” ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും; കമ്പനികൾ ലക്ഷ്യമിടുന്നത് 20 മുതൽ 25 ശതമാനം വരെ വരുമാന വർധന “

ദില്ലി: രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് വർധന നിലവിൽ വന്നേക്കും. 2023ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 20 മുതൽ 25 ശതമാനം വരെ വരുമാന വർധനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർധനയെക്കുറിച്ചുള്ള സൂചന നൽകുന്നത്. ഒരു ഉപഭോക്താവിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിൽ പതിനഞ്ച് മുതൽ 20 ശതമാനം വരെ വർധനയാണ് ലക്ഷ്യമിടുന്നത്. നെറ്റ്വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ സ്പെക്ട്രം വാങ്ങുകയും ചെയ്യണമെങ്കിൽ നിരക്ക് വരുമാനം വർധിപ്പിക്കുക തന്നെ വേണമെന്ന നിലപാടിലാണ് കമ്പനികൾ.

LEAVE A REPLY

Please enter your comment!
Please enter your name here