LIMA WORLD LIBRARY

ഋതുഭേദകല്പനകൾ – സ്വപ്ന ജേക്കബ് 

ഋതുക്കളുമായോ മാസങ്ങളുമായോ ബന്ധപ്പെട്ട മലയാളസിനിമാഗാനങ്ങൾ വലിയ ജനപ്രീതി നേടാറുണ്ട്. നമ്മുടെയൊക്കെ ജീവിതവുമായും, ഓർമ്മകളുമായും ഇഴചേർന്നു കിടക്കുകയാണ് പലതും. കേരളത്തിൽ മൂന്നു ഋതുക്കളാണ് പ്രധാനമായും ഉള്ളതെങ്കിലും, നമ്മുടെ കവികൾ ഇന്ത്യയിലെ മുഴുവൻ ഋതുക്കളെയും എടുത്തു ഉപയോഗിക്കാറുണ്ട്. വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം എന്നിങ്ങനെയാണ് കേരളത്തിലെ ഋതുക്കളെങ്കിലും ഇന്ത്യ മുഴുവൻ ഉള്ള ഋതുക്കൾ ആറെണ്ണമാണ്. മാർച്ച്, ഏപ്രിൽ-വസന്തം, മെയ്, ജൂൺ-ഗ്രീഷ്മം, ജൂലൈ, ഓഗസ്റ്റ്-വർഷം,  സെപ്റ്റംബർ, ഒക്ടോബർ-ശരത്, നവംബർ, ഡിസംബർ-ഹേമന്തം, ജനുവരി, ഫെബ്രുവരി-ശിശിരം. ഏറ്റവും കൂടുതൽ പാട്ടുകൾ വസന്തത്തെയും ഹേമന്തത്തെയും കുറിച്ചാണെന്ന് കരുതിയിരുന്നെങ്കിലും […]

പട്ടം – രമാ പിഷാരടി

ചരട്  പൊട്ടിയ പട്ടമായി  മനസ്സ് പാറുന്നു കനലിലിട്ടൊരു   സൂര്യനെപ്പോൽ കനവ് പൊള്ളുന്നു   നിലമുഴുന്നൊരു  നാട്ടുപാട്ടിൻ വരികൾ  തെറ്റുന്നു  ശ്രുതിയിടുന്ന സിതാറിൽ നിന്നൊരു  കടലതേറുന്നു പ്രണയമെല്ലാം ചോർന്ന്  പോയൊരു യമുന പാടുന്നു മഴ നനഞ്ഞൊരു മിഴിതുടച്ച് നദികളൊഴുകുന്നു.    തല കുനിച്ചൊരു സൂര്യകാന്തിയിൽ നിഴല് വീഴുന്നു പതിയെയെത്തിയ സന്ധ്യയെപ്പോൽ കവിള്  ചോക്കുന്നു കുതികുതിയ്ക്കും- മോഹഗന്ധക- മേഘ  താഴ്‌വരയിൽ തണുതണുത്തൊരു തോണിയേറി വരുന്ന കാലത്തിൽ   അതിരിലൊരു കിളി ചിറക്  നീർത്തി ഒലിവ് തേടുന്നു കുടിലിൽ റാന്തൽ വെളിച്ചമായി കഥകളുണരുന്നു   […]

(ലീലാ തോമസ്, ബോട്സ്വാന ) – മൂത്രം.

ഏതുകാര്യത്തിനും രണ്ടുപക്ഷo തിരിഞ്ഞുള്ള മത്സരം പോലെയാണ് ഇന്നത്തെ വാർത്തകൾ.എന്നാൽ ഓരോന്നും എങ്ങനയെന്നു ഇപ്പോഴും കണ്ടുപിടിക്കാത്ത രഹസ്യമായി കിടക്കുന്നു. .കടലീന്നു പിടിക്കുന്ന മീനിനു മുക്കുവനിടുന്ന പേരുകൾ പോലെ ഇന്നും പല രഹസ്യങ്ങളും ചുരുളഴിയാതെ കിടക്കുന്നു.. മൂത്രം കുടിക്കുന്നത് ഗുണകരമാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. മൂത്രത്തിന്റെ വിവിഘടകങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കാൻഅനുവദിക്കുന്നില്ല.ആധുനിക വക്താക്കൾ കപട ശാസ്ത്ര മെന്നു പറഞ്ഞു ഇടിച്ചു താക്കുന്നു .മൂത്രത്തിന്റെ അനേകം അത്ഭുതകരമായ രോഗശാന്തിഉണ്ടന്നറിയാമെങ്കിലുംശാസ്ത്രം അതു സമ്മതിക്കുന്നില്ല. വിലകുറഞ്ഞമൂത്രം വളരെ കാര്യങ്ങൾക്കു ഗുണകരമാണന്നു ചൈനക്കാരും ആഫ്രിക്ക ക്കാരും […]

യുക്രെയ്നിൽ കൊല്ലപ്പെട്ടത് 4000ലേറെ നാട്ടുകാർ; കിഴക്കൻ യുക്രെയ്ൻ പട്ടണത്തിൽ സർവനാശം

ജനീവ ∙ റഷ്യയുടെ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 നു ശേഷം യുക്രെയ്നിൽ 200 കുട്ടികൾ അടക്കം 4031 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. യഥാർഥ മരണ സംഖ്യ ഇതിലും ഉയർന്നതാവാം. വ്യോമാക്രമണത്തിലൂടെയും പീരങ്കയാക്രമണത്തിലൂടെയോ ഉണ്ടായ ഉഗ്ര സ്ഫോടനങ്ങളിലാണ് ഏറെപ്പേരും കൊല്ലപ്പെട്ടതെന്ന് യുഎൻ പറഞ്ഞു. എന്നാൽ, റഷ്യൻ ആക്രമണത്തിലാണോ നാലായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടത് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം, കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സൈന്യം വളഞ്ഞ സീവിയറൊഡോണെറ്റ്സ്ക് നഗരത്തിൽ രൂക്ഷയുദ്ധം തുടരുകയാണ്. […]

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുഞ്ഞുങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തൽ

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുഞ്ഞുങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തൽ. കൊല്ലം വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. മനോജ് മണിയുടേതാണ് ഈ നിരീക്ഷണം. പല കുടുംബങ്ങളിലെയും വർത്തമാനകാലചിത്രം കുഞ്ഞുങ്ങളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വ്യക്തമാക്കുന്നു. വിക്ടോറിയ ആശുപത്രിയിൽ ‘ സ്വപ്നച്ചിറക്’ പദ്ധതിപ്രകാരം നവജാതശിശുക്കളെ കൃത്യമായി നിരീക്ഷിച്ച അനുഭവത്തിന്റെയും ശേഖരിച്ച വിവരത്തിന്റെയും വെളിച്ചത്തിലാണ് ഡോക്ടറുടെ വിലയിരുത്തൽ. പലപ്പോഴും കുഞ്ഞുങ്ങളുടെ കരച്ചിൽ ഒഴിവാക്കാനും അവരെ പിടിച്ചിരുത്താനുമായി മൊബൈൽ ഫോൺ കളിക്കാൻ കൊടുക്കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നതായി ഡോക്ടർ […]

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍,മികച്ച ചിത്രം ആവാസവ്യൂഹം

തിരുവനന്തപുരം 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച നടി രേവതി, ബിജു മേനോനും ജോജുവുമാണ് മികച്ച നടന്‍മാര്‍ സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍ മികച്ച നവാഗത സംവിധായക- കൃഷ്ണേന്ദു മികച്ച ജനപ്രിയ […]

രാജസ്ഥാന് ‘റോയൽ’ ഫൈനൽ എൻട്രി; സെഞ്ചുറി നേടി ജോസ് ബട്ലര്‍

ബാംഗ്ലൂരിനെ തോല്‍പിച്ച് രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലില്‍. രാജസ്ഥാന്റെ ജയം ഏഴുവിക്കറ്റിനാണ്. 157 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ മറികടന്നു. 59 പന്തില്‍ നിന്ന് സെഞ്ചുറി നേടി ജോസ് ബട്ലര്‍. സ്‌കോർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്: 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസ്; രാജസ്ഥാൻ റോയൽസ് 18.1 ഓവറിൽ 3 വിക്കറ്റിന് 161 റൺസ്. 158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളും ജോസ് ബട്‍ലറും ഉജ്ജ്വല തുടക്കമാണ് നൽകിയത്. 27 പന്തിൽ […]

100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി; നൂതന കണ്ടുപിടുത്തവുമായി ടെസ്‌ല

100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്‌ലയിലെ ഗവേഷകർ. കാനഡയിലെ ടെസ്‌ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് 100 വർഷം നീണ്ടുനിൽക്കുന്ന നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധം പുറത്തിറക്കിയത്. അതേസമയം, നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്പ്) ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിങ്ങും ഊർജ സാന്ദ്രതയും നൽകുന്നതുമാണ് പുതിയ ബാറ്ററി ടെക്നോളജി. ഇലക്‌ട്രെക്ക് ആണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്തുവിട്ടത്. ടെക് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതോടെ […]

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും – 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും. ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ – 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ – 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ – 1366 […]