LIMA WORLD LIBRARY

മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ഓർമ്മ ദിനം ഇന്ന്. ആദരം. – കുമാരി

കവിത്രയത്തിന്റെ (കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍) ജീവിതകാലം മലയാള കവിതയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു. അതിനുശേഷം മറ്റൊരു വസന്തം ഭാഷയില്‍ തളിര്‍ക്കുന്നത്‌ ഇടപ്പള്ളികവികള്‍ എന്നു പേരുകേട്ട ഇടപ്പള്ളിയുടെയും ചങ്ങമ്പുഴകൃഷ്‌ണപിള്ളയുടെയും മറ്റും കാലമായപ്പോഴാണ്‌. സമകാലികരായ മറ്റു കവികളെ ഇവിടെ വിസ്‌മരിക്കുന്നില്ല. കാല്‌പനികത തന്നെ ഇവരുടെ കവിതകളിലൂടെ വിശേഷിച്ച്‌ ചങ്ങമ്പുഴ കവിതകളിലൂടെ നൂതനമായ ഭാവുകത്വവും സംവേദനതലവും ഭാഷയില്‍ സൃഷ്ടിക്കുകയായിരുന്നു. ചങ്ങമ്പുഴകൃഷ്‌ണപിള്ള 1911 ഒക്ടോബര്‍ 10 ന്‌ (1087 കന്നിമാസം 24 ന്‌) ഇടപ്പള്ളിയിലെ ഒരു പുരാതന കുടുംബത്തില്‍ ജനിച്ചു. പിതാവ്‌ തെക്കേടത്ത്‌ നാരായണമേനോന്‍. […]

തോറ്റവരും ശരാശരിക്കാരും മിടുക്കര്‍തന്നെ — അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍.

വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക്‌ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായി പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ചിലരെങ്കിലും വീട്‌വിട്ട് ഇറങ്ങിപ്പോകും. ചുരുക്കം ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ചിലര്‍ അതിന് ശ്രമിക്കുന്നു. എല്ലാ വിഷയത്തിനും എപ്ലസ് കിട്ടാത്തതിനാല്‍ മകനെ മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത മുന്‍പ് പത്രങ്ങളില്‍ വന്നിരുന്നു. മാര്‍ക്ക് പലകാരണങ്ങളാല്‍ കുറഞ്ഞുപോകും. മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും സന്തോഷ […]

” കനത്ത മഴ; വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം 31മരണം,ഒരു ലക്ഷത്തോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി, 3000ത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

ഗുവാഹത്തി: 60 വർഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയിൽ അസമിലും മേഘാലയയിലുമായി 31 മരണം. ഒരു ലക്ഷത്തോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. 19 ല‍ക്ഷം ആളുകളാണ് ദുരന്തബാധിതർ. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സങ്കമ അറിയിച്ചു. അസമിൽ കനത്ത മഴയിൽ 3000ത്തോളം ഗ്രാമങ്ങളും 43, 000 ഹെക്ടർ കൃഷിനിലങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ 12ഉം മേഘാലയയിൽ 19ഉം പേരാണ് ആകെ മരിച്ചത്. ഗുവഹത്തിയിലും സിൽചറിലും പെട്ടുപോയവരെ രക്ഷപെടുത്താൻ സർക്കാർ പ്രത്യേക […]

അഗ്നിപഥ്: കൂടുതല്‍ ഇളവുമായി കേന്ദ്രം; പ്രതിരോധവകുപ്പിലും സംവരണം

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ തൊഴില്‍ സംവരണവും പ്രായപരിധി ഇളവും പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സായുധ പൊലീസ് സേനകളിലും  പ്രതിരോധവകുപ്പിലെ തസ്തികകളിലും 10% സംവരണം പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി സേനമേധാവിമാരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രക്ഷോഭക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിക്ക് പുതിയ തിരിച്ചറിയൽ നമ്പറും; ബസുകളുടെ എണ്ണം ഇനി ജില്ല തിരിച്ച് അറിയാം

കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇനി ഡി.സി.പി. നമ്പരുകളും. നിലവിൽ ബോണറ്റ് നമ്പരും രജിസ്ട്രേഷൻ നമ്പരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിസ്ട്രിക്ട് കോമൺ പൂളിൽ 14 ജില്ലകൾക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പരുകൾ ആരംഭിക്കുന്നത്. ബസിന്റെ മുൻവശത്ത് ഇടതുവശത്തായിട്ടാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ബസും ഏതു ജില്ലയിലേക്ക് അലോട്ട് ചെയ്തിരിക്കുന്നതാണെന്ന് തിരിച്ചറിയാൻവേണ്ടിയാണ് ഡി.സി.പി. നമ്പരുകൾ. ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് ഡി.സി.പി. നമ്പരുകൾ എഴുതി ചേർക്കുന്നത്. ബസിന്റെ മുൻവശത്ത് ഇടതുവശത്തായിട്ടാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ബസും […]

അഗ്നിപഥിൽ പ്രതിഷേധം വ്യാപിക്കുന്നു; കേരളത്തിലേയ്ക്കുളള ട്രെയിനുകള്‍ റദ്ദാക്കി

അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് , 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക് ലി സൂപ്പര്‍ ഫാസ്ററും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു. അതിനിടെ, പ്രതിഷേധം തണുപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ധസൈനിക വിഭാഗങ്ങളില്‍ പത്തുശതമാനം […]

ദക്ഷിണാഫ്രിക്കയെ 82 റൺസിനു തകർത്ത് ഇന്ത്യ; ആവേശ് ഖാന് 4 വിക്കറ്റ്

നാലാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 82 റൺസിനു തകർത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യ മൂന്നാം മത്സരം 48 റൺസിനു വിജയിച്ചിരുന്നു. വെള്ളിയാഴ്ചത്തെ ജയത്തോടെ പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തി (2–2). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87 റൺസിനു പുറത്തായി. ദിനേഷ് കാർത്തിക്കിന്റെ അർധസെഞ്ചറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 27 പന്തുകൾ നേരിട്ട കാർത്തിക്ക് 55 റൺസെടുത്തു പുറത്തായി. […]