താമര പൂക്കളണിയാകും പൊയ്കയിൽ
താളത്തിലാടുന്നു താരാ മലരുകൾ
തിരുവുള്ളക്കേടൊന്നുമില്ലാതെ
താരാപഥമെൻ യകതളിരായി.
തീക്കളിക്കായി മേന്മയാലെയെന്നും
തിരുമൊഴികളിൽമധുരമൂറുമ്പോൾ
തട്ടിച്ചു നോക്കി തിരിക്കാനാവാതെ
തരം പോൽ തിരിയുന്ന നന്മ തിന്മയും.
തട്ടകങ്ങളിലെല്ലാം ദോഷ പ്രകൃതികൾ
തകിടം മറിക്കുന്ന ചൊല്ലുകളിലായി
തഞ്ചത്തിലുള്ളതാംതിരിമറികൾ
തല്ലി കെടുത്തുന്നു നന്മ തൻ ഭാവന.
തട്ടി കേറുന്ന വൈകൃതമാകവേ
തന്റേടഭാവത്തിൽ നിവർന്നീടുമ്പോൾ
തട്ടിമൂളിക്കാതുള്ള വികൃതികൾ
തനിനിറമെല്ലാം വേണ്ടാതനമായി.
തന്മയീഭാവം പൂണ്ടീയുലകത്തിൽ
താളത്തിലാടുന്ന കാണങ്ങളെല്ലാം
തത്ഭവിച്ചൊരാ താമരയിൽ നിന്നും
തൽ പദം തന്നിലെ തന്ത്രവുമായി.
തളിരണിയുന്ന താരാ മലരുകൾ
തുംമ്പമില്ലാതങ്ങുത്സാഹമോടെ
തൂണിലും തുരുമ്പിലും സമനായി
തന്ത്രികൾ തുള്ളുന്നു സമത്വമോടെ.
താര് നിറഞ്ഞതാം കനകവാടിക
താരാപഥങ്ങൾ തൻ മാലിനിയിൽ
താരാ ഗതിയിലെ ചെന്താമരകൾ
തൂകുന്ന പരിമളം പാവനമാകുന്നു.
തൊഴുതു നിന്നീടുന്നുയണിയണിയായി
തിലകം ചാർത്തിയാ കതിർമണ്ഡപത്തിൽ
തുറന്നോരരങ്ങിൽ നവരാഗ സുനമായി
തോളോട് തോൾ ചേർന്ന വൃന്ദ ഗാനമായി.
തിരുപ്പുറപ്പാടിലാ സൂര്യ ചന്ദ്രാദികൾ
തിരുവരങ്ങിലെ യാരാധനയായി
തിരുവിളക്കിലെ കതിരൊളിയായി
താളത്തിലായി നക്ഷത്ര സഭാതലം .
തീവെട്ടിത്തിളങ്ങുന്നുജ്ജ്വലമായി
തങ്ക കുടം ചാർത്തിയ പൂരമായി
തേച്ചുമിനുക്കിയനവധി രത്നങ്ങൾ
തെറ്റാതെ കൊരുത്ത ഹാരമായി.
തോളോടുതോൾ ചേർന്നൊരുമിച്ചിരുന്നു
തെറ്റാതൊന്നാമാലാപന സുധയിൽ
തോൽക്കില്ലാരുമെന്നൊരുമയോടെ
താളത്തിൽ ശ്രുതി ചേർത്ത ശ്രുതമായി.
തന്ത്രികൾ ചേർക്കുന്ന നവരസ ചരടിലെ
തഞ്ചത്തിൽ മീട്ടുന്ന വൈഭവത്തിൽ
തന്മയീഭാവത്തിലാടുന്ന തത്തലിൽ
തത്തകൾ കൊഞ്ചുന്നരുമയോടെ .
തപമാർന്ന താപസശ്രേഷ്ഠനങ്ങു
തത്ഭാവമോടെ പഞ്ചഭൂതങ്ങളായി
തിരികൊളുത്തുന്ന സ്പോടങ്ങളിൽ
തരം തിരിച്ചെല്ലാം നിരവധിയായി.
തൊട്ടു നിൽക്കുന്നു നിര നിരയായി
തൊടുകുറി ചാർത്തിയ വസുന്ധരയിൽ
തോറ്റു പോകുന്ന വിസ്മയയരങ്ങിലെ
താളത്തിലാടുന്ന നൃത്തനമാകുന്നു.
താങ്ങും തണലുമായിയിഴപിരിക്കാതെ
താളം പിഴക്കാതായരങ്ങിലെന്നും
തന്മയീഭാവത്തിലാകതിരുകൾ
തിങ്ങിയിരിക്കുന്നു കച്ചേരി പാടാൻ.
തലങ്ങും വിലങ്ങുമൊഴുകും രാഗങ്ങൾ
തളരാത്തൊരുത്സാഹ തനിമയോടെ
തിലകം ചാർത്തുന്ന നവരാഗസുധയിൽ
തുടിച്ചു തെളിയുന്ന തരംഗിണിയായി.
തരളമൊഴുകിയ നാദപ്രപഞ്ചമായി
തളിരണിയിച്ച സുഖദ സംഗീതത്തിൽ
തൊട്ടു തൊട്ടുണരുന്ന സപ്താക്ഷരത്തിൽ
തരം പോലുഴുകുന്നു മനോധർമ്മമോടെ .
തെളിയെട്ടൊയായിരം താമരയായി
തഴുകട്ടെ കുളിരായി മാനസത്തിൽ
തെളിയിച്ചൊരായിരം കൈത്തിരിയിൽ
തിളങ്ങട്ടെ കദംബങ്ങൾ താരകമായി.
ശുഭം .











