LIMA WORLD LIBRARY

കേരളത്തിലെ ആദ്യ കൃഷ്ണശിലാ ധ്വജത്തിന് യു.ആർ.എഫ് റിക്കോർഡ്‌.

തലവെടി: ആലപ്പുഴ ജില്ലയിൽ തലവടി പഞ്ചായത്തിൽ പനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണാ ശിലാ ധ്വജത്തിന് യു.ആർ.എഫ് റിക്കോർഡ്.

യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ ശിപാർശയാണ് യൂണിവേഴ്സൽ റിക്കോർഡ് ഫോറം സി.ഇ.ഒ: ഗിന്നസ് സൗദീപ് ചാറ്റർജി, അന്തർദ്ദേശിയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ അംഗികരിച്ചത്. നിലവിൽ ഏറ്റവും ഉയരം കൂടിയതാണ് ഈ കൃഷ്ണശിലാ ധ്വജം.

തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്.നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം.തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ട് 792 ആളുകളുടെ ശ്രമഫലമായിട്ടാണ് നിർമ്മാണം പൂർത്തികരിക്കാൻ സാധിച്ചതെന്ന് ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി പറഞ്ഞു.തലവടി ഗ്രാമത്തിലെ പതിനെട്ടിൽ സുരേഷ് ആചാരി കൊടികൈ പണിയും കൊടിമരത്തിൻ്റെ മുകളിൽ ഉള്ള വേതാളം ഉൾപ്പെടെ വെള്ളി,ചെമ്പ് കൊണ്ട് പൊതിയൽ ആനപ്രമ്പാൽ തെക്കേടത്ത് വീട്ടിൽ ഹരി ശിവൻ ആചാരിയും ഉൾപ്പെടെ നിർമ്മാണത്തിൽ പങ്കാളികളായി.

സർട്ടിഫിക്കറ്റും അംഗികാര മുദ്രയും ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.യൂണിവേഴ്സൽ റിക്കോർഡ് ഫോറം സി.ഇ.ഒ: ഗിന്നസ് സൗദീപ് ചാറ്റർജി, അന്തർദ്ദേശിയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് നടത്തിയ പ്രഖ്യാപന രേഖ ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരിക്ക് ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള കൈമാറി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px