LIMA WORLD LIBRARY

രാജസ്ഥാന് ‘റോയൽ’ ഫൈനൽ എൻട്രി; സെഞ്ചുറി നേടി ജോസ് ബട്ലര്‍

ബാംഗ്ലൂരിനെ തോല്‍പിച്ച് രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലില്‍. രാജസ്ഥാന്റെ ജയം ഏഴുവിക്കറ്റിനാണ്. 157 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ മറികടന്നു. 59 പന്തില്‍ നിന്ന് സെഞ്ചുറി നേടി ജോസ് ബട്ലര്‍.

സ്‌കോർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്: 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസ്; രാജസ്ഥാൻ റോയൽസ് 18.1 ഓവറിൽ 3 വിക്കറ്റിന് 161 റൺസ്. 158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളും ജോസ് ബട്‍ലറും ഉജ്ജ്വല തുടക്കമാണ് നൽകിയത്. 27 പന്തിൽ അർധസെഞ്ചറി കൂട്ടുകെട്ട് തികച്ചു. രണ്ടാം ഓവർ ചെയ്യാനെത്തിയ ജോഷ് ഹെയ്സൽവുഡ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനാടിക്ക് ശ്രമിച്ച യശസ്വി ജയ്സ്വാൾ (21) പുറത്ത്. മറുവശത്ത് ബട്‍ലർ ബാംഗ്ലൂർ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 23 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കി. മൂന്നാമതെത്തിയ സഞ്ജു സാംസണും മികച്ച രീതിയിൽ തുടങ്ങി. സാംസണും ബട്‍ലറും ചേർന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാനിന്ദു ഹസരങ്കയ്ക്ക് വീണ്ടും വിക്കറ്റ് സമ്മാനിച്ച് രാജസ്ഥാൻ നായകൻ മടങ്ങി. എന്നാൽ മത്സരത്തിലേക്ക് തിരികെയെത്താൻ കിണഞ്ഞു ശ്രമിച്ച ആർസിബിയെ നിഷ്പ്രഭമാക്കി ബട്‍ലർ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px