് 34.6 രൂപ. അതുകഴിഞ്ഞാൽ 35.6 രൂപ നികുതിയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് വരിക. ഇങ്ങനെ നൂറിൽ 34 മുതൽ 53 വരെയുള്ള തുക നികുതിക്ക് വേണ്ടിയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ധനവിലയിൽ കേന്ദ്ര […]
സ്വകാര്യബസുകൾ നാളെ മുതൽ സർവീസ് നിർത്തിവെക്കും

കോഴിക്കോട് : ബസ്സുടമ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് 24 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് ജില്ലാ ബസ്ഒാണേഴ്സ് സംയുക്തസമരസമിതി പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും 24-മുതൽ സർവീസ് നിർത്തിവെക്കുമെന്ന് ചെയർമാൻ കെ.ടി. വാസുദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ആറുരൂപയായും ഉയർത്തണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തീർത്തും അവഗണിച്ചിരിക്കുകയാണെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 68 രൂപയുണ്ടായിരുന്ന ഡീസൽവില 92 […]
തുരുതുരാ പായുന്ന മിസൈലുകള്‍; റഷ്യ– യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം വിദൂരത്തോ?

യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരുരാജ്യങ്ങളിലും ഇല്ലാതായത് നിരവധി ജീവനുകൾ, നിരവധി ജീവിതങ്ങൾ. ഉറ്റവരും ഉടയവരുമില്ലാതായ ലക്ഷക്കണക്കിനാളുകൾ, വീടും നാടും സർവതും വിട്ട് സുരക്ഷായിടം തേടി പോകുന്ന അഭയാർത്ഥികൾ , ഒരു കോടി ആളുകൾ ഇതിനോടകം തന്നെ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭാ റിപ്പോർട്ടുകൾ. ഇതിനിടെ അന്നാട്ടിലെ ജനത മാത്രമല്ല വിദേശപൗരൻമാരടക്കം അവരുടെ ആയുധങ്ങളായി തീരുന്നു..മനുഷ്യ ഇടനാഴിയിലൂടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ രക്ഷിച്ചത്. വെടിനിർത്തൽ പല ഘട്ടങ്ങളിലും പ്രഖ്യാപനം മാത്രമായി മാറി. സാധാരണക്കാരെ […]
20 കോടി തരാമെന്ന് ചിരഞ്ജീവി; പണം തന്നാൽ അഭിനയിക്കില്ല; ഞെട്ടിച്ച് സൽമാൻ

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ െതലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ൽ ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. സിനിമയ്ക്ക് സൽമാൻ വാങ്ങുന്ന പ്രതിഫലം എത്രയെന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ തനിക്ക് ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 20 കോടി രൂപ നൽകാമെന്ന് നിർമാതാക്കൾ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ പണം തന്നാൽ താൻ ഈ സിനിമയിൽ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ചിരഞ്ജീവിയും സൽമാൻ ഖാനും തമ്മിൽ പതിറ്റാണ്ടുകളുടെ സൗഹൃദമാണുള്ളത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് […]
പതിവ് തെറ്റിക്കുന്നില്ല; ഇന്ധനവില നാളെയും കൂടും; കൂട്ടുന്നത് ഇങ്ങനെ

നാലു മാസത്തിനുശേഷം ഉയർന്ന് തുടങ്ങിയ ഇന്ധനവില നാളെയും കൂടും. ഒരു ലിറ്റര്‍ പെട്രോളിന് നാളെ 90 പൈസയും ഡിസലിന് 84 പൈസയും വര്‍ധിക്കും. ഇന്ന് പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയിരുന്നു. പാചക വാതക വില സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ച വില വര്‍ധന ഫലം വന്ന് ഒരാഴ്ച കഴിഞ്ഞാണ് ഇന്നുമുതൽ പുനരാരംഭിക്കുന്നത്. വില ഇനിയും കൂടുമെന്നാണ് രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില […]



