നമസ്ക്കാരം.എന്റെ പേര് ബിജി തോമസ്.വയനയോടുള്ള എന്റെ ഇഷ്ടത്തിൽ ഞാൻ വായിച്ച ഒരു പുസ്തകമായിരുന്നു ഡോ.വേണു തോന്നയ്ക്കൽ എഴുതിയ ജീവനും വേദനയും.
ഈ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞുകൊള്ളട്ടെ. ഇത് ഒരു കഥയല്ല.മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു പുസ്തകമാണ്.ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിക്കും.തുടക്കം ജീവനും വേദനയും എന്ന ഒന്നാമത്തെ അദ്ധ്യായം മുതൽ പകൽ കൊള്ളയുടെ സൈദ്ധാന്തികർ എന്ന ഇരുപത്തിയാറ് അദ്ധ്യായത്തിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.ഒൻപതാമത്തെ പേജ് മുതൽ നൂറ്റിനാല്പത്തിരണ്ട് പേജിൽ ഇത് എഴുതി അവസാനിച്ചിരിക്കുന്നു.
പ്രശസ്ത ശാസ്ത്രസാഹിത്യക്കാരൻ,തിരുവനന്തപുരമാണ് സ്വദേശം.ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റിയുടെ സയൻസ് ജേർണലിസം അവാർഡിന്1994 ലും 1997 ലും രണ്ടുവട്ടം അർഹനായി.ആയിരത്തിലേറെ ശാസ്ത്രശാസ്ത്രേതര ലേഖനങ്ങൾ ആനുകാ ലികങ്ങളിൽ എഴുതി.പതിനെട്ട് ശാസ്ത്ര കൃതികൾ രചിച്ചു.ഉറുമ്പേ ഉറുമ്പേ എന്ന കൃതി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ 1998 ലെ സയൻസ് ലിറ്ററേച്ചർ അവാർഡിന് അർഹമായി.മാനസ്സികരോഗ്യത്തെ കുറിച്ച് നിർമിച്ച കൂടുപോയ കുരുവികൾ എന്ന ഡോക്യുമെന്റ്ററികളുടെ ഫിലിമിന് 2002 ഐ.ഐ. എ പ്രഥമ പുരസ്കാരം ലഭിച്ചു.
ജീവനും വേദനയും എന്ന ശാസ്ത്ര ഗ്രന്ഥത്തിലേക്ക് ഒരു യാത്ര.
തുടക്കം തന്നെ ജീവനും വേദനയും എന്ന ഭാഗമായിരുന്നു.എന്തായിരുന്നു ജീവനുള്ള മനുഷ്യന്റെ വേദന. അവന് അത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കുന്നു. അതായിരുന്നു തുടക്കം.അദ്ദേഹം ജീവനുള്ള മനുഷ്യർക്ക് വളരെ പ്രചോദനം തരുന്ന ഒരു നല്ല വാക്ക് ഇതിൽ എഴുതിയിട്ടുണ്ട്. വേദന പ്രകൃതിയിൽ ജീവിക്കുന്ന ശരീരത്തെ മനസ്സിലാക്കാൻ കഴിയുന്നവർക്ക് മാത്രമേ വേദന എന്താണെന്ന് അറിയുള്ളൂ.വേദന ഇല്ലാത്ത മനുഷ്യൻ ഇല്ല. എല്ലാവർക്കും വേദനയുണ്ട്. അത് പലരീതിയിൽ ആണെന്ന് മാത്രം.പ്രായമായ ഒരു മനുഷ്യനിലും ഒരുകുട്ടിയിലും വേദനയുടെ അളവ് വ്യത്യസ്തമാണ്.വേദന സംഹരികൾ കഴിച്ച് വേദന മാറ്റം അപ്പോഴും വേദനയുണ്ടായ കാരണം നിലനിൽക്കും.മനുഷ്യൻ അവയവങ്ങളാൽ രൂപപ്പെട്ട ഒരു ജീവിയാണ്.വേദനയെ ശപിക്കരുത്.വേദന ജീവന്റെ കണ്ണുകളാണ്.വേദന ജീവന്റെ ഒരു അടയാളമാണ്.
പ്രഷറിന് പകരം പ്ലഷർ.ഒന്നിനും സമയമില്ലാത്ത മനുഷ്യൻ ഒരു രോഗിയാകുന്നത് സ്വാഭാവികമാണ് എന്നാണ് ഈ ഭാഗത്ത് പറയുന്നത്.സമായമില്ലാത്തവൻ രോഗത്തെ വിളിച്ചു വരുത്തുന്നു.പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ 5-6 ലിറ്റർ രക്തമുണ്ട്.ദ്രാവക സ്വഭാവമുള്ള പ്ലാസ്മയും പിന്നെ രക്താണുക്കളും ചേർന്നതാണ് രക്തം.1616-ൽ വില്യം ഹാർവി എന്ന ശാസ്ത്രജഞനാണ് രക്തചംക്രമണം ആദ്യമായി കണ്ടെത്തിയത്.രക്തം ഒഴുകാതെ ശരീരത്തിൽ കെട്ടികിടക്കുന്നു എന്നാണ് അതിന് മുമ്പ് ധരിച്ചിരുന്നത്.വളരെ രസകരമായ രീതിയിൽ രോഗത്തേയും അതിന്റെ ദോഷ വശങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വപ്നങ്ങളിൽ കനലെരിയുന്നു.പുകയിലയുടെ ഉപയോഗമാണ് ഇതിൽ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ ഭാഗം.ആരെ ആര് നിയന്ത്രിക്കും. കലികാ ലമാണ്.പുകവലി മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ആദ്യ റിപ്പോർട്ട് വരുന്നത് 1959-ൽ ആയിരുന്നു.
മഴ വീണു പനി വന്നു. നാലാമത്തെ ഭാഗം അതിൽ ആദ്യം ഇങ്ങനെ പറയുന്നു മഴ മണ്ണിൽ വീണാൽ മതി മൂക്കൊലിക്കും പിന്നെ പനിക്കും.
പനി വരുന്നത് പ്രധാനമായും മൂന്ന് തരം വൈറസുകളാണ്. ഇൻഫ്ലൂവൻസ എ,ബി,സി. ഇതിൽ എ ആണ് വില്ലൻ 1918-19 ൽ ആഗോളവ്യാപകമായി ഇത് പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇരുപത് ദശലക്ഷം പേരുടെ ജീവൻ അപഹരിച്ചാണ് മടങ്ങിയത്.
പ്രമേഹത്തെ മറക്കുക എന്ന ഒരുഭാഗമുണ്ട് അതിൽ അദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു ശരീരത്തിൽ നടക്കുന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ.എന്റെ പുസ്തകം വായിക്കുന്ന ആളിനും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാളിലും ഘടികരത്തിലെ സൂചിക്കൊപ്പം തുടിക്കുന്ന ഹൃദയവും പ്രകൃതിയുടെ കിതപ്പിനൊപ്പം തുള്ളുന്ന ശ്വാസകോശവും അദ്ധ്വാനിക്കുകയാണ്.ഏതുതരം അദ്ധ്വാനത്തിന് പിന്നിലും ഊർജ്ജം ആവശ്യമാണ്.
മലേരിയ.—എണ്ണിയാലൊടുങ്ങാത്ത വിധം നരനാശം വരുത്തിയ രോഗമാണ് മലേരിയ അഥവാ മലമ്പനി.ഇന്ന് മലമ്പനി എന്ന് പറയുവാൻ ആളുകൾക്ക് നാവ് വഴങ്ങാത്തതാണോ അതോ നാണക്കേടോ പോട്ടെ. പ്ലാസ്മോഡിയം രോഗാണുക്കളാണ് ഈ രോഗം പരത്തുന്നത്.ഡിഡിടി,ക്ലോറോക്വിനു മായിരുന്നു മലേറിയയ്ക്കെതിരെ പ്രയോഗിച്ച ആയുധങ്ങൾ.
ആധുനിക യുഗത്തിൽ മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത തിരക്കാണ്.ആ തിരക്കിൽ അവൻ വ്യക്തി ബന്ധങ്ങൾ വരെ മറക്കുന്നു.സമായമില്ലാത്തവൻ രോഗത്തെ വിളിച്ചുവരുത്തുന്നു എന്നാണ് പറയുന്നത്.ഫുഡ്പാത്തിലെ ഫാസ്റ്റ് ഫുഡ് പെട്ടന്ന് കഴിച്ച് പെട്ടന്ന് രോഗത്തെ വിളിച്ചു വരുത്തുന്നു.
വളരെ മനോഹരമായ ഒരു കഥ അദേഹം ഇവിടെ പറയുന്നുണ്ട് കൂട്ടുകാരോട് ഒപ്പം വെളിയിൽ ചായകുടിക്കാൻ പോയ അവസരത്തിൽ അദേഹം ഒരു ചായയും കൂട്ടുകാർ ചായയും ദോശയും കഴിക്കുമ്പോൾ അവിടെ ഒരു വെള്ളെലി ഓടുന്നത് കണ്ടു. വെള്ളെലിയെ പുറത്തെങ്ങും കണ്ടിട്ടില്ല. അത് ഒരു പരീക്ഷണ മൃഗമാണ്. അദേഹം അതിനെ നിരിക്ഷീച്ചു. ആ എലി പോകുന്ന വഴിയിൽ വെള്ളവര കണ്ടു. അത് ദോശമാവിൽ നിന്ന് ചാടിപ്പോയ എലിയായിരുന്നു. ഇതാണ് ചില ഹോട്ടലിലെയും തട്ടുകടയിലെയും അവസ്ഥ.
അച്ചാറുകളിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ് എന്നാലും മനുഷ്യൻ പരസ്യം കണ്ട് അതിന് പിന്നാലെ പോകുന്നു.ഇത് ആമാശയ ക്യാൻസറ് ഉണ്ടാകുന്നു.
ഒരു വെടിക്ക് രണ്ടു പക്ഷി എന്ന 11 മത്തെ ഭാഗത്തിൽ പറയുന്നു ഗർഭനിരോധന ഗുളികകൾ സ്തനാർബുദം വരുത്തിയേക്കാം കാരണം അതിൽ അടങ്ങിയ ഈസ്ട്രോജൻ ആണ് ഇതിന് കാരണം എന്നാൽ ഡച്ചു ഡോക്ടർ ബി ഓവൽ എന്ന ഗുളിക കണ്ടെത്തി. ഇത് മറ്റ് ദോഷങ്ങൾ ഇല്ല എന്ന് കണ്ടെത്തി.
ടെസ്റ്റ് ട്യൂബ് പ്രജനനം മൃഗങ്ങളിലും എന്ന ഒരു ഭാഗം ഇതിൽ ഉണ്ട്.ഇതിൽ മനസ്സിലാക്കാൻ കഴിയുന്നത് ടെസ്റ്റ് ട്യൂബ് പ്രജനനം ആദ്യം നടത്തിയതും വിജയിച്ചതും പൂച്ചകളിലാണ്.വംശനാശം സംഭവിക്കുന്ന ജീവികൾക്കായി ആണ് ഇത് തുടങ്ങിയത് എന്നും പറയുന്നുണ്ട്.പിന്നീട് പറയുന്നത് ഒരുമനുഷ്യൻ ജീവിതത്തിന്റെ ഉച്ചചൂട് അനുഭവിക്കുന്നത് നാല്പതുകളിലാണ്.മനസ്സിൽ നല്ലകാലത്തിന്റെ സമയം കഴിയുന്നതും മനുഷ്യൻ വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ തുടക്കവും ശരിക്കും മനസ്സിനെ വല്ലാത്ത ഒരു ഓർമ്മയിലേക്ക് കൊണ്ടുപോകും ഈ ഭാഗം.
അറുപതുകളിൽ എത്തിയ ശരീരത്തെ മനസ്സുകൊണ്ട് വീണ്ടും മുപ്പതുകളിൽ എത്തിക്കാം എന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്. അതിന് വേണ്ടത് മനസ്സിന് ധൈര്യവും ഒരുക്കാവുമാണ്.
ഈ പുസ്തകത്തിന്റെ പതിനെട്ടാമത്തെ ഭാഗത്തിന് ബുദ്ധവിലാപം എന്നാ ണ് പേര് അതിൽ അന്ധനായ മനുഷ്യനെ പറ്റി പറയുന്നുണ്ട്.ആ മനുഷ്യർക്ക് അവരുടേതായ ഒരു ലോകമുണ്ട്,അവരുടേതായ ഒരു പ്രകൃതിയുണ്ട്,നിറങ്ങളുണ്ട്.അതിന് ഉദാഹരണവും അദേഹം അതിൽ പറയുന്നുണ്ട്. ഈ ഭാഗത്ത് വാഹിദ് എന്ന അന്ധനായ മനുഷ്യനെപ്പറ്റി പറയുന്നുണ്ട്.കുറേ അന്ധരായ മനുഷ്യരുടെ അവസ്ഥ ഇതിൽ കൊടുത്തിട്ടുണ്ട്. അത് അവർ എങ്ങനെ ഈ ഭൂമിയിൽ ജീവിക്കുന്നു എന്നത് അവരുടെ വാക്കുകളിൽക്കൂടെ കാണാൻ സാധിക്കും.
അമ്മ സ്നേഹത്തിന്റെ നേർപടം എന്ന അധ്യായത്തിൽ അമ്മമാരുടെ സ്നേഹത്തെ പറ്റിയാണ് പറയുന്നത്.പിന്നീട് പറയുന്നത് ഉറക്കം ആനന്ദമാണ്. പരമസൗഖ്യമാണ്. അത് ശരീരത്തിന് ഉണർവും ഉന്മേഷവും തരുന്നു.
തുടക്കം മുതൽ അവസാനം വരെ ഒരു മനുഷ്യന്റെ ജീവിതത്തിലെ രോഗങ്ങളും അവന്റെ വേദനകളും വളരെ നല്ലരീതിയിൽ എഴുതി അവസാനിപ്പിച്ച ഒരു പുസ്തകമാണ് ജീവനും വേദനയും. ഈ പുസ്തകം വായിക്കാൻ കിട്ടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.കാരണം ഇത് വേറിട്ട ഒരു അനുഭവമാണ് നല്കിയത്.













