ഒരുവൻ ഒരുവനോട് ചേർന്നിരിക്കാനൊരു
ഒരുമ ഇല്ലാത്ത ലോകത്തിൽ
തൻപെരുമയിൽ തപിച്ചു പോയൊരു
മനുഷ്യനുണ്ടോ ഇന്ന് മനുഷ്യത്വം
ഒരു മനുഷ്യനുണ്ടോ ഇന്ന് മനുഷ്യത്വം
മണ്ണ് വിറ്റു വിണ്ണും വിറ്റു മണ്ണിലെ സുഖങ്ങൾ ഏറ്റു
മതി മറന്ന മനുഷ്യരിൽ
എന്ത് ബന്ധം എന്ത് സ്വന്തം
ഇന്ന് സ്വന്തമായി പറയുവാൻ
മധുരമായി പുഞ്ചിരിച്ച ഒരു മനോവൃത്തി മടുത്തവർ
മതിഭ്രമത്തിൽ ഒരു മനോഗതത്തെ
ഇന്ന് മറച്ചു വെച്ച് ചരിക്കുന്നു
മാനസത്തെ മാന്തി മാന്തി മാറിടിപ്പു കൂട്ടുമ്പോൾ
മാനവ ഇന്ന് നീ ഈ മാനുഷത്തെ മറന്നുവോ
മേതിൽ ഇന്നും മേന്മയോടു പൂവനങ്ങൾ പൂക്കവെ
മധുകരത്തിന്റെ മനീഷ കണ്ടു തണ്ടു പോയ ഒരു മനുഷ്യരെ
മലരിപോലും പഴിക്കുന്ന ഒരു പുലരി ഇന്നും വിരിയവെ
അലറി അപ്പോൾ അവനി ചൊല്ലി
അപഹസിച്ചും അപഹരിച്ചും അന്യനെ തുരന്നൊരു
അയനം ഇന്നും അമയുന്നല്ലോ അങ്ങയിൽ
അകനിന്ദയിൽ അകടിച്ച ഒരു സോദരെ
അകറ്റി വീണ്ടും അതിക്രമത്താൽ
അന്യനെന്നു നിത്യവും ചൊല്ലി നീ
അന്തരാ അന്ധകാരം പൂണ്ടൊരു അന്തരംഗം പേറി നീ
മൈത്രിയെ കെടുത്തുമ്പോൾ
മ്ലേച്ഛമാം നിന്റെ വിദ്രോഹം എന്നും
വിനാശം ഏകുന്നു ഈ ധരണിയിൽ











