അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ തൊഴില്‍ സംവരണവും പ്രായപരിധി ഇളവും പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സായുധ പൊലീസ് സേനകളിലും പ്രതിരോധവകുപ്പിലെ തസ്തികകളിലും 10% സംവരണം പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി സേനമേധാവിമാരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രക്ഷോഭക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.













