LIMA WORLD LIBRARY

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാ ത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന വയലാറിന്റെ ഈരടികൾ കൊണ്ട് മാനവ മൈത്രിയുടെ, സംസ്കാര സമ്പന്നതയുടെ മഞ്ജീരധ്വനി മുഴക്കിയ ഈ നാട്ടിൽ ഇന്ന് പെരുകുന്നത് മനുഷ്യത്വരാഹിത്യത്തിന്റെയും അധമവികാര വിഭ്രാന്തിയുടെയും സ്നേഹശൂന്യാനുഭവങ്ങളാണ്.

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാ ത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന വയലാറിന്റെ ഈരടികൾ കൊണ്ട് മാനവ മൈത്രിയുടെ, സംസ്കാര സമ്പന്നതയുടെ മഞ്ജീരധ്വനി മുഴക്കിയ ഈ നാട്ടിൽ ഇന്ന് പെരുകുന്നത് മനുഷ്യത്വരാഹിത്യത്തിന്റെയും അധമവികാര വിഭ്രാന്തിയുടെയും സ്നേഹശൂന്യാനുഭവങ്ങളാണ്. ഇന്നിന്റെ ഈ പ്രതിസന്ധി മുഹൂർത്തങ്ങളിൽ മനുഷ്യത്വത്തിന്റെ വക്താക്കളാകാൻ നമുക്കു കഴിയണം. മനുഷ്യത്വത്തിന്റെ കുളിർമ നല്കുന്ന നല്ല വഴക്കങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ എന്നിവ നമ്മുടെ ജീവിതത്തിൽ ഹിമബിന്ദുക്കളായി പതിക്കണം. നിഷ്കളങ്കമായ ഒരു സ്നേഹ സംസ്കാരം അതാണ് മനുഷ്യത്വം.ഈ ഒരു തിരിച്ചറിവിലേക്ക് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഉയരാൻ നമുക്കു കഴിയട്ടെ. ജോസ് ക്ലെമന്റ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px