കൊടുംവേനലിൽ
തളരാതെ പണിയെടുക്കുന്ന
പാറമട തൊഴിലാളികളെ
കണ്ട് കുഞ്ഞിച്ചാത്തു ആശ്ചര്യത്തോടെ നോക്കി നിന്നു ഹോ! ദൈവമേ വെന്തുരുകുന്ന വെയിലിലാണ്
അവർ പണിയെടുക്കുന്നത്
ഭയങ്കരം തന്നെ കുഞ്ഞിച്ചാത്തുവിന് അത്ഭുത
മായി ……
എന്നും രാവിലെ
പാറമടയിലെത്തുന്ന കുഞ്ഞി
ച്ചാത്തുവിന് ഇതൊക്കെ കാണാൻ കൗതുകമായിരുന്നു
കാര്യമായ ഒരു പണിയും ചാത്തുവിന് ഇല്ലായിരുന്നു എന്നല്ല ഒരു പണിക്കും പോകാതെ ഇരുന്ന് തിന്നാനാ
യിരുന്നു ചാത്തുവിനിഷ്ടം
ഒരു ദിവസം അയൽ
പക്കത്തെ വീട്ടിലെ പാറമട തൊഴിലാളിയായ നാരായണൻ പറഞ്ഞു ചാത്തു
നീ എൻ്റെ കൂടെ മടയിലേക്ക്
പോരി എത്ര കാലാ ഇഞ്ഞി
പണിക്കൊന്നും പോകാതെ
ഇൻ്റെ കെട്ട്യോളെ ആശ്രയിച്ച്
കഴിയും മക്കളോ ഇല്ല
ഇൻ്റെ കെട്ടോക്ക് ഇഞ്ഞി
ഒരു ഭാരമായി തോന്നും ഇത്തിരി സമാധാനത്തോടെ
ഇനിക്കും ഓക്കും കഴിഞ്ഞൂടെ
മടിയനായ ചാത്തു
കുറച്ചു നേരം തല കുനിച്ചിരുന്നു നാരായണൻ
പറയുന്നതിലും എന്തോ കാര്യ
മുണ്ടെന്ന് തോന്നിയതിനാലാ
വാം തലയാട്ടി ആ … നാരാണാ ഞാനും ന്നാല് നാളെ മുതൽ വരാം
പിറ്റേന്ന് നേരം വെളു
ത്തിട്ടും ചാത്തു കിടക്കപ്പായ
യിൽ നിന്നും എഴുന്നേറ്റില്ല
നാരായണൻ പറഞ്ഞു അല്ല
ചാത്തു ഇഞ്ഞി പണിക്ക്
പോരുന്നില്ലേ ഇന്ന് കൂടെ
കഴിയട്ടെ നാരായണാ നാളെ
വരാം
പിറ്റേന്നും ചാത്തു വിൻ്റെ സ്ഥിതി ഇതു തന്നെ
ഒരു ദിവസം നാരായണന്
തോന്നി ഇവനെ ഊരാക്കുടു
ക്കിട്ടാലും പണിക്ക് പോരി
ല്ലെന്ന് അയാൾ അറ്റ കൈ
പ്രയോഗിച്ചു
ഒരു ദിവസം പതിവു
പോലെ ചാത്തുപാറമടയിലേ
ക്കെത്തി വെയിലത്ത് പണിയെടുക്കുന്ന പണിക്കാ
രെ നോക്കി നിന്നു. അപ്പോൾ
കുറച്ചകലെ ചെറിയ ഒരു
തണലൊരുക്കി മെടഞ്ഞ
ഓല കൊണ്ട് മറച്ച ഒരു കുട്ടി
ലിൽ നിന്നും നാരായണൻ
പാറ പൊട്ടിക്കുന്നത് ചാത്തു
ദൂരെ നിന്നും കണ്ടിരുന്നു
വെയില് കൊള്ളാൻ
പണ്ടേ മടിയനായിരുന്ന ചാത്തു മെല്ലെ നാരായണനെ
ലക്ഷ്യമാക്കി നടന്നു കുറച്ചു
നേരം ഒന്നും പറയാതെ അയാ
ൾ ചെയ്യുന്നതും കണ്ടങ്ങനെ
നിന്നു. അൽപം കഴിഞ്ഞ്
നാരായണൻ ചോദിച്ചു എന്താ
പതിവില്ലാതെ. ഇങ്ങോട്ട് വന്നത് ചാത്തു പറഞ്ഞു
വെയില് തീരെയില്ലല്ലോ
നാരായണാ നാളെ ‘മുതൽ
ഞാനും വന്നോടെ
ചാത്തുവിൻ്റെ കാര്യം
നേരത്തേ തന്നെ നാരായണന്
അറിയാമായിരുന്നു’ മേലനങ്ങാതെ വെയില് കൊ
ള്ളാതെ പണിക്കൊന്നും പോ
കാതെ തിന്നു കഴിയാനാണ
ല്ലോ ഇഷ്ടം
എന്നാ ലതു തന്നെ
കിട്ടിയ തക്കമെന്ന് കരുതി
നാരായണൻ പറഞ്ഞു ഓ…
അതിനെന്താ ചാത്തു നാളെ
മുതൽ എന്നോടൊപ്പം
വന്നോളൂ പക്ഷേ ഒരു കണ്ടീഷ
ൻ. വൈകുന്നേരം അഞ്ച് മണി വരെ പണി ചെയ്യണം
അതൊന്നും കുഴപ്പമി
ല്ലെന്ന മട്ടിൽ ചാത്തു തലയാട്ടി
എങ്ങിനെയെങ്കിലും ചാത്തു വിനെ കൊണ്ട് ജോലി ചെയിച്ച് നാല് കാശുണ്ടാക്കി
ക്കൊടുക്കാൻ നാരായണന്
വല്ലാത്ത പൂതിയായിരുന്നു
കാരണം അത്രയ്ക്ക് അവൻ്റെ
കെട്ട്യോള് സഹിക്കുന്നത് അ
യാൾക്കറിയാം
പിറ്റേന്ന് അതിരാവി
ലെ എഴുന്നേറ്റ് ചാത്തു നാരാ
യണനൊപ്പം സന്തോഷത്തോ
ടെ ചാത്തു പാറമടയിലെത്തി
ഒരു ചെറിയ പാറ മെല്ലെ ഉരുട്ടി
നാരായണൻ ഒരു മുട്ടിയും
കയ്യിൽ കൊടുത്തു പറഞ്ഞു
ആ … ചാത്തു മെല്ലെ തുടങ്ങി
ക്കോ എന്തെങ്കിലും ബുദ്ധിമു
ട്ട് തോന്നിയാൽ കുറച്ചു നേരം
വിശ്രമിച്ചതിന് ശേഷം ചെയ്താൽ മതി ഓ… ആയി
ക്കോട്ടെ എന്ന് പറഞ്ഞു
ഉച്ചവരെയായിട്ടും
ചാത്തു ഒരു ചെറിയ പാറ
പൊട്ടിച്ച് തീർന്നില്ല ഇടയ്ക്ക്
പറഞ്ഞു അൽപം ദേഷ്യത്തോ
ടെ ഹോ! എനക്ക് പറ്റൂല്ലേ
ഇമ്മാതിരി പണിയൊന്നും
അവിടെങ്ങാനും ഇരുന്നാൽ
മതിയെന്നും എന്നും പറഞ്ഞ്
ചാത്തു വിശ്രമിക്കാൻ തുടങ്ങി
കുറച്ചു കഴിഞ്ഞ് ചാത്തു പറഞ്ഞു നാരാണാ
ഇഞ്ഞി ഇത്തിരി യെന്നെ
സഹായിച്ചാൽ നന്നായിരുന്നു
ഒരു പാറ പൊട്ടിക്കാൻ അങ്ങി
നെ അയാളുടെ സഹായത്താൽ കഴിഞ്ഞു
നല്ല കായിക ശേഷി
യുള്ള ചാത്തുവിൻ്റെ ഉള്ളിൽ
നിന്നും ഊറിയ ഒരു ചിരി
പുറത്തേക്ക് വരുന്നത് നാരാ
യണന് തോന്നി അങ്ങിനെ
ആ ദിവസത്തെ കൂലിയും
വാങ്ങി രണ്ടും പേരും
വീട്ടിലേക്ക് മടങ്ങി
ഭാര്യയോട് പറഞ്ഞു
സ്വൽപം അഹങ്കാരത്തോടെ
മ്മക്ക് എന്തെല്ലാം സാധനങ്ങൾ വേണം അവൾ
ക്ക് അത് കേട്ടപ്പൊഴേക്കും
സന്തോഷമായി അവൾ പറഞ്ഞു ഇങ്ങളിന്ന് പോയി
തുടങ്ങിയതല്ലേ ഉള്ളൂ
ഇന്നേതായാലും
ഒന്നും വാങ്ങേണ്ട ദിവസ
വും മടിയാതെ പണിക്ക്
പോയി വന്നാൽ മതി എനി
ക്കത് മാത്രമേ വേണ്ടൂ സാധന
ങ്ങളെല്ലാം തൽക്കാലം ഞാൻ
വാങ്ങിക്കും കയ്യിൽ കിട്ടുന്ന
കാശ് ഇങ്ങള് സ്വരുക്കൂട്ടി
വെച്ചാൽ മതി
ഇത് കേട്ടപ്പോൾ ചാ
ത്തുവിന് അൽപം ദയ തോന്നി എത്ര കാലമായി
കെട്ട്യോളുടെ ചിലവിൽ
കഴിയുന്നു ഇനിയെനിക്ക്
കൃത്യമായി പണിക്ക് പോകണം എന്നൊക്കെ
ചിന്തിച്ച് ചാത്തു കാലത്തെ
ഴുന്നേറ്റ് നാരായണനൊപ്പം
പോയി
അന്നും പതിവു
പോലെ പണി തുടർന്നപ്പോൾ
ചാത്തു പറഞ്ഞു ഞാൻ കുറ
ച്ചൊന്ന് വിശ്രമിച്ചോട്ടെ വീണ്ടും
ഉള്ളിൽ ഒരു ഊറിയ ചിരി
നാരായണന് അവൻ്റെ
മുഖത്ത് കാണാൻ കഴിഞ്ഞു
അന്നും അയാൾ
കുറച്ചു പാറ പൊട്ടിച്ചു കൊ
ടുത്തു ഇതിങ്ങിനെ പതിവാ
യി തുടർന്നു വന്നു കുറച്ചു
നേരം വിശ്രമിക്കും എങ്ങിനെ
യെങ്കിലും വൈകുന്നേരമായി
പൈസയും വാങ്ങി വീട്ടിലേക്ക്
പോകുന്ന അവസ്ഥയായി
ഒരു ദിവസം നാരായണന് ഒരാശയം തോന്നി ഇതിങ്ങനെയായാൽ
പറ്റില്ല എൻ്റെ സഹായത്താൽ
പണിയെടുത്ത് മേലനങ്ങാതെ
കാശുണ്ടാക്കിയാൽ അതൊ
രു പാഠമായിരിക്കും അയാൾ
ക്ക് തോന്നി
ഒരു ദിവസം അയാൾ
പറഞ്ഞു ചാത്തൂ ഇന്ന് നമുക്ക്
ഉച്ച വരെ പണിയെടുത്ത്
മടങ്ങാം അതുകൊണ്ട് വേഗം
പണി ചെയ്തോളൂ നല്ല
സന്തോഷത്തിലായിരുന്നു
ചാത്തു പണി ചെയ്യുന്നതി
നിടയിൽ പതിവു പോലെ
ഒരു കള്ളച്ചിരിയുമായി
ചാത്തു പറഞ്ഞു എനിക്ക്
കൈക്ക് ചെറിയ വേദന
കുറച്ച് ഞാനൊന്ന് വിശ്രമി
ക്കട്ടെ
നാരായണൻ്റെ മന
സ്റ്റിൽ ഭയങ്കര ദേശ്യം വന്നു
രണ്ടിലൊന്നറിഞ്ഞ് തന്നെ
കാര്യമെന്ന് തോന്നി ഒന്നും
പറയാതെ അവൻ്റെ പാറയും
പൊട്ടിച്ചു തീർത്ത് പറഞ്ഞു
ന്നാല് മ്മക്ക് പോകാം ചാത്തു
നാരായണൻ മുതലാളിയുടെ
അടുത്ത് കൂലിയും വാങ്ങി
ചാത്തുവിനടുത്തേക്ക് വന്നു
രണ്ടു പേരും നടക്കുന്നതി
നിടയിൽ ചാത്തു പറഞ്ഞു
എൻ്റെ കൂലി
അൽപ്പം പരുക്കൻ
സ്വഭാവത്തിൽ അയാൾ
പറഞ്ഞു ഇഞ്ഞി കുരിക്കളെ
ഒരിക്കലും അടവുകൾ പടി
ക്കാൻ നോക്കരുത് ചാത്തു
മേലനങ്ങി അദ്ധ്യാനിച്ച്
പണിയെടുത്ത് ജീവിച്ചാൽ
നിനക്ക് കൊള്ളാം എന്നും
പറഞ്ഞ് അന്നത്തെ കൂലി
യും കൊടുക്കാതെ വീട്ടി
ലേക്ക് മടങ്ങി
മറ്റുള്ളവരെ ആശ്രയി
ച്ച് ജീവിച്ചാൽ ഇങ്ങിനെയാ
വും അവസ്ഥയെന്ന് മനസ്സി
ലാക്കി ചാത്തു നേരെയാവാൻ
തുടങ്ങി പിന്നീടങ്ങോട്ട് സ്വയം
അദ്ധ്യാനിക്കാൻ തുടങ്ങി
About The Author
No related posts.