LIMA WORLD LIBRARY

ഇന്ത്യ–ബ്രിട്ടന്‍ വ്യാപാരക്കരാര്‍ ഈ വര്‍ഷമെന്ന് മോദി; ബന്ധം ശക്തമായെന്ന് ബോറിസ് ജോണ്‍സൺ

ഇന്ത്യ–ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഈ വര്‍ഷം അവസാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരാറിനുളള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുളള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷമാണ് മോദിയുടെ പ്രതികരണം. യുക്രെയ്നില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അഫ്ഗാനില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണി ഉണ്ടാകരുതെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യ– ബ്രിട്ടന്‍ ഉഭയകക്ഷി ബന്ധം ശക്തമായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രതിരോധ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ സംവിധാനം ഉണ്ടാകും. യുദ്ധവിമാനനിര്‍മാണരംഗത്ത് ഇന്ത്യയുമായി സഹകരണത്തിന് ധാരണയായെന്നും അദ്ദേഹം അറിയിച്ചു. സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ ബലപ്രയോഗങ്ങളെ നേരിടണമെന്നും ജോണ്‍സണ്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px