LIMA WORLD LIBRARY

ലേഖനം by സാം നിലമ്പള്ളില്‍ – രണ്ട് മര്‍ക്കടമുഷ്ടികള്‍, പിണറായിയും പുടിനും..

2019 പ്രളയത്തിനുശേഷം നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കി ജനങ്ങളെ മോഹിപ്പിച്ച പിണറായി വിജയനെ വാനോളം പുകഴ്ത്തി ഞാനൊരു ലേഖനം എഴുതുകയുണ്ടായി. ജനങ്ങളും അദ്ദേഹം പറഞ്ഞത് വിശ്വസിച്ചു. അതിന്‍റെയുംകൂടി ഫലമായിട്ടാണല്ലൊ ഇടതുപക്ഷത്തെ അവര്‍ രണ്ടാമതും അധികാരത്തിലേറ്റിയത്. പക്ഷേ, അദ്ദേഹം വാഗ്ദാനംചെയ്ത നവകേരളം എവിടെയും എത്തിയില്ല. കെ റെയില്‍ നടപ്പാക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഇപ്പോഴാണ് മനസിലായത്. അതിന്‍റെ മുന്നോടിയായിട്ടുള്ള കല്ലിടീലാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കല്ലിടീല്‍ വീട്ടമ്മയുടെ അടുക്കളയിലും ഗവ. ഹൈസ്കൂളിലെ എട്ട് ബീയിലും, കുഞ്ഞുങ്ങള്‍ അക്ഷരംപഠിക്കുന്ന അംഗനവാടിയിലും, ഹോസ്പിറ്റലുകളിലെ […]

SORROW IS NOT MY NAME By ROSS GAY . —after Gwendolyn Brooks

No matter the pull toward brink ,No matter the florid ,deep sleep awaits There is a time for everything ,Look, Just this morning a vulture Nodded his red ,grizzled head at me , and I looked at him ,admiring the sickle of his beak . Then the wind kicked up ,and , after arranging that […]

ജീവനും വേദനയും – ബിജിതോമസ് ബാബാ-ആമി

നമസ്ക്കാരം.എന്റെ പേര് ബിജി തോമസ്.വയനയോടുള്ള എന്റെ ഇഷ്ടത്തിൽ ഞാൻ വായിച്ച ഒരു പുസ്തകമായിരുന്നു ഡോ.വേണു തോന്നയ്ക്കൽ എഴുതിയ ജീവനും വേദനയും. ഈ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞുകൊള്ളട്ടെ. ഇത് ഒരു കഥയല്ല.മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു പുസ്തകമാണ്.ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിക്കും.തുടക്കം ജീവനും വേദനയും എന്ന ഒന്നാമത്തെ അദ്ധ്യായം മുതൽ പകൽ കൊള്ളയുടെ സൈദ്ധാന്തികർ എന്ന ഇരുപത്തിയാറ് അദ്ധ്യായത്തിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.ഒൻപതാമത്തെ പേജ് മുതൽ നൂറ്റിനാല്പത്തിരണ്ട് പേജിൽ ഇത് […]

യെമനില്‍ വ്യോമാക്രമണം; ഹൂതി വിമതര്‍ക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യം

ജിദ്ദയിലെ ഇന്ധനവിതരണശാല ആക്രമിച്ച ഹൂതി വിമതര്‍ക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യം. യെമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും വ്യോമാക്രമണം നടത്തി. യെമനിലെ തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധനവിതരണകേന്ദ്രമാണ്. ഇന്നലെ ആക്രമണത്തില്‍ അരാംകോ എണ്ണ സംഭരണികള്‍ക്ക് തീപിടിച്ചിരുന്നു. ആക്രമിച്ചവരെ ഇല്ലാതാക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

ദേശീയ പണിമുടക്ക്: ഭാരത് പെട്രോളിയം തൊഴിലാളികള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള അഞ്ച് തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്. പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഹരജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്ന് […]

യുദ്ധത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചു; ചെറുത്തുനില്‍പിന്റെ തീവ്രത കുറഞ്ഞെന്നു റഷ്യ

യുക്രയ്നുമായുള്ള യുദ്ധത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. ഇനി ശ്രദ്ധ റഷ്യ പിന്തുണയ്ക്കുന്ന വിമതരുടെ കൈവശമുള്ള ഡോണ്‍ബാസില്‍. യുക്രെയ്ന്‍ ചെറുത്തുനില്‍പിന്റെ തീവ്രത കുറയ്ക്കാനായെന്ന് റഷ്യ. പ്രഖ്യാപനം യുദ്ധം തുടങ്ങി ഒരുമാസം പിന്നിട്ടപ്പോള്‍. അതേസമയം, സ്വന്തം മുഖം രക്ഷിക്കാനുള്ള പുട്ടിന്റെ തന്ത്രമാണിതെന്നാണ് വിലയിരുത്തൽ

ഇന്ധനവില വീണ്ടും കൂടി; നാലു ദിവസത്തിനുള്ളില്‍ മൂന്നു രൂപയിലേറെ വർധന

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്.  നാലു ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് രൂപയ്ക്ക്  മുകളിേലക്കാണ് ഉയര്‍ത്തിയത്.   ഇതോടെ  കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 72 പൈസയും ഡീസലിന് 94 രൂപ 81 പൈസയുമായി ഉയര്‍ന്നു.  ഒരിടവേളയ്ക്കുശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.

കടലിലൂടെ ഒന്ന് നടക്കണമെന്നുണ്ടോ? എങ്കില്‍ വരൂ ബേപ്പൂരിലേക്ക്

സംസ്ഥാനത്തെ രണ്ടാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കോഴിക്കോട് ബേപ്പൂരില്‍ തയ്യാര്‍. തുറമുഖ, വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെ തൃശൂരിലെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കോഴിക്കോടിന് നവ്യാനുഭവം സമ്മാനിക്കുന്നത്. കടലിലൂടെ ഒന്ന് നടക്കണമെന്നുണ്ടോ? എങ്കില്‍ വരൂ ബേപ്പൂര്‍ കടപ്പുറത്തേയ്ക്ക്. കരയിൽ നിന്ന് നൂറ് മീറ്ററോളം കടലിലേക്ക് നടന്ന് ചെല്ലാം. ആദ്യമായി ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ കയറിയ കോഴിക്കോട്ടുകാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ വേറിട്ട അനുഭവമായി. ഏപ്രിൽ ആദ്യവാരത്തോടെ ബ്രിഡ്ജ് തുറന്ന് കൊടുക്കും. 100 രൂപ പ്രവേശന പാസെടുത്താൽ 15 മിനുട്ടോളം പാലത്തിലൂടെ നടക്കാം. സുരക്ഷയ്ക്കായി ഓരോ […]

സേന പിന്‍മാറ്റത്തിന് വേഗം പോര; ബന്ധത്തില്‍ സ്ഥിരത വേണം; ചൈനയോട് ശക്തമായി ഇന്ത്യ

ചൈനയുടെ സേന പിന്മാറ്റം പൂര്‍ത്തിയായി അതിര്‍ത്തി ശാന്തമാകാതെ ഉഭയകക്ഷി ബന്ധം പഴയപടിയാകില്ലെന്ന ശക്തമായ നിലപാടുമായി ഇന്ത്യ. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ അസാധാരണ സാഹചര്യമാണ്. ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലല്ല. ചൈനയുടെ സേന പിന്മാറ്റത്തിന് വേഗം പോരെന്നും ജയ്ശങ്കര്‍ വാങ് യിയോട് പറഞ്ഞു. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ – ചൈന ഉന്നതതല സന്ദര്‍ശനം നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും […]