LIMA WORLD LIBRARY

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍,മികച്ച ചിത്രം ആവാസവ്യൂഹം

തിരുവനന്തപുരം 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച നടി രേവതി, ബിജു മേനോനും ജോജുവുമാണ് മികച്ച നടന്‍മാര്‍

സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം
എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി
കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍

മികച്ച നവാഗത സംവിധായക- കൃഷ്ണേന്ദു

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

നൃത്തസംവിധാനം- അരുണ്‍ലാല്‍ – ചവിട്ട്
വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം
ജനപ്രിയചിത്രം-ഹൃദയം
ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി
കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം
ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്
ഗായിക-സിതാര കൃഷ്ണകുമാര്‍ – കാണെക്കാണെ
ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി
സംഗീതസംവിധായകന്‍ ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി
സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം
ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം

തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി
കഥ- ഷാഹി കബീര്‍- നായാട്ട്
സ്വഭാവനടി- ഉണ്ണിമായ- ജോജി
സ്വഭാവനടന്‍- സുമേഷ് മൂര്‍ – കള
നടി- രേവതി- ഭൂതകാലം
നടന്‍- ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( തുറമുഖ്,ം മധുരം, നായാട്ട്)
സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി
രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാന്‍- ഷിനോസ് റഹ്മാന്‍. നിഷിദ്ധോ -താരാരാമാനുജന്‍

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px