LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 16

ശ്രീദേവിചേച്ചിയെ വീട്ടില് വിട്ടിട്ടുവരാന് അമ്മയ്ക്ക് മടി. അതിനാല് ബാലഗോപനും ചേച്ചിയും രാവിലെതന്നെ വിണ്ടും ഗോപേട്ടന്റെ വീട്ടില് പോയി. പോകുമ്പോള് അമ്മുമ്മയെയും ചേച്ചി നിര്ബന്ധിച്ചു കുടെ കൊണ്ടു പോയി. എന്നിട്ടും അമ്മയ്‌ക്കൊരു സമാധാനക്കുറവ്. സുമതിച്ചിറ്റയെ വിളിച്ചു കാര്യങ്ങളൊക്കെ പ്രത്യേകം പറഞ്ഞു. അച്ഛന് രാവിലെ തന്നെ ദിനേശേട്ടന്റെയും, ജോണ്‌സേട്ടന്റെയും കൂടെ, ജീപ്പില് തീവണ്ടി സ്റ്റേഷനില് ടിക്കറ്റ് എടുക്കാന് പോയി. ഏതെല്ലാം വഴിയിലൂടെയായാലും ആദ്യം മാനന്തവാടിയില് എത്തണം. തിരുനെല്ലിയുടെ ഏറ്റവും അടുത്ത പട്ടണം മാനന്തവാടിയാണ്. ഒരുക്കങ്ങളൊക്കെ നന്ദിനിയും, നാരായണിയും തകൃതിയായി നടത്തി. […]

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -3 കപ്പബിരിയാണി

കപ്പബിരിയാണി ഷെവലിയർ ഹൗസിന്റെ അടുക്കള ഭാഗത്തു ഓട് മേഞ്ഞ ചായ്പ്പിൽ രണ്ട് വലിയ അടുപ്പുകളിൽ ചിരട്ടക്കനലുകൾ ആളിക്കൊണ്ടിരുന്നു. ഒന്നാമത്തെ അടുപ്പിലെ വലിയ ചെമ്പുകുട്ടകത്തിൽ രണ്ടു വേലക്കാരികൾ എണ്ണയൊഴിച്ചു.  ഇഞ്ചിയും വെളുത്തുള്ളിയും സവോള അരിഞ്ഞതും തേങ്ങാക്കൊത്ത് മൂപ്പിച്ചതും ചേർത്ത് പങ്കായം പോലത്തെ രണ്ടു വലിയ കോരികൾ കൊണ്ട് വഴറ്റുവാൻ തുടങ്ങി. മറ്റു രണ്ടു വേലക്കാരികൾ രണ്ടാമത്തെ അടുപ്പിലെ ചെമ്പുകുട്ടകത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ വെന്തുകൊണ്ടിരുന്ന കൊത്തിയരിഞ്ഞ കപ്പ മെല്ലെ ഇളക്കുകയും ചെയ്തു. ”കറിപ്പൊടികളും ഗരംമസാലയും പാകത്തിന് വേണം.” മിസ്സിസ് ഡിസൂസ […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 16 ഒരു വേള, ഇനിയൊരു കാലം | കാരൂർ സോമൻ

കിരണ്‍ യൂണിവേഴ്സിറ്റി അവധിക്കാലം ചെലവഴിക്കാന്‍ ലണ്ടനില്‍ നിന്ന് കേരളത്തിലെത്തിയപ്പോള്‍ നല്ല ചൂട്. ലണ്ടനില്‍ നല്ല തണുപ്പും. ജന്മനാട്ടിലെ നിര്‍മ്മലമായ വായു ശ്വസിച്ചപ്പോള്‍ കൊടും ചൂടിലും ഒരു കുളിര്‍മ. കാറ്റില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നുവന്നു. വിമാനത്തിലിരുന്നപ്പോള്‍ പൊടിപടലങ്ങളെ പേടിക്കേണ്ടതില്ലായിരുന്നു. നല്ല തണുത്ത എയര്‍കണ്ടീഷന്‍ ചെയ്ത വായുവാണ് ശ്വസിച്ചത്. എത്രയുംവേഗം പുറത്തിറങ്ങാന്‍ മനസ്സാകെ വെമ്പല്‍ കൊള്ളുകയാണ്. പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ കണ്ടിട്ട് എത്രനാളായി. പൂനിലാവിന്‍റെ മാറിലൂടെ വിമാനം ഒഴുകിക്കൊണ്ടിരുന്നപ്പോഴും മനസ് നിറയെ കരുണായിരുന്നു. കാര്‍മേഘങ്ങളിലിരുന്നുകൊണ്ടും താരും തളിരുമണിഞ്ഞ് നില്ക്കുന്ന മനോഹരദേശം കണ്ടപ്പോഴാണ് മനസ്സിന്‍റെ […]

മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് 140 MLA മാരുടെയും നിലവിലെ സമ്പത്തിൻ്റെ യഥാർത്ഥ കണക്ക് കേരള ജനതക്കു മുന്നിൽ സമർപ്പിക്കണം

മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് 140 MLA മാരുടെയും നിലവിലെ സമ്പത്തിൻ്റെ യഥാർത്ഥ കണക്ക് കേരള ജനതക്കു മുന്നിൽ സമർപ്പിക്കണം നികുതി കൊടുത്തു ജീവിക്കുന്ന ഇന്നാട്ടിലെ ഒരു പൌരനും വോട്ടറുമായ എൻ്റെ ഈ നിർദ്ദേശത്തെ കേരള ജനതക്കു മുന്നിൽ സമർപ്പിക്കുന്നു. കാരണം കൊറോണ എന്ന മാരക പ്രതിഭാസത്തെ അതിജീവിച്ച് ജീവിതം എങ്ങുമെത്തിക്കാനാകാതെ വിഷമിക്കുന്ന കോടിക്കണക്കിന് സാധാരണ ജനം ഈ കേരളത്തിൽ നട്ടം തിരിയുമ്പോൾ വെറും അഞ്ചോ പത്തോ ശതമാനം വരുന്ന […]

കേരളത്തിലെ ആദ്യ കൃഷ്ണശിലാ ധ്വജത്തിന് യു.ആർ.എഫ് റിക്കോർഡ്‌.

തലവെടി: ആലപ്പുഴ ജില്ലയിൽ തലവടി പഞ്ചായത്തിൽ പനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണാ ശിലാ ധ്വജത്തിന് യു.ആർ.എഫ് റിക്കോർഡ്. യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ ശിപാർശയാണ് യൂണിവേഴ്സൽ റിക്കോർഡ് ഫോറം സി.ഇ.ഒ: ഗിന്നസ് സൗദീപ് ചാറ്റർജി, അന്തർദ്ദേശിയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ അംഗികരിച്ചത്. നിലവിൽ ഏറ്റവും ഉയരം കൂടിയതാണ് ഈ കൃഷ്ണശിലാ ധ്വജം. തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ […]

മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ ആർ. ഗോപികൃഷ്ണൻ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ലീല ഗോപികൃഷ്ണൻ. മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബാംഗ്ളൂർ), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂർ) മരുമകൻ: […]

ദിഗംബരസ്മരണകൾ 435 – എം. രാജീവ് കുമാർ – നാണപ്പന് ഇത് ജന്മശതാബ്ദി !

ബോംബയിൽ രണ്ട് നാണപ്പന്മാരുണ്ടായിരുന്നു. ഒന്ന് സാക്ഷാൽ എം.പി.നാരായണപിള്ള. അദ്ദേഹത്തിന്റെ വിളിപ്പേര് നാണപ്പനെന്നായിരുന്നു. മറ്റൊന്ന് പി.എൻ . നാണപ്പൻ എന്ന ഒർജിനൽ നാണപ്പനും. എം.പി.നാരായണ പിള്ളയേക്കാൾ പതിനേഴ് വയസ്സിന് മൂത്തതാണ് പി.എൻ .നാണപ്പൻ. നേരത്തേ ബോംബയിൽ വരികയും ചെയ്തു. 1922 ജൂൺ 26 ന് ആലുവയിൽ ജനനം പുത്തൻ വീട്ടിൽ വേലായുധന്റേയും നാണിക്കുട്ടിയമ്മയുടേയും മകൻ. ഇരുപത്തിമൂന്നാം വയസ്സിൽ ബോംബയിൽ വന്നതാണ്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ്. ഇന്ത്യാ ഗവൺമെന്റി ന്റെ ഫിലിം ഡിവിഷനിൽ കമന്റേറ്ററായിരുന്നു. പണ്ട് സിനിമാക്കൊട്ടകകളിൽ പടം തുടങ്ങുന്നതിനു […]

പരുപരുത്ത കാഠിന്യമുള്ള ശിലകളെ പണിയായുധങ്ങൾകൊണ്ട് ചെത്തിമിനുക്കി മനോഹര ശില്പങ്ങൾ ഉണ്ടാക്കുന്നതു പോലെ നമ്മുടെ ജീവിതത്തെ ദുഃഖങ്ങളിലൂടെയും പ്രശ്ന പ്രതിസന്ധികളിലൂടെയും കടത്തിവിട്ട് മിനുസപ്പെടുത്തി സന്തോഷത്തിന്റെ പുതുലോകത്തെത്തിക്കുന്ന ശില്പങ്ങളാക്കി മാറ്റണം.

പരുപരുത്ത കാഠിന്യമുള്ള ശിലകളെ പണിയായുധങ്ങൾകൊണ്ട് ചെത്തിമിനുക്കി മനോഹര ശില്പങ്ങൾ ഉണ്ടാക്കുന്നതു പോലെ നമ്മുടെ ജീവിതത്തെ ദുഃഖങ്ങളിലൂടെയും പ്രശ്ന പ്രതിസന്ധികളിലൂടെയും കടത്തിവിട്ട് മിനുസപ്പെടുത്തി സന്തോഷത്തിന്റെ പുതുലോകത്തെത്തിക്കുന്ന ശില്പങ്ങളാക്കി മാറ്റണം. കടലിലെ തിരമാലകൾ പോലെ ആർത്തിരമ്പിയെത്തുന്ന ജീവിത പ്രശ്നങ്ങളെ പ്രത്യാശയുടെയും ആശ്രയബോധത്തിന്റെയും ബലത്തിൽ നാം തരണം ചെയ്യണം. ജീവിതം ജീവിക്കാനുള്ളതാണെന്ന തികഞ്ഞ യാഥാർഥ്യ ബോധത്തിൽ ജീവിക്കുക. ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് തികഞ്ഞ മണ്ടത്തരമാണ്. ആത്മഹത്യയും ഒളിച്ചോട്ടവും ഒന്നിനും പരിഹാരമല്ലെന്ന ബോധ്യം നമുക്കുണ്ടാകണം. സുഖദു:ഖങ്ങളെ ഒരേ മനസ്സോടെ ഉൾക്കൊള്ളാൻ ശീലിക്കണം. പനിനീർ […]