LIMA WORLD LIBRARY

ഖജുരാഹോയിലെ ശിൽപ്പങ്ങൾ – ഷാജി തലോറ

മലമുകളിലേക്കുള്ള
ഹയർപ്പിൻ വളവുകൾ
ഇടയിൽ മണൽ തിട്ടകൾ
വ്യത്യസ്തത തേടുന്ന നദിയുടെ ഒഴുക്ക്
ശിലാലിഖിതങ്ങൾ കൊണ്ട്
കടഞ്ഞെടുത്ത കവിതകൾ
ചില വരികളിൽ സ്നേഹം
ചിലതിൽ പ്രണയം
മറ്റുചിലതിൽ കാമം
കവിതകളെഴുതാൻ കവികൾക്ക്
പ്രത്യകിച്ച് കാരണമൊന്നും വേണ്ടല്ലോ!
ശില്പികളുടെ
ഓരോ വിരലുകളും, ഉളികളാണ്
മൂർച്ചയുള്ള ഉളികൾ
കരിങ്കൽ ഉടലുകളിൽ
തുറിച്ചുനിൽക്കുന്ന മുലകൾ
തുടുത്ത യോനിതടങ്ങൾ
ഉയർന്നുനിൽക്കുന്ന നിതംബങ്ങൾ
ഉടലിന്റെ ചാരുതകൾ കവിതകളായി നടനമാടുന്നു.
ചുണ്ടുകൾ കടയുമ്പോൾ
കാമുകിയായിരുന്നു മനസ്സിൽ.
മുലകൾ കടയുമ്പോൾ അമ്മയും
ഉടലും തുടകളും ആരുടേതാണാവോ!
യോനിതടത്തിൽ അല്പം വിശ്രമിച്ചു
ഉളിഒന്നുകൂടെ മിനുക്കി
ഒന്ന്, രണ്ട്, മൂന്ന്
ശില്പി ശില്പത്തിലേക്ക് അലിഞ്ഞു ചേർന്നു,
വരൂ നമുക്ക് ഖജുരഹോയിലേക്ക് പോകാം
യോഗ നിദ്രയിൽ ലയിച്ച ശിൽപ്പികൾക്ക് ചുറ്റിലും
നഗ്നശില്പങ്ങളുടെ നൃത്തങ്ങൾ കാണാം…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px