റവന്യൂ വകുപ്പില്‍ ആദ്യമായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ സ്ഥല മാറ്റത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരുടെ ദീര്‍ഘ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്.
പലവിധ നിയമ കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളമായി സ്ഥല മാറ്റ നടപടികള്‍ മുടങ്ങി കിടക്കുകയായിരുന്നു.
2400 ഓളം വരുന്ന വിവിധ തസ്തികളിലുള്ള റവന്യൂ ജീവനക്കാരെയാണ് ഓണ്‍ലൈനിലൂടെ സ്ഥലം മാറ്റിയിരിക്കുന്നത്.













