പരിണാമം – സുലൈമാൻ തടത്തില്പറമ്പിൽ

ഒരുവൻ ഒരുവനോട് ചേർന്നിരിക്കാനൊരു ഒരുമ ഇല്ലാത്ത ലോകത്തിൽ തൻപെരുമയിൽ തപിച്ചു പോയൊരു മനുഷ്യനുണ്ടോ ഇന്ന് മനുഷ്യത്വം ഒരു മനുഷ്യനുണ്ടോ ഇന്ന് മനുഷ്യത്വം മണ്ണ് വിറ്റു വിണ്ണും വിറ്റു മണ്ണിലെ സുഖങ്ങൾ ഏറ്റു മതി മറന്ന മനുഷ്യരിൽ എന്ത് ബന്ധം എന്ത് സ്വന്തം ഇന്ന് സ്വന്തമായി പറയുവാൻ മധുരമായി പുഞ്ചിരിച്ച ഒരു മനോവൃത്തി മടുത്തവർ മതിഭ്രമത്തിൽ ഒരു മനോഗതത്തെ ഇന്ന് മറച്ചു വെച്ച് ചരിക്കുന്നു മാനസത്തെ മാന്തി മാന്തി മാറിടിപ്പു കൂട്ടുമ്പോൾ മാനവ ഇന്ന് നീ ഈ മാനുഷത്തെ […]
“ഐ കാന്റ് ബ്രീത്” – ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

“എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ” എന്ന് അവസാന വാക്ക് പറഞ്ഞു ഇഹലോക വാസം വെടിഞ്ഞ മറ്റൊരാളെ, അതും ഒരു പേരുകേട്ട മാധ്യമ പ്രവർത്തകനെ, അമേരിക്ക ജൂൺ 15ന് ആദരിച്ചത് വലിയ വാർത്തയൊന്നുമാക്കിയില്ല. നാല് വർഷങ്ങൾക്ക് മുമ്പ്, ഈസ്താംബൂളിലെ കോൺസുലേറ്റിൽ സൗദി ഹിറ്റ് സ്ക്വാഡ് ആക്രമിച്ചതിന് ശേഷം ജമാൽ ഖഷോഗി പറഞ്ഞ അവസാന വാക്കുകളാണിത്. പ്രസിഡന്റ് ജോ ബൈഡന്റെ സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ഒരു മാസം മുമ്പ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, സൗദി എംബസിക്ക് മുന്നിലുള്ള സ്ട്രീറ്റിന്റെ പേര് […]
സർവലോക പാസ്റ്റർ പരാന്ന ഭുക്കുകൾക്കും, സംഘടിത മത- ശാസ്ത്ര- സാമൂഹ്യ ചൂഷകർക്കും ഒരു തുറന്നകത്ത്. – ജയൻ വർഗീസ്

അല്ലയോ മഹാനു ഭാവന്മാരേ, പത്തു രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് മുതൽ നിങ്ങളുടെ വർഗ്ഗത്തിന്റെ ഇടക്കിടെയുള്ള ലോകാവസാനഭീഷണിയുടെ ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ടായിരുന്നുവല്ലോ ഞങ്ങൾ പാവങ്ങൾ തലമുറ തലമുറയായി ഇത്വരെയും ജീവിച്ചു വന്നത് എന്നതിൽ നിങ്ങൾ വിജയശ്രീലാളിതന്മാർ! എന്ത് കൊണ്ടെന്നാൽ നിങ്ങൾ അത് തക്കസമയത്ത് പറഞ്ഞ് തന്നത് കൊണ്ടായിരുന്നുവല്ലോ പേടിച്ചരണ്ട ഞങ്ങൾ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെയും, വരിയുടച്ച ഉഴവ് കാളകളെപ്പോലെയും നിങ്ങളുടെ കൂടെ നിന്ന് മുദ്രാവാക്യം മുഴക്കിയതും, സർക്കാർഖജനാവുകളുടെ ചക്കരകുടങ്ങളിൽ നിന്ന് വരെ ന്യൂന പക്ഷാവകാശങ്ങളുടെ പേരിൽ എന്തെങ്കിലുമൊക്കെഅമക്കി ഞണ്ണാൻ അവസരം ലഭിച്ചതുമൊക്കെ എന്നതിനാൽ നിങ്ങൾ പരിശുദ്ധന്മാർ ! അതൊക്കെ പഴയ കഥ സാറന്മാരെ. പണ്ട് ഒരു ജൂലായ് പതിന്നാലാം തീയതി ലോകാവസാനം എന്ന നിങ്ങളുടെകൂട്ടായ പത്ര വാർത്തയിൽ മനമുടക്കിപ്പോയ ഞങ്ങളുടെ പാവം അന്തു, കൂലിപ്പണിയിൽ നിന്ന് അതുവരെ മിച്ചംപിടിച്ച അൽപ്പം സമ്പാദ്യം മുഴുവനും കൊണ്ട് കിട്ടാവുന്നിടത്തോളം ബോണ്ട വാങ്ങിത്തിന് ഉറങ്ങാൻ കിടന്നതും, അവസാനിക്കാതെ നിന്ന ലോകത്ത് പിറ്റേദിവസം രാവിലെ ചായ കുടിക്കാൻ കാശില്ലാതെ വട്ടം ചുറ്റിയതുമൊക്കെപഴയ കാല ലോകാവസാന പ്രവചനങ്ങളുടെ പരിണിത ഫലം. അമ്മച്ചിയാണേ രണ്ടായിരാമാണ്ടിൽ ലോകം അവസാനിക്കുമെന്നായിരുന്നു പള്ളിക്കാരും പാസ്റ്റർമാരും തലയറഞ്ഞു കരഞ്ഞു കൊണ്ടിരുന്നത്. നിങ്ങളുടെ തള്ളുകൾക്കു താങ്ങലുകളുമായി എന്ത് വന്നാലും ഞങ്ങളുംകൂടെയുണ്ട് എന്ന് ‘ വൈ. ടു . കെ ‘ ഭീഷണികളുമായി നമ്മുടെ ശാസ്ത്ര ഖലാസികൾ. മില്ലേനിയപ്പിറപ്പോടെ ഗ്യാസ്പൈപ്പിലൂടെ വെള്ളം ചീറ്റുമെന്നും, വാട്ടർപൈപ്പിലൂടെ തീ പടരുമെന്നും ഒക്കെ കേട്ട് നമ്മൾ ഭയന്ന് പോയെങ്കിലുംഒന്നും സംഭവിച്ചില്ല. മില്ലേനിയപ്പുലരിയുടെ ശുഭ്ര നീലാകാശം പുലരിപ്പൂം പൈതലിന്റെ പിച്ചക്കാലടികളിൽകോരിത്തരിച്ചു നിൽക്കുമ്പോൾ പ്രപഞ്ച ബോധാവസ്ഥ എന്ന ദൈവീക സംവിധാനത്തിന്റെ ആഴമറിയാൻസാധിക്കാതെ, ഏതോ കാലത്ത് ആരോ എഴുതിയ പുസ്തകങ്ങളുടെ പേരിൽ എന്തൊക്കെയോ പുലമ്പുകയാണ്നമ്മുടെ കപട തീയോളജിയുടെ ഗുണ്ടാപ്പിരിവുകാർ. ഇപ്പോൾ യുക്രയിനിലെ റഷ്യൻ അധിനിവേശത്തോടെ പാസ്റ്റർമാരുടെ ചാകരക്കാലം വീണ്ടും വന്നു. ആർക്കുംകേറി നിരങ്ങാവുന്ന ചാനൽ മുഖവുമായി യു ട്യൂബും രംഗത്തെത്തിയതോടെ കുശാലെ, കുശാൽ. പഴയഗണകന്മാരുടെ പണിയാണ് ഇപ്പോൾ പാസ്റ്റർമാരുടെയും, ചില കത്തോലിക്കാ സ്ത്രൈണ വദനകത്തനാരന്മാരുടെയും തള്ളൽ പ്രവചനങ്ങൾ. ഗണകൻ കവടി നിരത്തും പോലെയാണ് ഇക്കൂട്ടരുടെ വാക്യ കവടിനിരത്തുകൾ. എന്നിട്ട് കണ്ണടച്ച് ഒറ്റ പ്രഖ്യാപനമാണ് : മുപ്പത്തൊന്നാം തീയതി രാത്രി മൂന്ന് മണി കഴിഞ്ഞ് മുക്കാൽനാഴിക മൂന്ന് വിനാഴികക്ക് കർത്താവ് വരും. പോകാൻ റെഡിയായി ഇരുന്നു കൊള്ളണം. ( കഷ്ടം, ഇതറിഞ്ഞിരുന്നെങ്കിൽ സ്കയർ ഫീറ്റിന് ഇരുന്നൂറ് ഡോളർ വില വരുന്നതും നൂറ്റാണ്ടുകൾ കേടു കൂടാതെ പഴക്കംനിൽക്കുന്നതുമായ ബ്രസീലിയൻ ഗ്രാനൈറ്റ് കൊണ്ട് ഈയിടെ ശൗചാലയം പുതുക്കി പണിയേണ്ടിയിരുന്നില്ലഎന്ന് റാഹേലമ്മ സഹോദരിയുടെ ആത്മഗതം ഹാലേലുയ്യകളിൽ മുങ്ങിപ്പോകുന്നു. ) ഇവന്മാരുടെ പറച്ചിൽ കേട്ടാൽ മനുഷ്യനെ ദ്രോഹിക്കാനായി കൊട്ടേഷൻ ഏറ്റെടുത്ത ഗുണ്ടാത്തലവൻ ആണ്ദൈവം എന്ന് തോന്നും. പ്രപഞ്ച മഹാ സാഗരത്തിലെ, അളവില്ലാത്ത അതിന്റെ ജല ശേഖരത്തിലെ ഒരു തുള്ളിപോലുമില്ലാ ഇവന്റെ ഭൂമി. അതിൽ എവിടെ എന്ത് എന്ന് പോലുമറിയാത്ത ഒരവസ്ഥയിൽ ഇരുന്നു കൊണ്ടാണ് ഈകവടി നിർത്തൽ. കേട്ട് കൂവാൻ കുറെ കഴുതകളും. അതിനിടയിലാണ് അമേരിക്കൻ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പുട്ടടിക്കുന്ന നാസയുടെ ചില തട്ടിവിടലുകൾ. കുറേ ചിന്ന ഗ്രഹങ്ങൾ ഭൂമിക്കു വെളിയിൽ കറങ്ങുന്നുണ്ടത്രേ! ഇവന്മാർ വഴിതെറ്റി വന്ന് ഭൂമിയെഇടിക്കും, ഇടിച്ചു തകർക്കും, ഇന്നിടിക്കും, നാളെയിടിക്കും, മറ്റന്നാൾ ഇടിക്കും എന്നിങ്ങനെയാണ് ഭീഷണികൾ. ഇവകൾക്കെല്ലാമൊപ്പം കഴിഞ്ഞ അഞ്ഞൂറ് കോടി കൊല്ലങ്ങളായി നമ്മുടെ സൗര സംവിധാനം നിലനിൽക്കുകയായിരുന്നുവെന്നും, ഇനിയൊരു നാനൂറ്റി അൻപത് കോടി കൊല്ലങ്ങൾ കൂടി ഷൈൻ ചെയ്തുനിൽക്കാനുള്ള ഇന്ധനം കൈവശമുണ്ടെന്ന് ആണയിടുകയും ചെയ്യുന്ന ശാസ്ത്ര സമൂഹമാണ് നാളെ ഉൽക്കവന്നിടിച്ച് ഭൂമി തകരും എന്ന് കരയുന്നത്. ( കഴിഞ്ഞ അഞ്ഞൂറോ, അതിലധികമോ കോടി കൊല്ലങ്ങളായി ഈ പറയുന്ന കുള്ളൻ ഗ്രഹങ്ങൾ ഭൂമിക്ക് പുറത്ത്ഉണ്ടായിരുന്നില്ലേ എന്നും, അവയൊന്നും ഇടിക്കാൻ വന്നില്ലല്ലോ ചേട്ടന്മാരെ എന്നും നമ്മൾ ചോദിച്ചു പോയാൽതെറ്റി. പിന്നെ ഭത്സനമാണ്. അപരിഷ്കൃതൻ, അന്ധവിശ്വാസി, അജ്ഞൻ, കഴുത എന്നിങ്ങനെ. മെക്സിക്കോയിലെ യത്തിക്കാൻ താഴ്‌വരയിൽ പണ്ട് വന്നിടിക്കുകയും, ദിനോസറുകൾ ഉൾപ്പടെയുള്ള ജീവിവർഗ്ഗങ്ങളിൽ തൊണ്ണൂറു ശതമാശനവും ചത്തു മലച്ചതുമായ ഒരു കഥ വിശദമായി പറഞ്ഞു തരികയും ചെയ്യുംനമ്മുടെ ചേട്ടന്മാർ. ) പറയുമ്പോൾ എല്ലാവരും ഭയങ്കര ദൈവ വിശ്വാസികൾ. കർത്താവിന്റെ സ്വന്തം അളിയന്മാർ. അടുത്ത ആഴ്ചയിൽകർത്താവ് വരുമ്പോൾ പോകാൻ റെഡിയായി ഇരിക്കുമ്പോളും പിള്ളാരെ ഉന്നത യൂണിവേഴ്സിറ്റികളിൽ നിന്നുള്ളപത്ത് വർഷം വരെ നീളാവുന്ന പ്രൊഫഷണൽ കോഴ്സുകൾക്ക് ഫീസടച്ചു് കാത്തിരിക്കുന്നവർ. വീട്ടിലെശൗചാലയം നൂറ്റാണ്ടുകൾ പിന്നിടുന്ന മെറ്റിരിയലുകളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നവർ. ആരോ എഴുതി വച്ചഅക്ഷരങ്ങളിൽ കടിച്ചു തൂങ്ങി, അതിന് സ്വന്തം താൽപ്പര്യങ്ങൾക്ക് ചേരുന്ന വ്യാഖ്യാനങ്ങൾ ചാർത്തി അതുംപൊക്കിപ്പിടിച്ച് പ്രസംഗമാണ്, തമ്പേർ അടിച്ചു പൊട്ടിക്കുകയാണ്, സ്വർഗ്ഗത്തിന്റെ ലക്ഷ്വറി ഡബിൾ റൂം മുൻകൂർറിസർവ് ചെയ്ത് കൊടുത്ത് കമ്മീഷൻ കൈപ്പറ്റുകയാണ്. പൊന്നു ചേട്ടന്മാരെ ഒന്ന് നിർത്താമോ? ‘തിത്തിത്തേയ് എന്നൊരു കൊച്ചരിവാൾ ’ എന്ന പോലെ യാതൊരുചിന്തയുമില്ലാതെ ഉണ്ടായതല്ല ഈ പ്രപഞ്ചം. ഇതിനു പിന്നിൽ സമൂർത്തമായ ഒരു ചിന്താ പദ്ധതിഉണ്ടായിരിക്കണം, ഉണ്ട്. അത് മനസിലാക്കാൻ പാവം മനുഷ്യന്റെ തലച്ചോറിലെ ചിന്താ ശേഷിയുള്ള ഇരുന്നൂറ്ഗ്രാം പോരാ എന്ന് ഇനിയെങ്കിലും നാം മനസിലാക്കണം. ബിഗ് ബാംഗ് ആണ് പ്രപഞ്ച കാരണം എന്ന് തലയറഞ്ഞ്പറയുന്ന ശാസ്ത്രം പോലും അതിനും മുൻപുള്ള ചില സംവിധാനങ്ങളെപ്പറ്റി ഇന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരുപ്ലാങ്ക് എപ്പോക്ക്, ചിന്താതീതമായ ഒരു ചൂട് എന്നിങ്ങനെ, എന്നിങ്ങനെ ചിലതൊക്കെ. ആകർഷണങ്ങളുടെ മാത്രമല്ലാ, വികർഷണങ്ങളുടെയും അജ്ഞേയമായ ഒരു ബലാ ബലത്തിലാണ് ഈ പ്രപഞ്ചവസ്‌തുക്കൾ ചലിച്ചു കൊണ്ടിരിക്കുന്നത്. ഡ്വാർഫ് പ്ലാനറ്റുകൾക്കും മറ്റുള്ളവയെപ്പോലെ അതിന്റേതായ സഞ്ചാരപാതയുണ്ട്. ആരുടെയെങ്കിലും തലയിൽ ഇടിച്ചിറങ്ങാൻ പാകത്തിനല്ല അതിന്റെ സംവിധാനം. അതിനെ അതിന്റെവഴിക്ക് വിടാവുന്നതേയുള്ളു. പക്ഷെ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും തട്ടിവിടലുകൾ നടത്തിയില്ലെങ്കിൽ പിന്നെന്ത്ശാസ്ത്രം ? പുട്ടടിക്കുന്നതിനും വേണമല്ലോ ഒരു ന്യായീകരണം ? അഥവാ നമ്മൾ എത്ര ശ്രമിച്ചാലും ആ വഴിയിൽ ഒരു മാറ്റം അസാധ്യമാണ് എന്ന് ചിന്തിക്കാൻ വെറും സാമാന്യബുദ്ധി മാത്രം മതി എന്നിരിക്കെ പിന്നെന്തിനാണ് ഈ കോപ്രായങ്ങൾ ? മനുഷ്യനെ ഭയപ്പെടുത്തി രക്ഷകൻചമഞ്ഞ് അവന്റെ പോക്കറ്റിൽ കയ്യിടുവാനോ ? പിന്നെ മേലനങ്ങി ജോലി ചെയ്യാതെ ഉന്നത പ്രതിഫലവും, വമ്പിച്ചസാമൂഹ്യ റെസ്പെക്റ്റും കൈപ്പറ്റുന്നവർക്ക് സ്വന്തം നിലനിൽപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള വ്യഗ്രത – അത്ഞങ്ങൾക്കും മനസ്സിലാവും ! മറുവശത്ത് ഇതേ നില നിൽപ്പിന്റെ വെല്ലുവിളിയാണ് കത്തനാർമാരും, പാസ്റ്റർമാരും നേരിടുന്നത്. നിഷ്‌ക്കളങ്കനായഅനുയായിയെ കുറ്റം അഥവാ പാപം ചെയ്യുന്നവനായി ചിത്രീകരിച്ച് അവനിൽ കുറ്റബോധം വളർത്തുക, ഈകുറ്റബോധം നിമിത്തമായി അവനിൽ ഭയം സൃഷ്ടിക്കിക്കുക, ഈ ഭയത്തിന് പരിഹാരം തേടി അവനെപള്ളിയിലെത്തിക്കുക, അവന്റെ പോക്കറ്റിൽ സൗമ്യമായി കയ്യിട്ട് സ്വന്തം അപ്പം കണ്ടെത്തുക. എല്ലാ കപട വേഷക്കാരുടെയും എന്നത്തേയും തുറുപ്പ് ചീട്ടാണ് ലോകാവസാനം. അത് വച്ച് വെട്ടി വീഴ്ത്തുകയാണ്. കള്ളക്കഥകൾ മെനഞ്ഞ് കാശുണ്ടാക്കുകയാണ്. പുസ്തകം അരിച്ചു പെറുക്കി കവടി നിരത്തുകയാണ്. വാക്യങ്ങളെ വ്യാഖ്യാനങ്ങൾ കൊണ്ട് കൊന്നു തള്ളുകയാണ്. ചങ്ങാതിമാരേ, നിങ്ങൾ ഉണ്ടാക്കിയതല്ലാ ഈ ഭൂമിയും അതുൾക്കൊള്ളുന്ന പ്രപഞ്ചവും. അത് കൊണ്ട് തന്നെഇതിന്റെ അവസാനത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. ഇവിടെ വിളയുന്നതും ഞണ്ണിനൂറ് വർഷക്കാലം താമസിച്ചിട്ട് വിട്ടു പോ. അതേയുള്ളു നിങ്ങൾക്ക് ചെയ്യാൻ. ഇതിനിടയിൽ നിങ്ങൾക്ക് ചെയ്യാവുന്നതായി ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നു. പത്തു പുത്തൻ ഉണ്ടാക്കാനുള്ളതിരക്കിൽ നിങ്ങൾ മറന്നു പോയ കാര്യങ്ങൾ. ഇത്ര സുന്ദരമായി ഈ ഭൂമി സൃഷ്‌ടിച്ച ദൈവം ഒരു നാളും ഇത്നശിപ്പിക്കില്ലാ എന്നതാണ് നിങ്ങൾ അറിയേണ്ടുന്ന ആദ്യ സത്യം. അങ്ങിനെ അവസാനിപ്പിക്കാൻ വേണ്ടിയല്ലഇതിന്റെ ശില്പി ഇത് ഉണ്ടാക്കിയിട്ടുള്ളത് എന്ന നിത്യ സത്യം. പരമമായ ദൈവസ്നേഹം തന്റെ അരുമയായ മനുഷ്യ പൈതലിന് വേണ്ടി അതി ശ്രദ്ധയോടെ ഞാത്തിയിട്ടപിള്ളത്തൊട്ടിൽ – അതാണ് ഈ ഭൂമി. അത്യതിശയകരമായി ജീവന്റെ തുടിപ്പുകൾ അനവരതം സ്പന്ദിക്കുന്ന ഈവർണ്ണപ്പക്ഷി യുഗ യുഗാന്തരങ്ങളോളം നമ്മുടെ തലമുറകൾക്ക് ചൂടും, ചൂരും പകർന്നു കൊണ്ട് ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും.. നിങ്ങൾ തൊണ്ട കീറി മുദ്രാവാക്യം വിളിച്ച് അധികാരത്തിലേറ്റിയ നിങ്ങളുടെ ബിഗ്‌ബോസുകൾക്ക് ഒരു പക്ഷെഭാഗികമായി ഇതിനെ ചുട്ടുകൊല്ലാൻ സാധിച്ചേക്കാം. ഹിരോഷിമയിലും, നാഗസാക്കിയിലുമൊക്കെ അവരത്തെളിയിച്ചു കഴിഞ്ഞതുമാണല്ലോ? അതിനുള്ള ആയുധങ്ങൾ അവർ സംഭരിച്ചു വച്ചിട്ടുണ്ട്. അവരെ തടയുകയാണ്‌നിങ്ങളുടെ പ്രാഥമിക ചുമതല. അതിനായി ഏതറ്റം വരെയും പോകുവാൻ നിങ്ങൾക്ക് കഴിയണം. നിങ്ങളുടെനെഞ്ചിൻ കൂടിനു നേരേ അവരുടെ പീഠനങ്ങൾ നീണ്ടു വന്നേക്കാം. നിങ്ങളെ പകരം നൽകിക്കൊണ്ട് നിങ്ങളുടെലോകത്തെ നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയുമ്പോൾ ക്രിസ്തുവിന്റെ കുരിശ് നിങ്ങളും ഏറ്റു വാങ്ങി എന്നആശ്വാസത്തോടെ നിങ്ങൾക്ക് മരിക്കാം. പ്രിയ സുഹൃത്തുക്കളെ, ഇവിടെ അവസാനിക്കാൻ പോകുന്നത് തിന്മയാണ്. തിന്മയുടെ ലോകമാണ്. തിന്മയുടെലോകം അവസാനിക്കുന്നതോടെ നന്മ എന്ന സ്വർഗ്ഗീയ അനുഭവം ഭൂമിയിൽ വരും. നിന്റെ രാജ്യം വരേണമേ എന്ന യേശുവിന്റെ സ്വപ്നം യാഥാർഥ്യമാകും. മണ്ണ് വിണ്ണായി മാറും. ലോകാവസാനത്തിന്റെ ഓലപ്പാമ്പ് കാട്ടി ഇനിയും ഞങ്ങളെ ഭയപ്പെടുത്തരുത്. നിങ്ങൾക്ക് ജീവിക്കണമെങ്കിൽവേറെ പണി അന്വേഷിക്കണം. വിയർപ്പൊഴുക്കി അപ്പം സമ്പാദിക്കണം. ഓ സോറി ഒരു പ്രധാന കാര്യം മറന്നു. വിയർപ്പൊഴുക്കാതെ അപ്പം സമ്പാദിക്കാനാണല്ലോ നിങ്ങൾ ഈ വേഷം എടുത്തണിഞ്ഞത് എന്ന പ്രധാന കാര്യം. ഓക്കേ! തുടർന്നോളൂ, തുടർന്നോളൂ !
LOST & FOUND II Akshaya Udayakumar II Sarin II A Gokulkrishna film II A Shajan Jose Production
താമര പൂക്കൾ വിടരട്ടെ – കാവ്യം രചന: അഡ്വ: അനൂപ് കുറ്റൂർ

താമര പൂക്കളണിയാകും പൊയ്കയിൽ താളത്തിലാടുന്നു താരാ മലരുകൾ തിരുവുള്ളക്കേടൊന്നുമില്ലാതെ താരാപഥമെൻ യകതളിരായി. തീക്കളിക്കായി മേന്മയാലെയെന്നും തിരുമൊഴികളിൽമധുരമൂറുമ്പോൾ തട്ടിച്ചു നോക്കി തിരിക്കാനാവാതെ തരം പോൽ തിരിയുന്ന നന്മ തിന്മയും. തട്ടകങ്ങളിലെല്ലാം ദോഷ പ്രകൃതികൾ തകിടം മറിക്കുന്ന ചൊല്ലുകളിലായി തഞ്ചത്തിലുള്ളതാംതിരിമറികൾ തല്ലി കെടുത്തുന്നു നന്മ തൻ ഭാവന. തട്ടി കേറുന്ന വൈകൃതമാകവേ തന്റേടഭാവത്തിൽ നിവർന്നീടുമ്പോൾ തട്ടിമൂളിക്കാതുള്ള വികൃതികൾ തനിനിറമെല്ലാം വേണ്ടാതനമായി. തന്മയീഭാവം പൂണ്ടീയുലകത്തിൽ താളത്തിലാടുന്ന കാണങ്ങളെല്ലാം തത്ഭവിച്ചൊരാ താമരയിൽ നിന്നും തൽ പദം തന്നിലെ തന്ത്രവുമായി. തളിരണിയുന്ന താരാ മലരുകൾ […]
ജോണും അയ്യപ്പനും പുനത്തിലും മൺമറഞ്ഞതു നന്നായി! – എം രാജീവ് കുമാർ

കോഴിക്കോട് ഒരു കോഴിക്കൂടാണെന്ന വാർത്തകളാണ് യൂടൂബിൽ വന്നുകൊണ്ടിരിക്കുന്നത്. പുരുഷന്മാർ ഇങ്ങനെ കോഴികളായാലെന്തു ചെയ്യും?അടുത്ത കാലത്ത് കോഴിക്കോട്ടെ ഒരു പ്രസാധക പുറത്തുവിട്ട പീഡന കഥ വായിച്ച് തുടർക്കഥകൾ പ്രതീക്ഷിച്ചിരിക്കുമ്പോൾ ഒരു കോഴിക്കോടുകാരി തരവത്ത് അമ്മാളുവമ്മയുടെ ഇളമുറക്കാരി ഫയർ ബ്രാന്റ് കഥാകാരി എനിക്ക് മൂടോടെ പറിച്ച് കുറെ യൂടൂബ് വിഭവങ്ങൾ അയച്ചു തന്നു. ഒക്കെയും പീഡന കഥകൾ. കോഴിക്കോട്ടെ പ്രിയ കഥാകാരന്മാരും കവികളും എഴുത്തുകാരി പൈതങ്ങളോട് കാണിച്ച “ഡിങ്കോഡൽഫി”കളുടെ പച്ചയ്ക്കുള്ള പതിപ്പുകൾ. അവതാരിക എഴുതിക്കൊടുക്കണമെങ്കിൽ പെൺപിള്ളേർ ഒറ്റയ്ക്ക് ചെല്ലണം പോലും. […]
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാ ത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന വയലാറിന്റെ ഈരടികൾ കൊണ്ട് മാനവ മൈത്രിയുടെ, സംസ്കാര സമ്പന്നതയുടെ മഞ്ജീരധ്വനി മുഴക്കിയ ഈ നാട്ടിൽ ഇന്ന് പെരുകുന്നത് മനുഷ്യത്വരാഹിത്യത്തിന്റെയും അധമവികാര വിഭ്രാന്തിയുടെയും സ്നേഹശൂന്യാനുഭവങ്ങളാണ്.

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാ ത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന വയലാറിന്റെ ഈരടികൾ കൊണ്ട് മാനവ മൈത്രിയുടെ, സംസ്കാര സമ്പന്നതയുടെ മഞ്ജീരധ്വനി മുഴക്കിയ ഈ നാട്ടിൽ ഇന്ന് പെരുകുന്നത് മനുഷ്യത്വരാഹിത്യത്തിന്റെയും അധമവികാര വിഭ്രാന്തിയുടെയും സ്നേഹശൂന്യാനുഭവങ്ങളാണ്. ഇന്നിന്റെ ഈ പ്രതിസന്ധി മുഹൂർത്തങ്ങളിൽ മനുഷ്യത്വത്തിന്റെ വക്താക്കളാകാൻ നമുക്കു കഴിയണം. മനുഷ്യത്വത്തിന്റെ കുളിർമ നല്കുന്ന നല്ല വഴക്കങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ എന്നിവ നമ്മുടെ ജീവിതത്തിൽ ഹിമബിന്ദുക്കളായി പതിക്കണം. നിഷ്കളങ്കമായ ഒരു സ്നേഹ സംസ്കാരം അതാണ് മനുഷ്യത്വം.ഈ ഒരു തിരിച്ചറിവിലേക്ക് വാക്കു കൊണ്ടും പ്രവൃത്തി […]
മഴയോർമ്മകൾ – ഉല്ലാസ് ശ്രീധർ

എന്റെ പ്രീഡിഗ്രി കാലം… കാണുന്ന കൗമാരക്കാരികളെയെല്ലാം പ്രണയിക്കാൻ തോന്നുന്ന കൗതുക മനസുള്ള കൗമാരകാലം… ചെമ്പഴന്തി ശ്രീ നാരായണ കോളേജിൽ ഒരു ദിവസം മഞ്ഞയുടുപ്പും മഞ്ഞ പാവാടയും ധരിച്ചു വന്ന പെണ്ണിനോടൊരു ഇഷ്ടം തോന്നി… വെന്ത ചെമ്പിന്റെ നിറമുള്ളൊരു സുന്ദരി പെണ്ണ്… തുലാമഴ ചാറി മാറിയ ഉച്ച നേരത്ത് വെയിൽ ഒളിയുകയും തെളിയുകയും ചെയ്തു കൊണ്ടിരുന്നു… കൂട്ടുകാരികളോടൊപ്പം മഴനീരൊഴുകിയ വഴിയിലൂടെ ക്ലാസിലേക്ക് നടന്നു പോയ ആ മഞ്ഞക്കിളി പാവാടത്തുമ്പ് നനയാതിരിക്കാനായി ലേശം ഉയർത്തി പിടിച്ചു നടക്കുകയാണ്… കൊലുസുകൾ കിലുങ്ങുന്ന […]
ചെറുകഥ രാമനുണ്ണി – ശ്രീകുമാരി സന്തോഷ്

രാമനുണ്ണി അതാണ് അവന് കോവിലകത്തെ തമ്പുരാൻ ചാർത്തി കൊടുത്ത പേര്. അധികമാർക്കും തമ്പുരാൻ പേരുവെച്ചിട്ടില്ല. രാമനുണ്ണി ഉണ്ടായ സമയം ജോത്സ്യ പ്രവചനം വെച്ച് ദേശത്തിനും തമ്പുരാനും അതിഗംഭീരം ആണുപോലും. ചെറുമൻ കുട്ടിക്ക് തമ്പുരാൻ പേര് വെച്ചിരിക്കുന്നു. പോരേ പൂരം. രാമാനുണ്ണിയുടെ ജന്മം ആഘോഷപൂർണ്ണമായിരുന്നെങ്കിലും കീഴാ ള സംബ്രദായത്തിൽ തന്നെ അവൻ വളർന്നു. കാടും മേടും കയറിയിറങ്ങി പുസ്തക സഞ്ചിയുമായി പള്ളിക്കൂട വാതിലിലും കുറച്ചു സമയം ചിലവിടും. യോദ്ധാ സിനിമയുടെ ഷൂട്ടിങ് പാലക്കാട് നടക്കുന്ന സമയം. ഉർവശിക്കു പൊട്ടിക്കാനുള്ള […]



