സംസ്ഥാനത്തെ രണ്ടാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കോഴിക്കോട് ബേപ്പൂരില്‍ തയ്യാര്‍. തുറമുഖ, വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെ തൃശൂരിലെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കോഴിക്കോടിന് നവ്യാനുഭവം സമ്മാനിക്കുന്നത്.
കടലിലൂടെ ഒന്ന് നടക്കണമെന്നുണ്ടോ? എങ്കില്‍ വരൂ ബേപ്പൂര്‍ കടപ്പുറത്തേയ്ക്ക്. കരയിൽ നിന്ന് നൂറ് മീറ്ററോളം കടലിലേക്ക് നടന്ന് ചെല്ലാം. ആദ്യമായി ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ കയറിയ കോഴിക്കോട്ടുകാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ വേറിട്ട അനുഭവമായി.
ഏപ്രിൽ ആദ്യവാരത്തോടെ ബ്രിഡ്ജ് തുറന്ന് കൊടുക്കും. 100 രൂപ പ്രവേശന പാസെടുത്താൽ 15 മിനുട്ടോളം പാലത്തിലൂടെ നടക്കാം. സുരക്ഷയ്ക്കായി ഓരോ പത്ത് മീറ്ററിലും ജീവനക്കാരുണ്ടാകും. നിന്തൽ വിദഗ്ധരുൾപ്പെടുന്ന ബോട്ട് സംവിധാനവും മുഴുവന്‍ സമയവും ക്രമീകരിച്ചിട്ടുണ്ട്.













