പോരിനാലെന്തിതു നേടി നാം
പാരിതാ ചോരപ്പുഴയായി
മാറിയില്ലേ
പുരകളും പുരികളും പുഴു പോലെയമരുന്ന
പുരുഷാരമൊക്കെയും ചുടു ചാരമായ്
എന്തു പിഴച്ചിതു പൈതങ്ങൾ നാം
എന്തിനോ കനവറ്റു വീണു പോയോർ
വിടരേണ്ട മുകുളങ്ങൾ മുളയിലേ വളരാതെ വിരുതരാൽ തല്ലിക്കൊഴിച്ചതെന്തേ ?
പന്തം കൊളുത്തി പ്പടക്കിറങ്ങീടുകിൽ പമ്പരമായി നാം മാറുകില്ലേ ?
പന്തയത്തിന്നിനിയാവില്ല നൽകീടാൻ
ശാന്തിയെന്നിനിയുമറിഞ്ഞു കൊൾക
ബാലകരെങ്കിലും ഞങ്ങളിന്നൊരുമയോ – ടീലോകമൊരു കുടക്കീഴിലാക്കും
പോരിനായിനിയുമൊരുങ്ങരുതേ ……
ഞങ്ങൾ പുതുയുഗ പുലരികൾ കണ്ടിടട്ടെ .
About The Author
No related posts.