റോഡിൽ അശാസ്ത്രീയ കുഴി; പതിവായി അപകടം; ദുരിതം

കൊച്ചി ഹൈക്കോര്‍ട്ട് റോഡില്‍ ഓടയിലേക്ക് വെള്ളം ഒഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ ആളുകള്‍ സ്ഥിരമായി വീണ് പരുക്കേല്‍ക്കുന്നതായി പരാതി. രണ്ടാഴ്ച മുമ്പാണ് മുളവുകാട് സ്വദേശിയായ വീട്ടമ്മ കുഴിയിലേക്ക് വീണ് രണ്ടു കാലും ഒടിഞ്ഞത്. സംഭവം മാധ്യമശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് കുഴി ഗ്രില്ലിട്ട് മൂടി തടിയൂരാനുള്ള ശ്രമത്തിലാണ് അധികാരികള്‍.
ഖജുരാഹോയിലെ ശിൽപ്പങ്ങൾ – ഷാജി തലോറ

മലമുകളിലേക്കുള്ള ഹയർപ്പിൻ വളവുകൾ ഇടയിൽ മണൽ തിട്ടകൾ വ്യത്യസ്തത തേടുന്ന നദിയുടെ ഒഴുക്ക് ശിലാലിഖിതങ്ങൾ കൊണ്ട് കടഞ്ഞെടുത്ത കവിതകൾ ചില വരികളിൽ സ്നേഹം ചിലതിൽ പ്രണയം മറ്റുചിലതിൽ കാമം കവിതകളെഴുതാൻ കവികൾക്ക് പ്രത്യകിച്ച് കാരണമൊന്നും വേണ്ടല്ലോ! ശില്പികളുടെ ഓരോ വിരലുകളും, ഉളികളാണ് മൂർച്ചയുള്ള ഉളികൾ കരിങ്കൽ ഉടലുകളിൽ തുറിച്ചുനിൽക്കുന്ന മുലകൾ തുടുത്ത യോനിതടങ്ങൾ ഉയർന്നുനിൽക്കുന്ന നിതംബങ്ങൾ ഉടലിന്റെ ചാരുതകൾ കവിതകളായി നടനമാടുന്നു. ചുണ്ടുകൾ കടയുമ്പോൾ കാമുകിയായിരുന്നു മനസ്സിൽ. മുലകൾ കടയുമ്പോൾ അമ്മയും ഉടലും തുടകളും ആരുടേതാണാവോ! യോനിതടത്തിൽ […]
ഏപ്രിൽ 23 – ലോക പുസ്തകദിനം

2022ലോക പുസ്തകദിനത്തിന്റെ രജത ജൂബിലി വർഷമാണ് . ഈ വർഷത്തെ ആഘോഷത്തിന്റെ മുദ്രാവാക്യം ” നിങ്ങൾ ഒരു വായനക്കാരൻ ” എന്നാണ് . ഏപ്രിൽ 23 ലോകപുസ്തകദിനമായി ആചരിക്കാൻ ‘യുനെസ്‌കൊ ‘ലോക രാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തിട്ട് 25 വർഷം . വിശക്കുന്ന മനുഷ്യനോട് പുസ്തകം കൈയിലെടുക്കാനാണ് ബ്രഹ്ത് ആവശ്യപ്പെട്ടത് . ചിന്തയെ ജ്വലിപ്പിച്ചു കൊണ്ട് മനുഷ്യൻ അഭിമുഖീകരിക്കുന്ന കാലിക പ്രശ്‍നങ്ങളെ നേരിടാനും സാംസ്‌കാരികമായ വിശപ്പ് ശമിപ്പിക്കാനും പുസ്തകം കൈയിലെടുക്കുക എന്ന സന്ദേശമാണ് ‘യുനെസ്കൊ ‘ പുസ്തകദിനത്തിലൂടെ ലോകത്തിന് […]
ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ,ജൂൺ ഒന്നിന് പ്രവേശനോത്സവം

തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’ എന്ന മാർഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 2017 – 18 മുതൽ 2021 – 22 വരെയുള്ള അധ്യയന വർഷങ്ങളിലായി സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പുതുതായി […]
യുപിഐ പണമിടപാടുകൾ യുഎഇയിലും; പ്രയോജനം 20 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക്

അബുദാബി: യുഎഇയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണം കൈമാറുന്നതിന് മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്‌ഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ്) അധിഷ്‌ഠിത ആപ്പുകള്‍ ഉപയോഗിക്കാം. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികൾക്ക് ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയിൽ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാനാവും. പണമിടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ അധിഷ്ഠിത […]
തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസത്തോളമായി ചികിൽസയിലായിരുന്നു. ബാങ്ക് ജീവനക്കാരനില്‍നിന്ന് പത്രക്കാരനായും ആ എഴുത്തിലൂടെ തിരക്കഥാകൃത്തുമായ ജോണ്‍പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.
ഓപറേഷൻ മൽസ്യ; പിടികൂടിയത് 2000 കിലോ പഴകിയ മീൻ; കർശന നടപടി

മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തി. മീനില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുളള പരാതികള്‍ വ്യാപകമായതോടെയാണ് റെയ്ഡ് ശക്തമാക്കിയത്. മൂന്നു ദിവസത്തിനിടെ 1925 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന […]
ഇന്ത്യ–ബ്രിട്ടന്‍ വ്യാപാരക്കരാര്‍ ഈ വര്‍ഷമെന്ന് മോദി; ബന്ധം ശക്തമായെന്ന് ബോറിസ് ജോണ്‍സൺ

ഇന്ത്യ–ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഈ വര്‍ഷം അവസാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരാറിനുളള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുളള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷമാണ് മോദിയുടെ പ്രതികരണം. യുക്രെയ്നില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അഫ്ഗാനില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണി ഉണ്ടാകരുതെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യ– ബ്രിട്ടന്‍ ഉഭയകക്ഷി ബന്ധം ശക്തമായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രതിരോധ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ സംവിധാനം ഉണ്ടാകും. യുദ്ധവിമാനനിര്‍മാണരംഗത്ത് ഇന്ത്യയുമായി സഹകരണത്തിന് ധാരണയായെന്നും അദ്ദേഹം അറിയിച്ചു. സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ ബലപ്രയോഗങ്ങളെ […]
പഞ്ചാബിനെ തകര്‍ത്ത് കേരളം സെമിയില്‍

മലപ്പുറം: പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളം സെമി ടിക്കറ്റെടുത്തു്. പഞ്ചാബിനെതിരേ 2-1നായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ക്യാപ്റ്റന്‍ ജിജോ ജോസ്ഫ ഇരട്ട ഗോള്‍ കണ്ടെത്തി. മന്‍വീര്‍ സിങ്ങാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായാണ് കേരളത്തിന്റെ മുന്നേറ്റം. മേഘാലയക്കെതിരേ സമനിലയില്‍ പിരിഞ്ഞ കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്. […]



