LIMA WORLD LIBRARY

മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയേയും അതിൻ്റെ പരിസ്ഥിതിയേയും സംരക്ഷിക്കേണ്ട ചുമതല നമുക്കുള്ളതാണ്.

മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയേയും അതിൻ്റെ പരിസ്ഥിതിയേയും സംരക്ഷിക്കേണ്ട ചുമതല നമുക്കുള്ളതാണ്. ഈ ഒരവബോധം നമ്മിൽ ഭൂരിഭാഗം പേർക്കും ഇല്ല.പ്രകൃതിവിഭവങ്ങളായ വെള്ളം, വായു,മണ്ണ്, വൃക്ഷലതാദികൾ, പക്ഷിമൃഗാദികൾ എന്നിവയെ കാത്തു സൂക്ഷിച്ച് ഗുണ ശോഷണം വരാതെ വരും തലമുറയ്ക്ക് കൈമാറാൻ പര്യാപ്തമായ ജീവിത വ്യവസ്ഥിതി നാം രൂപപ്പെടുത്തിയെടുക്കണം. മരം ഒരു വരമാണെന്നും അത് ഭൂമിക്ക് തണലേകുന്ന ശ്വാസക്കുടയാണെന്നും നമുക്ക് അവബോധം വേണം. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് ഈ ദിനത്തെ വെറും അനുസ്മരണ ദിനമാക്കാതെ ഭൂമി നമ്മുടെ മാത്രം സ്വന്തമല്ലായെന്നും എല്ലാവരുടെയും സ്വന്തമാണെന്ന ബോധ്യത്തോടെ ഉള്ള മരങ്ങളെ സംരക്ഷിക്കാനും പരിസ്ഥിതി മലിനീകരണത്തിൽ നിന്നും ഒഴിഞ്ഞു നിന്ന് ഭൂമിയുടെ സംരക്ഷകരായി മാറാൻ നമുക്ക് ശ്രമിക്കാം. ഹരിതാഭ നിറഞ്ഞൊരു പ്രഭാതത്തിലേക്ക് സ്വാഗതം! ജോസ് ക്ലെമൻ്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px