സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്. നാലു ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് രൂപയ്ക്ക് മുകളിേലക്കാണ് ഉയര്‍ത്തിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 72 പൈസയും ഡീസലിന് 94 രൂപ 81 പൈസയുമായി ഉയര്‍ന്നു. ഒരിടവേളയ്ക്കുശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.













