LIMA WORLD LIBRARY

ഏപ്രിൽ 23 – ലോക പുസ്തകദിനം

2022ലോക പുസ്തകദിനത്തിന്റെ രജത ജൂബിലി വർഷമാണ് .
ഈ വർഷത്തെ ആഘോഷത്തിന്റെ മുദ്രാവാക്യം

” നിങ്ങൾ ഒരു വായനക്കാരൻ ”
എന്നാണ് .
ഏപ്രിൽ 23 ലോകപുസ്തകദിനമായി ആചരിക്കാൻ
‘യുനെസ്‌കൊ ‘ലോക രാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തിട്ട്
25 വർഷം .

വിശക്കുന്ന മനുഷ്യനോട്‌ പുസ്തകം കൈയിലെടുക്കാനാണ് ബ്രഹ്ത് ആവശ്യപ്പെട്ടത് .
ചിന്തയെ ജ്വലിപ്പിച്ചു കൊണ്ട് മനുഷ്യൻ അഭിമുഖീകരിക്കുന്ന കാലിക പ്രശ്‍നങ്ങളെ നേരിടാനും സാംസ്‌കാരികമായ വിശപ്പ് ശമിപ്പിക്കാനും പുസ്തകം കൈയിലെടുക്കുക എന്ന സന്ദേശമാണ് ‘യുനെസ്കൊ ‘ പുസ്തകദിനത്തിലൂടെ ലോകത്തിന് നൽകുന്നത് .
ലോകമെങ്ങുമുള്ള ഗ്രന്ഥശാലകളിൽ കാലത്തെ അതിജീവിക്കാൻ കെൽപ്പുള്ള ഏതെങ്കിലുമൊരു സാഹിത്യകൃതിയെക്കുറിച്ചുള്ള ചർച്ച ഈ ദിനത്തിൽ നടക്കുന്നു .

കുട്ടികളുടെ സദസ്സിൽ എഴുത്തുകാർ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു .

ലോകം എക്കാലവും ആദരിക്കുന്ന മൂന്ന് എഴുത്തുകാരുടെ ചരമദിനമാണ് ഏപ്രിൽ 23.

* വിശ്വപ്രസിദ്ധ നാടകകൃത്ത്‌ ,ഇംഗ്ലണ്ടിന്റെ ദേശീയകവി ,പ്രശസ്ത നടൻ എന്നീ നിലകളിൽ ആദരിക്കപ്പെടുന്ന
വില്യം ഷേക്സ്പിയർ .

1564—1616
52 മത്തെ വയസ്സിൽ അന്തരിച്ചു .
ഒരു വർഷം രണ്ട് നാടകം വീതം 20വർഷം 40 നാടകങ്ങൾ എഴുതി .
കിങ്ലിയർ ,മാക്ബത്ത് ,ഒഥല്ലോ തുടങ്ങിയവ .
മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഷേക്സ്പിയറുടെ രചനകൾ വിലയിരുത്തപ്പെടുന്നു .

* മിഗുവെൽ ഡി സെർവാന്തിസ് .

* ഇൻക ഗാർസിലാസൊ ദെല വെഗ .

ഒരേ കാലഘട്ടത്തിൽ ജീവിക്കുകയും ഒരേ മാസം ഒരേ തീയതി അന്തരിക്കുകയും ചെയ്ത മൂന്ന് വിശ്വപ്രസിദ്ധരായ എഴുത്തുകാരുടെ സ്മരണയ്ക്കു മുമ്പിൽ ലോകത്തെങ്ങുമുള്ള വായനക്കൂട്ടം പ്രണമിക്കുന്നു .

മനസ്സാലറിയുന്നു ,വായനയ്ക്കപ്പുറത്തെ ലോകം .

” ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല ,അവരുടെ കുട്ടികൾ അവരോട് കയർത്ത് സംസാരിക്കാൻ തുടങ്ങുമ്പോഴാണ് .
[ മാധവിക്കുട്ടിയുടെ “മിഡിൽ ഏജ് ”
എന്ന കവിതയിലെ ഈ വരികൾ കണ്ണ് നിറയ്ക്കും .
വായിക്കാതെ ,ചിന്തിക്കാതെ ,പുതിയ ആശയങ്ങൾ ഉൾക്കൊള്ളാതെ പുതിയ ലോകത്തെ അറിയാനാവില്ല .
ഇന്ന് ലോകത്തിന്റെ ഏത് കോണിലെ അറിവും അനായാസേന കൈവരിക്കാൻ കഴിയുന്ന വിധം സാങ്കേതികവിദ്യകൾ വികസിച്ചിരിക്കുന്നു .
അറിവിനെ ഉപയോഗപ്പെടുത്താനുള്ള വിരുതാണ് ഈ ലോകത്ത് ആവശ്യം .അതിന് വായന തന്നെയാണ് വഴി .അറിവ് നേടാനും ഉപയോഗിക്കാനും കഴിയുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും
‘ സമ്പത്ത് ‘വർദ്ധിപ്പിക്കും .

ഏപ്രിൽ 23ന് നമ്മുടെ വായനമുറികളിലും
ഭാവനയെ ഉദ്ദീപിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ നടക്കട്ടെ .
ഏവർക്കും ലോക പുസ്തകദിനാശംസകൾ നേരുന്നു .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px