LIMA WORLD LIBRARY

കവർന്നെടുത്തത് ഞങ്ങളുടെ സന്തോഷം: അർജുന രണതുംഗെ

‘ആഭ്യന്തരയുദ്ധകാലത്ത് ഞങ്ങൾ ഒരുപാട് സഹിച്ചിട്ടുണ്ട്. എന്നാൽ, സന്തോഷം ഞങ്ങൾക്കുണ്ടായിരുന്നു. അരിക്കും പെട്രോളിനും വേണ്ടി അന്നു തെരുവിൽ തല്ലുകൂടിയിട്ടില്ല.1996 ൽ ഞങ്ങൾ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ കളിക്കുമ്പോൾ എൽടിടിഇ ഒരു ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒരു ദിവസമെങ്കിൽ ഒരു ദിവസം യുദ്ധം നിർത്താൻ ക്രിക്കറ്റിനു കഴിഞ്ഞുവെന്നതു വലിയ കാര്യം. യുദ്ധത്തിന്റെ നടുവിലാണു ഞങ്ങൾ ലോകകപ്പുമായി കൊളംബോയിലെത്തുന്നത്. എന്തായിരുന്നു അന്നത്തെ സന്തോഷം ! ഇന്ന് തെരുവിൽ നടക്കുന്നതു കണ്ടില്ലേ ? ഭരണാധികാരികൾ ശരിക്കും കോമാളികളായി. ജനം മടുത്തു.’– ശ്രീലങ്കയെ ലോകകപ്പ് […]

യുക്രെയ്ൻ – റഷ്യ ചർച്ച പുനരാരംഭിച്ചു; കൂടുതൽ സ്ഥലങ്ങളിൽ റഷ്യൻ പിന്മാറ്റം

കീവ് ∙ യുക്രെയ്നിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നതിനിടെ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ചർച്ച പുനരാരംഭിച്ചു. തുർക്കിയിൽ 3 ദിവസം മുൻപ് ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥ സംഘം ആരംഭിച്ച ചർച്ചയുടെ തുടർച്ചയാണിത്. വിഡിയോ ലിങ്ക് വഴിയുള്ള ചർച്ചയുടെ ചിത്രം റഷ്യൻ സംഘത്തിന്റെ തലവൻ വ്ലാഡിമിർ മെഡിൻസ്കി പുറത്തുവിട്ടു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഓഫിസ് ഇതു സ്ഥിരീകരിച്ചു. കടുത്ത പോരാട്ട വേദിയായ കീവ് നഗരപ്രാന്തത്തിലെ ഇർപിൻ, ഹൊസ്റ്റോമൽ എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായി […]

റവന്യൂ വകുപ്പില്‍ ആദ്യമായി ഓണ്‍ലൈന്‍ സ്ഥലമാറ്റം നടപ്പിലാക്കി

റവന്യൂ വകുപ്പില്‍ ആദ്യമായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ സ്ഥല മാറ്റത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരുടെ ദീര്‍ഘ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്. പലവിധ നിയമ കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളമായി സ്ഥല മാറ്റ നടപടികള്‍ മുടങ്ങി കിടക്കുകയായിരുന്നു. 2400 ഓളം വരുന്ന വിവിധ തസ്തികളിലുള്ള റവന്യൂ ജീവനക്കാരെയാണ് ഓണ്‍ലൈനിലൂടെ സ്ഥലം മാറ്റിയിരിക്കുന്നത്.

ശ്രീലങ്കയില്‍ സമ്പൂര്‍ണ അടച്ചിടൽ; അറബ് വസന്തം മോഡല്‍ സമരത്തിന് ആഹ്വാനം

ജനകീയ പ്രതിഷേധങ്ങള്‍ നേരിടാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ശ്രീലങ്ക. നാളെ അറബ് വസന്തം മോഡല്‍ പ്രക്ഷോഭങ്ങള്‍ക്ക് സമൂഹമാധ്യങ്ങളില്‍ ആഹ്വാനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്നു വൈകീട്ടു മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിറകെയാണ് പ്രസിഡന്റ് ഗോട്ടാബയ രാജപക്സെയുടെ നടപടി. അതിനിടെ കൊളംബോയില്‍ ഇന്നും പ്രതിഷേധങ്ങള്‍ അരങ്ങേറി. തലതിരിഞ്ഞ നയങ്ങള്‍ വഴി തീരാദുരിതങ്ങളുടെ ആഴക്കടലിലേക്കു തള്ളിവിട്ട സര്‍ക്കാരിനെതിരെ ജനം തെരുവിലെത്തിയതോടാണു അടിയന്തരാവസ്ഥയും ലോക്ഡൗണും പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ ഭരണഘടനയുടെ  155 ആം വകുപ്പ് പ്രകാരം ഇന്നലെ രാത്രിയാണു പ്രസിഡന്റ് ഗോട്ടബയ രാജപക്സെ […]

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; പ്രസി‍ഡന്‍റിന്റെ രാജിക്കായി പ്രക്ഷോഭം ശക്തം

ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസി‍ഡന്‍റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് നടപടി. നാളെ രാജ്യവ്യാപകപ്രക്ഷോഭത്തിന് ആഹ്വാനമുയര്‍ന്നിരുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണന്ന് ഭരണകക്ഷിയില്‍ നിന്നടക്കം ആക്ഷേപം ശക്തമാണ്. വ്യാപക പ്രക്ഷോഭത്തിന് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ഉയര്‍ന്നതോടെ രാജ്യം അതീവ സുരക്ഷയിലാണ്. ഇതിനിടെയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.

ഖത്തർ ലോകകപ്പിൽ സ്പെയിനും ജർമനിയും ഒരേ ഗ്രൂപ്പിൽ; മെസ്സിയും ലെവൻഡോവ്സ്കിയും ഒന്നിച്ച്!

  ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് പൂർത്തിയാകുമ്പോൾ സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ മരണഗ്രൂപ്പ്. ഇവർക്കൊപ്പം ഓസ്ട്രേലിയ/യുഎഇ മത്സര വിജയികളും പെറുവും തമ്മിലുള്ള പ്ലേഓഫ് വിജയികൾ കൂടി ചേരുന്നതോടെ ശക്തമായ പോരാട്ടം ഉറപ്പായി. അർജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിലായതോടെ, സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്സ്കിയും ഗ്രൂപ്പ് ഘട്ടത്തിൽ കണ്ടുമുട്ടുമെന്ന് ഉറപ്പായി. ഇവർക്കൊപ്പം മെക്സിക്കോയും പോളണ്ടും ചേരുന്നതോടെ ഈ ഗ്രൂപ്പും ശക്തം. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനൊപ്പം ഇക്വഡോർ, സെനഗൽ, ഹോളണ്ട് […]

ഗുൽമോഹർ – ജൂലി ഗണപതി

ഈ പുരാതന നഗരിക്കു നടുവിൽ പടർന്നു പന്തലിച്ച ഗുൽമോഹർ വൃക്ഷമെ അടിയൊഴുക്കിൽ കലങ്ങിയ നദിപോലെ നിൻറെ മനസ്സ് നിൻറെ നിശ്ശബ്ദത നിൻറെ നൊമ്പരങ്ങൾ എല്ലാം ഇവിടെ ഒഴുക്കു ഇവിടെയൊരു നോവിൻറെ പുഴ മൗനമായി ഒഴുകുന്നുണ്ട് ഒരുമിച്ചു ഒഴുകട്ടെ , കാലത്തിൻറെ കടൽഭിത്തി മുറിച്ച് മുന്നോട്ട് നിൻറെ ശിഖരത്തിലൊന്നിൽ കിളി ഉപേക്ഷിച്ചൊരു കൂടുണ്ട്‌ അതിൽ  പ്രാണൻ ഊതി നിറയ്ക്കാം ഈ നിശീഥിനി ഒന്ന് പോയിരുന്നെങ്കിൽ പ്രഭാതത്തിലെ പൂക്കൾ നിന്നെ ചുംബിക്കും മൈനകൾ നിനക്കായ് പാടും സായന്തനത്തിലെ ഇളങ്കാറ്റ് പുണരും അങ്ങനെ […]