മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് 140 MLA മാരുടെയും നിലവിലെ സമ്പത്തിൻ്റെ യഥാർത്ഥ കണക്ക് കേരള ജനതക്കു മുന്നിൽ സമർപ്പിക്കണം

Facebook
Twitter
WhatsApp
Email

മന്ത്രിമാരുടെയും
MLA മാരുടെയും
ശമ്പളം വർദ്ധിപ്പിക്കാൻ
തീരുമാനം എടുക്കുന്നുണ്ടെങ്കിൽ
അതിനു മുമ്പ്
140 MLA മാരുടെയും
നിലവിലെ സമ്പത്തിൻ്റെ
യഥാർത്ഥ കണക്ക്
കേരള ജനതക്കു മുന്നിൽ
സമർപ്പിക്കണം
നികുതി കൊടുത്തു ജീവിക്കുന്ന
ഇന്നാട്ടിലെ ഒരു പൌരനും
വോട്ടറുമായ എൻ്റെ ഈ നിർദ്ദേശത്തെ
കേരള ജനതക്കു മുന്നിൽ
സമർപ്പിക്കുന്നു.
കാരണം
കൊറോണ എന്ന മാരക പ്രതിഭാസത്തെ
അതിജീവിച്ച് ജീവിതം
എങ്ങുമെത്തിക്കാനാകാതെ
വിഷമിക്കുന്ന കോടിക്കണക്കിന്
സാധാരണ ജനം ഈ കേരളത്തിൽ
നട്ടം തിരിയുമ്പോൾ
വെറും അഞ്ചോ പത്തോ ശതമാനം
വരുന്ന സർക്കാർ ഉദ്യോഗസ്ഥരും
പൊതു പ്രവർത്തകരും
അവരുടെ ആവശ്യം പോലെ
തോന്നുമ്പോൾ ശമ്പളവർദ്ധനവ്
വരുത്തി അവരുടെ ജീവിതവും
തലമുറകളുടെ ജീവിതവും
ഉറപ്പാക്കുന്നു.
ഈ നെറികെട്ട വ്യവസ്ഥിതി
ചോദ്യം ചെയ്യപ്പെടണം
പൊതു ജനം എന്ന കഴുത
ഇവർക്ക് വെറും വോട്ടിംഗ്‌ യന്ത്രങ്ങൾ മാത്രം
അനുദിനം ഇവർ ഉണ്ടാക്കി വെക്കുന്ന
വില വർദ്ധനവിൽ പൊറുതിമുട്ടുന്ന
പൊതു ജനം എങ്ങനെ മുന്നോട്ടു
പോകുന്നു എന്ന് ഇവർ
ആലോചിക്കുന്നെയില്ല
അരിക്കലത്തിൽ പോലും
GST അടിച്ച് പൊതുജനത്തെ
ഞെക്കിപ്പിഴിഞ്ഞ്, സമസ്ഥമേഖലയിലും
നികുതി വർദ്ധിപ്പിച്ച് ആർഭാട ജീവിതം
തുടരുന്ന ഈ വർഗ്ഗത്തിനെതിരെ
ജനം പ്രതികരിക്കണം.

നിയമസഭ കൂടുമ്പോൾ പോലും
പൊതുജനത്തിന് ആശ്വാസം കൊടുക്കുന്ന
ഒരു കാര്യവും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ല
അവിടെയും തമ്മിൽ തല്ലിയും
തെറി വിളിച്ചും ഗോഗ്വാ വിളിച്ചും
ദിവസങ്ങൾ കളഞ്ഞിട്ട്
ചാനലുകളിലും പൊതുയോഗങ്ങളിലും
ആരോപണങ്ങൾ ഉന്നയിച്ച് നടക്കുകയും
തങ്ങളുടെ തോന്നിയ വാസ ധൂർത്ത്
ജീവിതത്തിന് വീണ്ടും ഒന്നിച്ചു നിന്ന്
ഖജനാവിലെ പണം അടിച്ചു മാറ്റാൻ
നടത്തുന്ന ഈ ശമ്പളവർദ്ധനവിനെതിരെ
പൊതുജനം ശബ്ദം ഉയർത്തണം.

എല്ലാ MLA മാരുടെയും സമ്പത്ത്
വെളിപ്പെടുത്തണം
അതിൻ്റ അടിസ്ഥാനത്തിൽ
ജീവിത മാർഗ്ഗം തീരെയില്ലാത്ത
MLA മാർക്ക് മാത്രം
ശമ്പളം വർദ്ധിപ്പിച്ചു കൊടുക്കട്ടെ.
അല്ലാതെ നിയമസഭയിലെ
ലക്ഷപ്രഭുക്കളായ
കോടീശ്വരന്മാരായ
അംഗങ്ങൾക്ക്
ശമ്പളം കൂട്ടിക്കൊടുക്കാനുള്ള
പച്ചയായ ഈ പകൽകൊള്ളക്കെതിരെ
പൊതുജനം പ്രതികരിക്കണം
ചോദ്യം ചെയ്യണം.

സഖറിയ പൊൻകുന്നം .
👌👏👏👏👏

ഇത് എല്ലാവരും ഷെയർ ചെയ്താൽ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും

About The Author

Leave a Reply

Your email address will not be published. Required fields are marked *