കാത്തിരിപ്പിനൊടുവിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി

തൃശ്ശൂർ: കാത്തിരിപ്പിനൊടുവിൽ നടന്ന പൂരം വെടിക്കെട്ടോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടർന്ന് ഒൻപത് ദിവസം കാത്തിരുന്ന ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് പുരം വെടിക്കെട്ട് നടന്നത്. മഴ മാറി നിന്ന ചെറിയ ഇടവേളയിൽ ജില്ലാ ഭരണകൂടം ഇടപെട്ട് വെടിക്കെട്ട് പെട്ടെന്ന് നടത്തുകയായിരുന്നു. അനിശ്ചിതമായി നീണ്ട വെടിക്കെട്ട്കഴിഞ്ഞതോടെ കൊടും മഴയത്ത് കരിമരുന്നിന് കാവലിരുന്ന ദേവസ്വം അധികൃതർക്കും പൊലീസിനും ജില്ലാഭരണകൂടത്തിനും ആശ്വാസമായി. വെടിക്കെട്ടിന് പിന്നാലെ തൃശ്ശൂർ നഗരത്തിൽ മഴ ആരംഭിക്കുകയും […]
മഴയുടെ ശക്തി ഇന്നുമുതല്‍ കുറയും; ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട്

ഏതാനും ദിവസമായി തുടരുന്ന മഴയുടെ ശക്തി ഇന്ന് കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ആറു ജില്ലകളിൽ യെലോ അലർട്ട് മാത്രമാണ് നൽകിയിട്ടുള്ളത്. കാരുടെ ദുരൂഹ മരണം, രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ; മരണം ‘പന്നിക്കെണി’യിൽ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകളം തൃശൂർ മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട്. ബാക്കി ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പില്ല.
ഇനി ഗൾഫിലെ കേരളത്തിലും മഴക്കാലം; മഴയെ വരവേൽക്കാൻ ഒരുങ്ങി സലാല

കുന്നിൻ ചെരുവുകളിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. കള്ളിമുണ്ടുമുടുത്ത് തലയിൽ തോർത്തു ചുറ്റിയ കർഷകർ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി കേരളംപോലെ വേറൊരു നാട്. അതും മരുഭൂമിയുടെ നടുവിൽ. പറഞ്ഞു വന്നത് ഗൾഫ് മേഖലയിലെ കേരളമായ സലാലയെക്കുറിച്ചാണ്. സലാലയിൽ മഴയെ വരവേൽക്കാൻ ഒരുക്കം തുടങ്ങിയിരിക്കുകയാണ് ഭരണകൂടം. മൺസൂൺ (ഖരീഫ്) കാലത്ത് ഇന്ത്യക്കാരടക്കം പതിനായിരക്കണക്കിനു സന്ദർശകരാണ് ദോഫാർ ഗവർണറേറ്റിൽ എത്തുന്നത്. കോവിഡ് ആശങ്ക അകന്നതോടെ ഇത്തവണ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. അടുത്തമാസം പകുതി മുതൽ സെപ്റ്റംബർ വരെയാണ് മൺസൂൺ കാലം.
മടിയൻ മല ചുമക്കും – രചന. ബിജു

കൊടുംവേനലിൽ തളരാതെ പണിയെടുക്കുന്ന പാറമട തൊഴിലാളികളെ കണ്ട് കുഞ്ഞിച്ചാത്തു ആശ്ചര്യത്തോടെ നോക്കി നിന്നു ഹോ! ദൈവമേ വെന്തുരുകുന്ന വെയിലിലാണ് അവർ പണിയെടുക്കുന്നത് ഭയങ്കരം തന്നെ കുഞ്ഞിച്ചാത്തുവിന് അത്ഭുത മായി …… എന്നും രാവിലെ പാറമടയിലെത്തുന്ന കുഞ്ഞി ച്ചാത്തുവിന് ഇതൊക്കെ കാണാൻ കൗതുകമായിരുന്നു കാര്യമായ ഒരു പണിയും ചാത്തുവിന് ഇല്ലായിരുന്നു എന്നല്ല ഒരു പണിക്കും പോകാതെ ഇരുന്ന് തിന്നാനാ യിരുന്നു ചാത്തുവിനിഷ്ടം ഒരു ദിവസം അയൽ പക്കത്തെ വീട്ടിലെ പാറമട തൊഴിലാളിയായ നാരായണൻ പറഞ്ഞു ചാത്തു നീ എൻ്റെ […]
പോര് ഇനി അരുതേ – ഹേമാ സാധ്വി

പോരിനാലെന്തിതു നേടി നാം പാരിതാ ചോരപ്പുഴയായി മാറിയില്ലേ പുരകളും പുരികളും പുഴു പോലെയമരുന്ന പുരുഷാരമൊക്കെയും ചുടു ചാരമായ് എന്തു പിഴച്ചിതു പൈതങ്ങൾ നാം എന്തിനോ കനവറ്റു വീണു പോയോർ വിടരേണ്ട മുകുളങ്ങൾ മുളയിലേ വളരാതെ വിരുതരാൽ തല്ലിക്കൊഴിച്ചതെന്തേ ? പന്തം കൊളുത്തി പ്പടക്കിറങ്ങീടുകിൽ പമ്പരമായി നാം മാറുകില്ലേ ? പന്തയത്തിന്നിനിയാവില്ല നൽകീടാൻ ശാന്തിയെന്നിനിയുമറിഞ്ഞു കൊൾക ബാലകരെങ്കിലും ഞങ്ങളിന്നൊരുമയോ – ടീലോകമൊരു കുടക്കീഴിലാക്കും പോരിനായിനിയുമൊരുങ്ങരുതേ …… ഞങ്ങൾ പുതുയുഗ പുലരികൾ കണ്ടിടട്ടെ .
കലണ്ടർ | എം രാജീവ് കുമാർ എന്തായിരുന്നു വെടിവച്ച് കൊല്ലാൻ മാത്രം നീലകണ്ഠപ്പിള്ള ചെയ്ത കുറ്റം?

29 വർഷം നാടു വാണ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തെ ഒരു കൊടുംക്രൂരതയ്ക്കിരയായവനെയാണ് ഇന്ന് വത്തിക്കാൻ വാഴ്ത്തപ്പെട്ടവന്റെ പദവി നൽകി വിശുദ്ധനാക്കുന്നത്. സി.വി.രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മയിലോ ചരിത്രത്തിലോ ആ കൊടുംക്രൂരത രേഖപ്പെടുത്തിയിട്ടില്ല. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് ഒരു 39 കാരനെ വെടിവച്ച് കൊന്ന കഥ! ഏതാണ്ട് 270 വർഷം മുമ്പുള്ള കഥയാണ്. പഴയ തിരുവിതാംകൂർ കന്യാകുമാരിയുമായി ചേർന്നു കിടന്ന കാലം. ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ ശാന്തിക്കാരൻ വാസുദേവൻ നമ്പൂതിരി കായം കുളത്തു നിന്ന് തിരുവട്ടാറുകാരി ദേവകിയമ്മയെ സംബന്ധം ചെയ്തു. അതിൽ […]
Lessons from an instinct – Sunitha Ganesh

Standing on the edge, Roaring sea in front, A step ahead is the result, Of so many instincts. It’s not about wetting the pages or, Sinking deep in search of letters… It was just to touch the envelope… Only envelope, Or just to turn a few pages? Literacy! Of language? Oh! How to put it… […]
ഖത്തറിൽ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി

ദോഹ:ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കരട് പ്രമേയത്തിന്റെ വിശദാംശങ്ങള്‍ ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് (ജി.സി.ഒ) ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. ഖത്തറിലെ പ്രവാസികള്‍ക്കുള്ള പുതിയ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിയമം ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നും, ആദ്യ ഘട്ടം സന്ദര്‍ശകരെയാണ് ഫോക്കസ് ചെയ്യുകയെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി. ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഖത്തര്‍ കാബിനറ്റിന്റെ പ്രതിവാര യോഗമാണ് […]
തകർന്നടിഞ്ഞ് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാൾ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നതുമാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയർത്തും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയിൽ ഉയരുന്നതും ഇന്ത്യൻ കറൻസിക്കു […]



