പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 16

Facebook
Twitter
WhatsApp
Email

ശ്രീദേവിചേച്ചിയെ വീട്ടില് വിട്ടിട്ടുവരാന് അമ്മയ്ക്ക് മടി. അതിനാല് ബാലഗോപനും ചേച്ചിയും രാവിലെതന്നെ വിണ്ടും ഗോപേട്ടന്റെ വീട്ടില് പോയി. പോകുമ്പോള് അമ്മുമ്മയെയും ചേച്ചി നിര്ബന്ധിച്ചു കുടെ കൊണ്ടു പോയി. എന്നിട്ടും അമ്മയ്‌ക്കൊരു സമാധാനക്കുറവ്. സുമതിച്ചിറ്റയെ വിളിച്ചു കാര്യങ്ങളൊക്കെ പ്രത്യേകം പറഞ്ഞു.

അച്ഛന് രാവിലെ തന്നെ ദിനേശേട്ടന്റെയും, ജോണ്‌സേട്ടന്റെയും കൂടെ, ജീപ്പില് തീവണ്ടി സ്റ്റേഷനില് ടിക്കറ്റ് എടുക്കാന് പോയി. ഏതെല്ലാം വഴിയിലൂടെയായാലും ആദ്യം മാനന്തവാടിയില് എത്തണം. തിരുനെല്ലിയുടെ ഏറ്റവും അടുത്ത പട്ടണം മാനന്തവാടിയാണ്. ഒരുക്കങ്ങളൊക്കെ നന്ദിനിയും, നാരായണിയും തകൃതിയായി നടത്തി. കുടുംബസമേതം ഒരു യാത്ര ആദ്യമാകയാല്, നാരായണിക്ക് വലിയ ഉത്സാഹമായിരുന്നു. നന്ദിനി തന്റെ സന്തോഷം ഉള്ളില് ഒതുക്കി. യാത്രയേക്കാള് അവളെ സന്തോഷിപ്പിച്ചതും, ഭയപ്പെടുത്തിയതും ജോണ്‌സന്റെ സജീവ സാന്നിധ്യം ഓര്ത്തായിരുന്നു.

‘പെരുംകള്ളനാണ്.. എന്തൊക്കെ ഒപ്പിക്കുമോ!’മനസ്സില് പറഞ്ഞത് കുറച്ച് ഉറക്കെയായി.

‘ചേച്ചി എന്താ പറഞ്ഞെ? ‘ നാരായണി ചോദിച്ചു.

‘ഏയ്…ഒന്നും പറഞ്ഞില്ല. ഈ ബാഗ് അടയ്ക്കാന് പറ്റുന്നില്ല.’നന്ദിനി വിഷയം

മാറ്റി.

വസ്ത്രങ്ങളും അമ്മ പ്രത്യേകം പറഞ്ഞ പൂജാദി സാധനങ്ങളും മറ്റു അത്യാവശ്യ സാധനങ്ങളും അടുക്കി വച്ചു. കാടാണ്…അവിടെ  എന്തെങ്കിലുമൊക്കെ സൗകര്യം

ഉണ്ടോ എന്തോ? കുറച്ചു കട്ടിയുള്ള പുതപ്പു പ്രത്യേകം കരുതി. വലിയ തണുപ്പാണത്രേ!എന്നാലും ഒരു ആത്മീയ ചൈതന്യ ക്രേന്ദത്തില് അല്ലെ പോകുന്നത്.

‘ചേച്ചി..ഈ ജോണ്‌സണ് സാറൊക്കെ ക്രിസ്ത്യാനികളല്ലേ…അവരെന്തിനാ ക്ഷേത്രത്തില് പിതൃതര്പ്പണത്തിനൊക്കെ വരുന്നത്? ‘ നാരായണിക്ക് സംശയം.

‘എടീ മണ്ടി…തിരുനെല്ലി ഒരു വിനോദ സഞ്ചാര ക്രേന്ദ്രമാണ്. അവിടെ ക്ഷേത്ര, മാര്രമല്ല ഉള്ളത്…അവര്ക്ക് കാണാന് പലതും അവിടെ ഉണ്ട്.’

‘ചേച്ചി ഒരുപാട് വായിക്കുന്നതിനാല് എല്ലാം അറിയാം.’

‘നിനക്കെന്താ, വായിക്കാന് അറിഞ്ഞൂടെ? ‘

‘ഓ…വായന! എനിക്കതൊന്നും തലയില് നില്ക്കില്ല.’

ടിക്കറ്റ് ബുക്ക് ചെയ്തു അച്ഛനോടൊപ്പം ജോണ്‌സണും, ജോബിയും ദിനേശനും വന്നു.

‘ഒക്കെ ഒരുക്കിവച്ചോ? ‘ജോണ്‌സണ് ചോദിച്ചു.

‘ഉം…എന്തൊക്കെ വേണമെന്നൊന്നും അറിയില്ല.’നന്ദിനി പറഞ്ഞു.

‘എടുത്തു വച്ചതൊക്കെ മതി…ഒക്കെ അവിടെ കിട്ടും.’

‘സാറ് മുന്പ് പോയിട്ടുണ്ടോ?’

നാരായണിയുടെ നാവ് അടങ്ങിയില്ല.

‘ഒരിക്കലല്ല… പലവട്ടം…എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടുത്തെ കര്ക്കിടക മഴയാണ്. അതിപ്പോ ചിങ്ങത്തില് അലപം കുറയും. കാട്ടിലെ മഴയ്ക്ക് വല്ലാത്ത സൗന്ദര്യം ആണ്. ‘

‘മഴയ്ക്കാണോ സൗന്ദര്യം? എന്റീശ്വരാ..’ നാരായണി പറഞ്ഞു. നന്ദിനി അവളെ

തറപ്പിച്ചൊന്നു നോക്കി വായടപ്പിച്ചു.

‘നന്ദിനിക്കേറ്റവും ആസ്വദിക്കാന് കഴിയും ഈ മഴ…കവിഹൃദയങ്ങള് തുടികൊട്ടും.’

ദിനേശന് പറഞ്ഞു.

നന്ദിനി ചൂളിപ്പോയി. അറിഞ്ഞുകൊണ്ട് തനിയ്ക്കായി തിരഞ്ഞെടുത്തതാണ് സ്ഥലം എന്ന് തോന്നുന്നു. നന്ദിനിയുടെ മനസ്സ് ശരിക്കും തുടികൊട്ടി. രണ്ടു പേരും തന്നെ സ്‌നേഹിക്കുന്നു. രണ്ടുവിധത്തില്  തന്റെ ആഗ്രഹങ്ങള് നേരത്തെ

കണക്കുകൂട്ടി പ്രവര്ത്തിയ്ക്കുന്നു.

‘നന്ദിനിയൊന്നും പറഞ്ഞില്ല… ഇഷ്ടപ്പെട്ടിലല്ലേ?’ജോണ്‌സണ് ചോദിച്ചപ്പോൾ നന്ദിനിയൊന്നു  തലയുയര്ത്തി ആ മുഖത്ത് നോക്കി. ഒന്നും ഉത്തരം പറഞ്ഞില്ല.

‘ചേച്ചിയ്ക്കാ ഏറെ ഉത്സാഹം! ‘നാരായണി പറഞ്ഞു. അവരൊക്കെ തിരിച്ചു

ജീപ്പില് കയറി പോയി.

‘നീയെന്താ നാരായണി പറഞ്ഞത്…’ നന്ദിനി ചൊടിച്ചു.

‘ഞാനെന്താ പറഞ്ഞത് ചേച്ചി.. ‘ നാരായണി ചോദിച്ചു.

‘ഒന്നും പറഞ്ഞില്ലേ, എനിക്കാ ഏറെ ഉത്സാഹം എന്ന് പറഞ്ഞതോ..ഇനി നീ വായടയ്ക്കണം. നമ്മള് ഒരു യാത്ര പോകാ..അന്യ ആളുകളൊക്കെ കൂടെ ഉണ്ടെ ഓര്ക്കണം.’

‘ഈ നന്ദിനിയേച്ചി…ഉള്ള സന്തോഷം കളയാന്.. ‘അവള് പരിഭവിച്ചു.

അമ്മയുടെ മുഖത്ത് പ്രസാദം കുറവായിരുന്നു. ആറ്റുനോറ്റിരുന്നിട്ട് ഒരു അവസരം വന്നപ്പോള് ശ്രീദേവിചേച്ചിക്കും നന്ദഗോപനും വരാന് പറ്റാത്തതാണ് അതിനു കാരണം.അച്ഛനും ആ ചിന്ത ഉണ്ടായിരുന്നു. മക്കളൊക്കെ പെണ്കുട്ടികളായിരുന്നതിനാല് അച്ഛൻ

 

ഒരിക്കലും ഇതൊന്നും ചിന്തിച്ചിരുന്നില്ല. ഇത് ആദ്യമായാണ് മക്കളും ഭാര്യയുമൊത്ത് ധൈര്യമായൊരു യാത്ര. കൂടെ മുന്നു ആണ്മക്കളുമുണ്ട്. നന്ദഗോപന് വിവാഹം കഴിച്ചു ഇവിടെ വന്നെങ്കിലും അയാള് ഒരു ശരിയായ വൈദ്യര് ആയിരുന്നു. അച്ഛന്റെ താളത്തിന് എല്ലാം ചെയ്യുന്ന സ്‌നേഹമയിയായ ഒരു മകന്. ഭാര്യയും ഭര്ത്താവും മാത്രമായി ദരിടത്തും പോയില്ല. ശ്രീദേവിയും അങ്ങനെ തന്നെ.അവരുടെ മനസ്സ് ഇതുവരെ അറിയാന് ശ്രമിച്ചതുമില്ല. വൈദ്യര് രാവിലെ തന്നെ ഗോപനെ ഫോണില് വിളിച്ചു വിവരങ്ങള് വിശദമായി പറഞ്ഞു. വല്ല രോഗികളും അത്യാവശ്യക്കാരായി വന്നാല് വേണ്ടത് ചെയ്യാനുള്ള അധികാരവും കൊടുത്തു. ഗോപന് അപ്പോള് തന്നെ വന്നു. വൈദ്യരും കുടുംബവും, സന്തോഷത്തോടെ, സമാധാനത്തോടെ പോയി വരാന് വേണ്ട ധൈര്യം കൊടുത്തു. അതോടെ വൈദ്യര്ക്കും ആശ്വാസമായി. തന്റെ കാലശേഷം തന്റെ അനന്തരാവകാശിയായി അദ്ദേഹം അയാളെ കണ്ടിരുന്നു.

നാലോണം നാട്ടില് വലിയ ആഘോഷമായി വിപുലമായ തോതില് നടത്താനുള്ള പ്രവര്ത്തനങ്ങള് തിരുതകൃതിയായി തന്നെ നടക്കുന്നു. നാടൊട്ടുക്ക് പുതിയ കൊടിതോരണങ്ങള് പിന്നെയും തൂക്കിക്കൊണ്ടിരുന്നു. ആബാലവൃദ്ധം ജനങ്ങളും റോഡില് ഉണ്ട്. കടകമ്പോളങ്ങള് എല്ലാം അടച്ചു. നാടകത്തിനുള്ള വേദി ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും. നാടകവും ഗാനമേളയുമൊക്കെ ആ നാട്ടില് ആദ്യമാണ്. ജനങ്ങളുടെ ആവേശം അമിതമായിരിക്കുന്നു. നാടിന്റെ ആഘോഷം എന്നാല് എന്താണെന്ന് അന്നുവരെ അവിടെയാര്ക്കും അറിയില്ലായിരുന്നു. നാട്ടുപ്രമാണികളുടെ സപ്തതികളും അമ്പലത്തിലെ ഉത്സവവുമാണ് വിഭവസമൃദ്ധമായ സദ്യയോടെ നടന്നിരുന്നത്. മേലാളന്മാരുടെ സന്തോഷത്തില് അന്നൊക്കെ അവരും പങ്കു ചേരുകയായിരുന്നു. ഇത് അങ്ങനെ അല്ല. സ്വന്തമായൊരു ആഘോഷം! നാട്ടുകാര്ക്കിത് വിഭാവനം ചെയ്യാന് പോലും കഴിഞ്ഞിരുന്നില്ല. അതിനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നെന്നതാണ് വാസ്തവം.

വൈദ്യഗൃഹത്തിൽ  ഉള്ളവര് ഒന്നിച്ച് ഒരു വലിയ വാഹനത്തില് കയറി പോകുന്നത് കണ്ടു എല്ലാവരും നോക്കി നിന്നു. വല്ല അത്യാഹിതവും! പക്ഷെ മുഖം മുഴുവന് ചിരി നിറച്ചു വൈദ്യര് എല്ലാവരോടും ഒന്നുമില്ലെന്ന് ആംഗ്യത്തില് പറയുന്നു ണ്ടായിരുന്നു.

‘ഒന്നുമില്ല. ഒന്നുമില്ലാ.’ ജനങ്ങള് പരസ്പരം പറഞ്ഞു. തീവണ്ടി ആപ്പീസില് ഒരുപാട് പേര് ഉണ്ടായിരുന്നു. ദൂരെ സ്ഥലങ്ങളില്‌നിന്നൊക്കെ ഓണാഘോഷത്തിനു വന്നവര് തിരിച്ചു പോകുന്ന തിരക്കാണ്. വണ്ടിയില് തിരക്കായിരുന്നു. ആളുകളില് അധികവും കുടുംബാംഗങ്ങള് ആയിരുന്നെന്നു തോന്നുന്നു. പലരും പരസ്പരം സംസാരിച്ചും, ചിരിച്ചും ഒക്കെയാണ് യാത്ര ചെയ്തിരുന്നത്. നാരായണിയും തങ്കമണിയും കൈകോര്ത്തു പിടിച്ച് ഒന്നിച്ചിരുന്നു. ഇരുവര്ക്കും ഒരുപാട് സമാനതകള് ഉണ്ടെന്നു തോന്നി, സൗന്ദരൃത്തിലും, വായാടിത്തത്തിലും. നന്ദിനി പുറത്തേക്കു നോക്കിയിരിക്കാന് പറ്റിയവിധം അറ്റത്തെ സീറ്റ് തിരഞ്ഞെടുത്തു. ആദ്യമൊക്കെ വിമുഖരായിരുന്നെങ്കിലും അമ്മയും നാത്തുനും കുടെ അവരുടെ പഴംകഥകളിലേക്ക് ഊളിയിട്ടു. മറുവശത്തെ മൂലയിലുള്ള സീറ്റിലാണ് ജോണ്‌സണ് ഇരുന്നത്. അവിടിരുന്നാല് നന്ദിനിയുടെ ഓരോ ചലനങ്ങളും വൃക്തമായിക്കാണാം. ഒറ്റനോട്ടത്തില് നന്ദിനിയും ഇത് മനസ്സിലാക്കിയിരുന്നു. അതിനാല് ബുദ്ധിപൂര്വം ഒരു കരുതല് അവളും പാലിച്ചു. അഛനും അമ്മയും അമ്മാവനും ഉള്ള ഒരിടമാണ്. ജോണ്‌സണും വേറെ ഉദ്ദേശമൊന്നും ഇല്ലായിരുന്നു. നന്ദിനി ചിന്തിച്ച വഴിയേ തന്നെയാണ് ജോണ്‌സണും ചിന്തിച്ചത്.

വെറുതെ, അവളെ കണ്ടുകൊണ്ട് ആ സാമീപ്യം ആസ്വദിച്ചുകൊണ്ട് കുറച്ചു ദിവസങ്ങള്. അത്രയേ ആശിച്ചുള്ളു അയാളും. വയനാടിന്റെ തലസ്ഥാനമായ മാനന്തവാടിയില് നിന്നാണ് തിരുനെല്ലിയിലേക്ക് യാത്ര തുടങ്ങുന്നത്. കാനന പാതയിലൂടെ ജീപ്പുകള് ആടിയാടി നീങ്ങി. അടുത്തിരുന്നവര് പരസ്പരം കുട്ടി ഇടിക്കുമ്പോള് നാരായണിയും തങ്കമണിയും ആര്ത്തു ചിരിച്ചു. ഒരിക്കല് വണ്ടി ഒരു ചാട്ടം ചാടിയപ്പോള് സീറ്റിന്റെ അറ്റത്ത് ഇരുന്ന നന്ദിനി തെറിച്ചു വീഴാന് പോയി.എതിരെ ഇരുന്ന ജോണ്‌സണ് ചാടി പിടിച്ചില്ലായിരുന്നെങ്കില്

‘നന്നായി പിടിച്ചിരുന്നോ കാട്ടുപാതയാണ്.’ ജോണ്‌സണ് പറഞ്ഞു. നന്ദിനി നാണിച്ചു തല താഴ്ത്തി. വിറയ്ക്കുന്ന വേപഥു പൂണ്ട ആ സ്വര്ണ്ണ വിഗ്രഹം ഒന്ന് സ്പര്ശിക്കാന് കഴിഞ്ഞതില് അയാള്ക്ക് സന്തോഷം തോന്നി. തന്റെ മനസ്സ് അറിയുന്ന ദൈവശക്തി കൂടെ ഉണ്ടെന്നു അയാള്ക്ക് തോന്നി.

കാട്ടിക്കുളത്ത് നിന്നും തിരിഞ്ഞു ആദ്യം ദര്ശനം നടത്തിയത് തൃശ്ശിലേരി ക്ഷേത്രത്തിലാണ്. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു തിരനെല്ലി കാടിന്റെ പ്രശാന്തതയിലേക്ക് എത്തി. ജോണ്‌സണു വഴികളെല്ലാം കൃത്യമായി അറിയാമായിരുന്നത് ഒരാശ്വാസമായി. കാനനപാതയിലൂടെ ഉള്ള യാത്രയില് എല്ലാവരും ഭയചകിതരായിരുന്നു. നന്ദിനി മുറുകെ പിടിച്ചിരുന്നു. ഇനി ഭംഗി ആസ്വദിച്ചു മറ്റുള്ളവരെ വിഷമിപ്പിക്കരുതല്ലോ. കാട്ടുനെല്ലിക്ക തിന്നു കാട്ടരുവിയിലെ വെള്ളം കുടിച്ചു തപസ്സു ചെയ്ത താപസന്മാരുടെ ഓര്മ്മ മനസ്സില് ഓടി എത്തി. നെല്ലിക്കയുടെ ചവര്പ്പും വെള്ളം കുടിക്കുമ്പോള് അവര് അനുഭവിച്ച മധുരവും അയവിറക്കി നന്ദിനി.

അവലും മലരും വാഴയില കീറുകളും കറങ്ങി നൃത്തം വെയ്ക്കുന്ന പാപനാശിന് എത്ര ശാന്തയായി ഒഴുകുന്നു. ഉള്ക്കാട്ടിലെ വറ്റാത്ത ഉറവയില്‌നിന്നും കണ്ണീരു പോലെ തെളിഞ്ഞ ജലം കല്പ്പാത്തിയിലൂടെ ഒഴുകി വന്ന് അവിടം ജലസമൃദ്ധമാക്കുന്നു.

മേലെയും താഴെയും കരിങ്കല് പാളി നിരത്തി അവയ്ക്ക് മദ്ധ്യേ ചിത്രാ ലംകൃതമായ സ്തൂപങ്ങള്! എന്തൊരു ശില്പപാടവം! പ്രഭാത പൂജ കഴിഞ്ഞു നട അടച്ചിട്ടില്ല. എല്ലാവരും കരുതിവന്ന പലകര്മ്മങ്ങളും നിര്വഹിച്ചു. കുറച്ചു സമയം പാപനാശിനിയില് ചിലവഴിച്ച ശേഷം പാറപ്പുറത്തിരുന്ന് ഇലപ്പൊതികളില് കരുതിക്കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. ഭക്ഷണത്തിന്റെ യഥാര്ത്ഥ രുചിയറിഞ്ഞ് സംതൃപ്തിയിലായിരുന്നു.

‘എന്താടോ ഒരു ആലോചന?’ജോണ്‌സണ് നന്ദിനിയോട് ചോദിച്ചു. അവള് ഞെട്ടിപ്പോയി.

‘ഒന്നുല്ല്യാ…’

‘എന്നാല് ഒരു പഴം ഇങ്ങു എടുത്തുതാ..’

നന്ദിനി വിറയ്ക്കുന്ന വിരലിനാല് ഒരു പടല പഴം എടുത്തു നീട്ടി.

‘പടലയല്ല… ഒരെണ്ണം.’

അവള്ക്ക് ഒരു പഴം എടുത്തിട്ടു കിട്ടുന്നില്ലായിരുന്നു. ഒരു വിറയല്. നാരായണിയും തങ്കമണിയും ചിരിക്കാന് കിട്ടിയ അവസരം മുതലാക്കി. ഒരു പഴം ജോണ്‌സന്റെ നേരെ നീട്ടി നന്ദിനി. വിരല്ത്തുമ്പില് സ്പര്ശിച്ചു കൊണ്ട് പഴം വാങ്ങി ജോണ്‌സണ്.

‘നല്ല മധുരം ‘അയാള് കളിയാക്കുന്ന പോലെ പറഞ്ഞു. നന്ദിനി ഉത്തരം ഒന്നും പറഞ്ഞില്ല. തിരുനെല്ലി ക്ഷ്രേതത്തില്‌നിന്നും പക്ഷിപാതാളത്തിലേക്ക് പോകാന് വനം

വകുപ്പിന്റെ അനുമതി വാങ്ങി വന്നു ജോണ്‌സണും, ദിനേശനും. മുനിമാര് താമസിച്ചു തപസ്സു ചെയ്ത മുനിയറകളാണ്, ഇന്ന് വവ്വാലുകളുടെ താമസസ്ഥലം!

‘ഇതൊരു സാഹസിക യാത്രയാണ്. ഭയപ്പെടേണ്ട കേട്ടോ.’ജോണ്‌സണ് പറഞ്ഞു. കാട്ടാനക്കൂട്ടം അകലെ മേയുന്നുണ്ടായിരുന്നു.

‘കൂട്ടം കൂട്ടമായി കണ്ടാല് പേടിക്കേണ്ടതില്ല’ എല്ലാവരും വിറയ്ക്കുന്നത് കണ്ടു ദിനേശന് പറഞ്ഞു.

‘ഒറ്റയാന് വരാതിരിക്കാന് പ്രാര്ത്ഥിച്ചോ.’ ജോണ്‌സണ്.

ആനക്കൂട്ടത്തെ കണ്ടു പേടി തോന്നിയെങ്കിലും വലിയ കൌതുകം തോന്നി നന്ദിനിക്ക്. തിരിഞ്ഞു നോക്കിയപ്പോള് ഒരു രക്ഷിതാവിന്റെ ഭാവത്തില് നേരെ പുറകില് ജോണ്‌സണ്. വെറുതെ ഒരു കുസൃതി തോന്നി, നന്ദിനി ഒരു ഉരുളന് കല്ലില് തട്ടി വീഴാന് പോകുന്ന പോലെ ഒന്ന് തെന്നി. ഒട്ടും താമസമില്ലാതെ ജോണ്‌സന്റെ കരങ്ങള് അവളെ താങ്ങി മാറോടണച്ചു. അയാള് പറഞ്ഞു.’ നോക്കി നടക്കൂ, ആനയുടെ മുന്നില് വീണു കൊടുക്കരുത്.’

അമ്മുക്കുട്ടിയമ്മ അടുത്ത് വന്നു. ‘ എന്താ നന്ദിനി…വയ്യേ?’

‘ഒന്നുമില്ല അമ്മെ.. ഞാന് ആനകളെ നോക്കി നടന്നതാ..’ നന്ദിനി ഒന്ന് ചമ്മിപ്പോയി.

വെറുതെ ഒരു കുസൃതി തോന്നി ചെയ്തതാണ്. അവള് ജോണ്‌സന്റെ മുഖത്തൊന്നു പാളി നോക്കി. ഇനിയും വീണോ..ഞാനുണ്ട് താങ്ങാന്, എന്ന മുഖഭാവത്തോടെ ജോണ്‌സണൊന്നു കണ്ണടിച്ചു കാണിച്ചു. നന്ദിനിയ്ക്ക് കുളിര് കോരി. മനസ്സൊന്നു തുടിച്ചു ചാടി. ആ കൈത്തണ്ടയില് തൂങ്ങി നെഞ്ചില് ചാരി നടക്കാന് ഒരു കൊതി തോന്നി. പെട്ടെന്നു സ്വയം നിയ്യന്ത്രിച്ചു. ഏകാന്തമായ കാട്ടിലൂടെ സഞ്ചരിക്കുമ്പോള് നമുക്ക് മുന്നില് ഒന്നുമില്ല, കാലിലൂടെ അരിച്ചു കയറുന്ന ഭയമല്ലാതെ. പ്രിയതോഴന്റെ സാമീപ്യം അതിനെന്ത് ആശ്വാസമാണ് തരുന്നത്. പ്രകൃതിയും, നിഗൂഡതയും, ദൈവ സാന്നിധ്യവും ഒന്ന് ചേര്ന്ന ശാന്ത ഗംഭീരമായ ഒരു യാത്രയുടെ മുഴുവന് നിമിഷങ്ങളും അവള് വാരിയെടുക്കുകയായിരുന്നു. ഉള്ളു നിറയെ ഒരു ആഹ്ലാദം! അതിന്റെ കുളിരോലും ആലസ്യം. പക്ഷിപാതാളത്തിന്റെ നിറുകയില് നില്ക്കുമ്പോള് അങ്ങ്

ദൂരെ തിരുനെല്ലി ഗ്രാമത്തിന്റെ ആകാശ കാഴ്ചകള്! പക്ഷികള് കൂട്ടമായി മുനിയറയിലേക്ക് കയറിത്തുടങ്ങി. ഒരു നേര്ത്ത മഴ തുടങ്ങിയിരുന്നു. കര്ക്കിടകമഴ കഴിഞ്ഞെങ്കിലും മഴ ഇപ്പോഴും പ്രതീക്ഷിക്കാം. നേരത്തെ തന്നെ ഇരുട്ട് മൂടി തുടങ്ങി. വേഗം വേഗം തിരിച്ചു നടന്നു.

 

ചെറിയ ജനലുകളും വാതിലുകളുമുള്ള കെട്ടിടങ്ങള്. തണുപ്പ് അസ്ഥികളെപ്പോലും തൊടുന്നുണ്ടായിരുന്നു. മുറികളെല്ലാം വന്നു പരിശോധിച്ചു ജോണ്‌സണും, ദിനേശനും, ‘രാത്രി കാട് മാറും…ആനക്കൂട്ടങ്ങളുടെ ചിന്നം വിളി കേട്ട് പേടിക്കേണ്ട കേട്ടോ. വേറെയും രാത്രിസഞ്ചാരികള് ഉണ്ടാകും, ഇരുട്ട് പുതഞ്ഞ മഞ്ഞു പാറി നടക്കും. വാതില് തുറക്കരുത്.’അവര് മുന്നറിയിപ്പ് നല്കി.

 

”നേരത്തെ എണീക്കണം.. നിര്മ്മാല്യം തൊഴാം, സൂര്യോദയവും കാണാം.’ ജോണ്‌സണ് പറഞ്ഞു .

ശുഭരാമ്രി പറഞ്ഞു തിരിച്ച് ഇറങ്ങുന്നതിനു മുൻപ് നന്ദിനിയൂഭെ വിരിപ്പില് ഒന്ന് ഇരുന്നു അയാള്. മറ്റേ കട്ടിലില് ദിനേശനും.

‘പേടിക്കാതിരിക്കണം കേട്ടോ..ഞങ്ങള് അടുത്ത മുറിയില് ഉണ്ട് ‘.വീണ്ടും പറഞ്ഞ് അവര് പുറത്തിറങ്ങി. വാതില് പുറത്തുനിന്നും ചാരി. അസ്ഥി തുളച്ചു കയറുന്ന

 

തണുപ്പ്. കമ്പിളിപ്പുതപ്പിനടിയിലൂടെയും തണുപ്പ് തുളച്ചു കയറുന്നുണ്ട്.

ജോണ്‌സന്റെ ഇരുമ്പ് മുഷ്ടിയില് സര്വ്വം മറന്നു നിന്ന ഒരു നിമിഷം അവളുടെ

ചേതനയിലൂടെ കടന്നു വന്നപ്പോള് ദേഹമാസകലം ചൂട് പിടിച്ചു. കുസൃതിയ്യോടെ ഒരു ബലിഷ്ഠകരം മേലാകെ അരിച്ചു നടന്നു. കണ്ണുകളിലും ചുണ്ടുകളിലും ചുടുചുംബനങ്ങള് അമര്ന്നുകൊണ്ടിരുന്നു. കവിള്ത്തടങ്ങളിലൂടെ, കഴുത്തിലുടെ,മാറിടങ്ങളിലൂടെ, അരക്കെട്ടിലൂടെ അങ്ങനെ അങ്ങനെ അരിച്ചിറങ്ങുന്ന സുഖമോലുന്ന ചൂട്. കട്ടിയുള്ള കമ്പിളിപുതപ്പിനുള്ളില് ചുട്ടുപൊള്ളുന്ന ഒരു തീക്കാറ്റുലാവുന്ന പോലെ. ആ നിര്വൃതിയില് അവളുടെ മൃദു നയനങ്ങള് കൂമ്പി അടഞ്ഞു. മലനിരയിൽ നിന്നും ഒഴുകിയെത്തുന്ന അഞ്ച് ഉറവകള്, കരിങ്കല് പാത്തിയിലൂടെ പാഞ്ഞു  വന്നു അവളെ താരാട്ടി. അവയ്ക്ക് ജോണ്‌സന്റെ കൈവിരലുകളുടെ ചൂടും തണുപ്പും ഉണ്ടായിരുന്നു.

പുറത്തു നിര്ത്താത്ത മുട്ട് കേട്ടാണ് ഉണര്ന്നത്. അമ്മയും അമ്മായിയുമാണ്.നന്ദിനി,നാരായണിയേയും തങ്കമണിയേയും തട്ടിയുണര്ത്തി . അവരും ഞെട്ടി പിടഞ്ഞെണീറ്റു വേഗം പോയാലേ ”സുര്യോദയം” കാണാന് പറ്റു. തിരുനെല്ലിയില് നിരമ്മാല്യം തൊഴാൻ നില്ക്കുമ്പോള് സൂര്യോദയം കാണാം. അധികനേരം അവിടെ ചിലവഴിക്കാന് നിന്നില്ല.ഇനിയും കാഴ്ചകള് ഉണ്ട്. വേഗം വരണമെന്ന് പറഞ്ഞാണ് ജോണ്‌സണ് വിട്ടത്. അവർ പുറത്തു കാത്തു നില്ക്കുന്നുണ്ടാകും. അപൂര്വ്വ വന്യജീവി സങ്കേതങ്ങളില് ഒന്നായ തോല്‌പ്പെട്ടി ഇവിടെ അടുത്തുതന്നെയാണത്രേ. വനം വകുപ്പിന്റെ ഓഫീസില് ഫീസ് അടച്ചു അവരുടെ വാഹനവുമായി അവര് ഇതിനകം വന്നിരിക്കും.

‘കാഴ്ചകള് കാണാനുള്ള ഭാഗ്യം ഉണ്ടാവണേ’ എന്ന് പ്രത്യേകം പ്രാര്ത്ഥിക്കുവാനും പറഞ്ഞ് ഏല്പ്പിച്ചിരുന്നു. കരുതിവന്ന ഭക്ഷണവും ക്ഷേത്രത്തിലെ പ്രസാദവും കഴിച്ചു എല്ലാവരും വണ്ടിയില് കയറി.

വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും ഒരു കാട്ടുവാസിയും കൂട്ടിന് ഉണ്ടായിരുന്നു. മൂന്നു മണിക്കൂര് കാട്ടിലൂടെയുള്ള യാത്ര ജീവിതത്തിലെ ഒരു അനുഭവം തന്നെ. കാട്ടുപോത്തും, മാനും, മയിലുമെല്ലാം വാഹനത്തിന്റെ ശബ്ദം  കേട്ട് സ്തംഭിച്ചു നില്ക്കുന്നതും ഓടി ഒളിക്കുന്നതും എന്ത് സ്വാഭാവികമായ കാഴ്ചകൾ ! മഴ നനഞ്ഞു കിടന്ന വഴിത്താരകളില് കടുവയുടെ കാലടികള്! മുളംകൊമ്പുകൾ ഒടിച്ചിട്ട് കടന്നു പോയ ആനക്കൂട്ടത്തിന്റെ അവശേഷിപ്പുകള്

പിന്നെയും പ്രന്ത്രണ്ടു കിലോ മീറ്റര് യാത്രചെയ്തു ‘നാഗര്‌ഹോളയിലെ’ വന്യമൃഗ സംരക്ഷണകേന്ദ്രത്തില് എത്തി. അവിടെ നാല് മണിക്കൂര് ചിലവിടുന്നതിനിടയിൽ പേരയ്ക്കയും ശുദ്ധജലവും അവലും പഴവുമൊക്കെ പങ്കിട്ടു കഴിച്ചു. എല്ലാറ്റിനും ഒരു പ്രത്യേക രുചി മാഹാത്മ്യം. വെയിലാറുന്നതിനു മുന്പ് ‘ഇരുപ്പൂ ‘വെള്ളചാട്ടത്തിൽ എത്തി. അവിടെ നിന്നും ബോട്ടില് കയറി ‘ബൈരകുപ്പ’യില്! ഇപ്പോൾ കര്ണ്ണാടകയിലാണെന്നു വിശ്വസിക്കാന് കഴിഞ്ഞില്ല. അഞ്ചു രൂപയുടെ  ബോട്ട് യാത്രയുടെ അകലത്തില് മലയാളവും കന്നടയും സംസാരിക്കുന്നവര്! ‘ഇരുപ്പൂ ‘വെള്ളച്ചാട്ടം കണ്ടു മതിവന്നില്ല. പഞ്ഞിക്കെട്ടു പോലെ പാറി വീഴുന്ന വെള്ളത്തുണ്ടുകള്!

‘കവയിത്രി… തലയൊന്നു തണുപ്പിച്ചോ’ ജോണ്‌സണ് കാതില് പറഞ്ഞു

‘ജോണ്‌സേട്ടന് തണുപ്പിച്ചോ… എനിക്ക് വേണ്ട’നന്ദിനി മെല്ലെ പിറുപിറുത്തു.

‘എന്റെ പൊന്നിനെ ഒന്ന് കെട്ടിപ്പിടിക്കണമല്ലോ എനിക്ക്.’

‘മിണ്ടാതെ നിന്നോ…’നന്ദിനി നാണിച്ചു പോയി.

‘ഒരിക്കല് ഞാന് ഒറ്റയ്ക്ക് കൊണ്ട് പോരും.. നോക്കിക്കോ’ നന്ദിനി പ്രേമപൂര്വ്വം ഒരു നോട്ടം നോക്കി.

‘ഇങ്ങനെ നോക്കാതെ, ഞാന് പിടിച്ചു വിഴുങ്ങി കളയും.’

നന്ദിനിയും ആ മാറിടത്തില് ഒന്ന് ചേര്ന്ന് നില്ക്കാന് കൊതിച്ചിരുന്നു. ജോണ്‌സേട്ടനെ വിശ്വസിക്കാന് വയ്യ. ഒരു കാര്യം തീരുമാനിച്ചാല് അതിനു വഴി ഒരുക്കിയിരിക്കും. പഞ്ഞിത്തുണ്ടുകള് പോലെ വെള്ളത്തുള്ളികള് പറന്നു വീണു അവരെ ആശീര്വദിക്കുന്നുണ്ടായിരുന്നു.

തിരിച്ചു പോരുമ്പോള് പ്രസിദ്ധമായ ‘ഗുണ്ഡികോ’ ക്ഷേത്രത്തില് ദര്ശനം നടത്തി. മഹര്ഷിമാര് തപസ്സനുഷ്ഠിച്ച ഗുഹാമുഖങ്ങള് മറച്ചു കൊണ്ട് വന്മരങ്ങള്! പഞ്ചതീര്ത്ഥക്കുളത്തിന് നടുവില് കൊത്തി വച്ച ശംഖ്, ച്ക്രം, ഗദ, പത്മദളങ്ങള് എന്നിവ ആലേഖനം ചെയ്തത് നോക്കി എല്ലാവരും ചേര്ന്ന് നിന്നപ്പോള് ജോണ്‌സണ് എല്ലാവരേയും വെട്ടിച്ചു നന്ദിനിയുമായി മറഞ്ഞു. ആരും അറിയാതെ കുറച്ചു നിമിഷങ്ങള് പടര്ന്നു നിന്ന വന്മരത്തിനു മറവില് അവളെ ചേര്ത്തു നിര്ത്തി അയാള് പുണര്ന്നു . നനഞ്ഞ ചുണ്ടില് നിര്ത്താതെ ചുംബിച്ചു. നന്ദിനി ആകെ ഭയപ്പെട്ടിരുന്നു. ആരും അറിയാതെ തിരിച്ചെത്തി കുട്ടത്തില് ചേര്ന്നു നില്ക്കുമ്പോഴും അവള് ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

‘കള്ളന്’ അവള് മനസ്സില് പറഞ്ഞു. ഇതിനൊക്കെ എന്തൊരു സാമര്ത്ഥ്യം ആണ്. ചുംബനത്തിനു ഇടയില് ചൂടുള്ള കൈപ്പത്തി മാറിടങ്ങളിലൂടെ ഇഴഞ്ഞു നടന്നിരുന്നെന്നു തോന്നി. നന്ദിനിക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഇങ്ങനെ പോയാല്, തന്റെ പഠിപ്പു കഴിയാന് ഇയാള് സമ്മതിക്കുമോ ആവൊ!

 

‘കാടിനെ വിശ്വസിക്കുന്ന പോലെ ഇവിടുത്തെ സാധനങ്ങളെയും വിശ്വസിക്കാം.’ വനം വകുപ്പുകാര് പറഞ്ഞു. കാട്ടുതേന്, സുഗന്ധ തൈലങ്ങള്, തേയില, കാപ്പി, കുരുമുളക്, ഏലം, രാമച്ചതൈലം, ചുക്ക്, നെല്ലിക്ക, മുളയരി അങ്ങനെ പല സാധനങ്ങള് വാങ്ങി എല്ലാവരും. മുള കൊണ്ടുള്ള പുട്ടുകുറ്റിയാണ് അമ്മയ്ക്ക് ഇഷ്ടപ്പെട്ടത്. നാട്ടുവൈദ്യന്മാരുടെ ഒറ്റമൂലി മരുന്നുകള് അച്ഛനും വാങ്ങി,

അനുഭവങ്ങള് കൊണ്ട് നിറഞ്ഞ മനസ്സോടെയാണ് മടക്കയാത്ര. ജീവിത സാഫല്യം നേടിയ പോലെ എല്ലാവരുടേയും മനസ്സും ശരീരവും ശുദ്ധമായി ത്രസിച്ചു കൊണ്ടിരുന്നു.

‘ഞാനും ജോബിയും നാളെ പോകും’ യാത്ര പറയാന് നേരം ജോണ്‌സണ് പറഞ്ഞു. ‘ഇനിയും വരണം…കേട്ടോ ‘ അച്ഛനും അമ്മയും പ്രത്യേകം ക്ഷണിച്ചു. ‘ജോണ്‌സന്റെ ധൈര്യം കൊണ്ടാ ഞങ്ങള്ക്കിതൊക്കെ സാധിച്ചത്.’

‘അടുത്ത ഒഴിവു വരട്ടെ. മറ്റൊരിടം കണ്ടു വെക്കാം.’

എല്ലാവരും ഇറങ്ങി വന്നു യാത്രയയപ്പ് നല്കി.

‘ഒഴിവുദിവസങ്ങള് തീരാനായല്ലോ.. ഇനി നന്ദിനിയും ദിനേശനും ഉടനെ പോകില്ലേ..ഇപ്രാവശ്യം വല്ല്യ സന്തോഷം ദൈവം തന്നു. ‘ അച്ഛന് പറഞ്ഞു. യാത്ര പറഞ്ഞു അവര് പോയപ്പോള് നന്ദിനിക്ക് വലിയ നഷ്ടം തോന്നി.

കൈയെത്തും ദുരത്ത് ഉണ്ടായിരുന്നല്ലോ അവള് ആശ്വസിച്ചു. തുണ്ടുതുണ്ടായി പലപ്പോള് തന്ന നുറുങ്ങു സുഖങ്ങള് അവള് ഓര്‌ത്തോര്ത്തു രസിച്ചു. ഇനി ഹോസ്റ്റലിലേക്ക് മടങ്ങണം. അതിനുള്ള ഒരുക്കങ്ങള് തുടങ്ങാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *