രൂപയുടെ മൂല്യത്തിൽ 53 പൈസ വർധന

മുംബൈ∙ രൂപയുടെ വിനിമയ മൂല്യം ഇന്നലെ 53 പൈസ വർധിച്ചു. 11 മാസത്തിനിടയിൽ ഏറ്റവും വലിയ ഒറ്റദിന വർധനയാണിത്. ഡോളറിന് 78.53 രൂപ എന്ന നിരക്കിലാണ് ഇന്നലത്തെ ക്ലോസിങ്.കഴിഞ്ഞ മാസം ഡോളറിന് 80.06 രൂപ വരെ എത്തിയ വിനിമയ നിരക്ക് കരകയറാൻ തുടങ്ങിയത്, രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വിപണിയിലേക്കു തിരികെഎത്തുകയും രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിൽ താഴെയെത്തുകയും ലോക വിപണിയിൽ ഡോളർ ക്ഷീണിക്കുകയും ചെയ്തതോടെയാണ്.
ഹിറ്റ്ലറുടെ വാച്ച് ലേലത്തിൽ പോയത് 8.69 കോടിക്ക്

ന്യൂയോർക്ക് ∙ അഡോൾഫ് ഹിറ്റ്‌ലർ ഉപയോഗിച്ചതെന്നു കരുതുന്ന ഹ്യൂബർ വാച്ച് 8.69 കോടി രൂപയ്ക്ക് അജ്ഞാതൻ ലേലത്തിൽ പിടിച്ചു. അമേരിക്കയിൽ നടന്ന ലേലത്തിലാണു പേരുവെളിപ്പെടുത്താത്ത വ്യക്തി സ്വസ്തിക് ചിഹ്നവും ‘എഎച്ച് ’ എന്ന ഇംഗ്ലിഷ് അക്ഷരങ്ങളും കൊത്തിയ വാച്ച് ലേലംകൊണ്ടത്. മെരിലാൻഡിലെ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്‌ഷൻ ഹൗസിന്റെ നടപടിയെ ജൂതസമൂഹം അപലപിച്ചു. ഇതിനു മുൻപും നാത്‌സി ചിഹ്നങ്ങളും ചരിത്രരേഖകളും ലേലത്തിൽ വച്ചിട്ടുള്ള കമ്പനി തങ്ങളുടെ ലക്ഷ്യം ചരിത്രത്തിന്റെ സംരക്ഷണം മാത്രമാണെന്നു വ്യക്തമാക്കി. നാത്‌സി ജർമനിയെ 1933 മുതൽ […]
ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റാമോസ് അന്തരിച്ചു

മനില ∙ ഫിലിപ്പീൻസിലെ മുൻ പ്രസിഡന്റും 1986ലെ ജനാധിപത്യ പ്രക്ഷോഭ നേതാവുമായിരുന്ന ഫിഡൽ വാൽഡസ് റാമോസ് (94) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. ഏകാധിപതി ഫെർഡിനാന്റ് മാർക്കോസിന്റെ പൊലീസ് സേനാ മേധാവി ആയിരുന്ന റാമോസ് 1986ൽ കൂറുമാറി പ്രക്ഷോഭകർക്കൊപ്പം ചേരുകയായിരുന്നു. മാർക്കോസിനെ അട്ടിമറിച്ചു ഭരണത്തിലെത്തിയെ കൊറാസൻ അക്വീനോയുടെ സൈനിക മേധാവിയും പ്രതിരോധ സെക്രട്ടറിയും ആയിരുന്ന റാമോസ് 1992 തിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രസിഡന്റായി. 1998ൽ സ്ഥാനമൊഴിയുംവരെ രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹമെടുത്ത നടപടികൾ കൊണ്ട് ‘സ്റ്റെഡി […]
യുദ്ധവിമർശകന് അപൂർവരോഗം; ദുരൂഹത

ലണ്ടൻ ∙ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ചു രാജ്യം വിട്ട റഷ്യൻ സർക്കാർ ഉന്നതൻ അനതൊളി ചുബെയ്സിന് നാഡീസംബന്ധമായ അപൂർവരോഗം സ്ഥിരീകരിച്ചു. വൈറസോ ബാക്ടീരിയയോ മൂലമുള്ള അണുബാധയെ തുടർന്നാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. പെട്ടെന്നു കയ്യും കാലും തളർന്നു ചുബെയ്സ് അവശനിലയിലായ മുറിയിൽ രാസായുധാക്രമണ സാധ്യത സംശയിച്ച് പരിശോധന നടത്തി. കാലാവസ്ഥാ വിഷയത്തിലുൾപ്പെടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉപദേഷ്ടാവായിരുന്ന ചുബെയ്സ് (67) യുക്രെയ്ൻ യുദ്ധം തുടങ്ങി തൊട്ടുപിന്നാലെയാണു ജോലിയുപേക്ഷിച്ചു യൂറോപ്പിലേക്കു താമസം മാറ്റിയത്. English Summary: Rare desease for […]
അഭ്യൂഹങ്ങൾക്കു വിരാമം; ചൈനാഭീഷണി വകവയ്ക്കാതെ പെലോസി തയ്‌വാനിൽ

തായ്പെയ് ∙ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തയ്‌വാനിൽ വിമാനമിറങ്ങി. ഏഷ്യ സന്ദർശനത്തിന്റെ അവസാനഘട്ടമായി, ഇന്നലെ വൈകിട്ട് പെലോസി തയ്‌വാനിലെത്തിയത് ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തി. പെലോസിയുടെ സന്ദർശനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന ആവർത്തിച്ചു. ചൈനയുടെ ആഭ്യന്തരവിഷയത്തിൽ യുഎസ് ഇടപെടരുതെന്നും ആവശ്യപ്പെട്ടു. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പെലോസിയുടെ സന്ദർശനം. തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‍വെൻ ഉൾപ്പെടെ നേതാക്കളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നു മടങ്ങും. ജനാധിപത്യത്തിനു പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി […]
കേരളത്തിൽ ശക്തമായ മഴ എത്രദിവസം വരെ തുടരും ?

കേരളത്തിൽ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച മുതൽ കിഴക്കൻ മേഖലയിൽ മഴ തുടരുമെങ്കിലും ഇപ്പോഴത്തെ തീവ്രതയുണ്ടാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജാഗ്രത തുടരണം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലെ കിഴക്കൻ മലയോരത്തും ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. വലിയ തോതിൽ പ്രളയത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ അവലോകനം. സംസ്ഥാനത്തെ മിക്ക മേഖലകളിലും ഇന്നു പകൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞിരുന്നു. നദികളിൽ […]
ബുക്കർ പുരസ്‌ക്കാരത്തിലെ പൂജാരി കാരൂർ സോമൻ, ലണ്ടൻ.

പുസ്തകവും പെണ്ണും അന്യകൈയിലായാൽ തിരിച്ചുകിട്ടാൻ പ്രയാസമെന്നാണ് പ്രമാണം. ബുക്കർ പുരസ്‌ക്കാരം അന്യരുടെ കയ്യിലായതിനാൽ രാഷ്ട്രീയ മറിമായങ്ങൾ നടക്കില്ല. സമൂഹം ഇന്ന് വളരുന്നത് ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ മടിത്തട്ടിലാണ്. മനുഷ്യരാശിയുടെ പുരോഗമനത്തിനായി ആത്മവിശ്വാ സത്തോടെ നിലവിലിരിക്കുന്ന അന്ധവിശ്വാസ–അനീതി-അഴിമതി-അഹന്ത നടക്കുന്ന വ്യവസ്ഥിതിയെ ഉഴു തുമറിക്കുന്നവരാണ് ലോകമെങ്ങുമുള്ള ചിത്ര ശില്പ കലാസാഹിത്യ പ്രതിഭകൾ.അതിലെ ആദ്യ രക്തസാക്ഷിയാണ് ബി.സി. 470-കളിൽ ജീവിച്ചിരുന്ന ഇന്നും നമ്മിൽ ജീവിക്കുന്ന ത്വതചിന്തകളുടെ ആചാര്യനായ സോക്രട്ടീസ്. നിലവിലിരുന്ന ദേവി ദേവന്മാർക്കെതിരെ പ്രതികരിച്ചതിനാണ് അദ്ദേഹത്തെ വിഷം കൊടുത്തു കൊലപ്പെടുത്തിയത്. അന്നത്തെ […]
സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചു

മികച്ച ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം കുഞ്ഞാമൻ. ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമൻ പറഞ്ഞു. ആത്മകഥ ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമന്‍റെ ‘എതിര്’ എന്ന കൃതിക്കും പ്രൊ. ടിജെ ജോസഫിന്‍റെ ‘അറ്റ്‍പോകാത്ത ഓര്‍മ്മകൾ’ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം. ‘ഞാൻ എഴുതിയതൊന്നും അവാർഡിനോ ബഹുമതിക്കൾക്കോ വേണ്ടിയല്ല, എന്റെ സംതൃപ്തിക്ക് വേണ്ടിയാണ്’ എന്നാണ് കുഞ്ഞാമൻ മാധ്യമങ്ങളോട് പറഞ്ഞത്. വളരെ സന്തോഷത്തോടും നന്ദിയോടും കൂടി പുരസ്‌കാരത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ടു തന്നെയാണ് […]
നൊബേൽ പുരസ്‌കാരം അബ്ദുൾറസാഖ് ഗുർണയ്ക്ക്

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്. 1986 ൽ വോളെ സോയിങ്കയ്ക്ക് ലഭിച്ചശേഷം പിന്നീട് ഒരു കറുത്ത വംശജനായ ആഫ്രിക്കൻ സ്വദേശിക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത് ഈ വർഷമാണ്. സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. സംസ്‌കാരത്തിനും ഭൂഖണ്ഡത്തിനും ഇടയിലുള്ള വലിയ അന്തരത്തിൽ അകപ്പെടുന്ന അഭയാർത്ഥികളുടെ വിധിയും കൊളോണിയിസത്തിന്റെ സ്വാധീനവും ആഴത്തിൽ പരിശോധിക്കുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി ഗുർണയുടെ എഴുത്തുകളെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആദ്യ […]
THOUGHT FOR TODAY FROM PRASANTHI NILAYAM |TUESDAY | AUGUST 02, 2022 | SREENIVAS R

How can we quickly pull ourselves when we are worried, frustrated, and experience pain and anguish? Bhagawan compassionately reminds us today of a powerful technique. You ignore the Divinity you have as the core of your being; at the same time, you seek it in others. That is the tragedy. You insult yourself by feeling […]
കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്കു സ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നിസ് പുരുഷ ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം . ഫൈനലില്‍ സിംഗപ്പൂരിനെ തോല്‍പിച്ചു . പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ വികാസ് ഠാക്കൂർ വെള്ളിയും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി ഉയർന്നു. അഞ്ച് സ്വർണം, നാലു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. വനിതാ ലോൺബോൾസിൽ പുതിയ ചരിത്രമെഴുതിയാണ് ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 17–10ന് വീഴ്ത്തി ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ലൗലി ചൗബെ (ലീഡ്), പിങ്കി (സെക്കൻഡ്), […]
മധ്യ, വടക്കൻ കേരളം മഴ അപ്ഡേറ്റ് Posted on: 02/08/2022

Metbeat weather നാളെ വരെയുള്ള 24 മണിക്കൂറിൽ കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അതി ശക്തമായ മഴ തുടരും. ഇതിൽ ഇടുക്കി, എറണാകുളം, പത്തനംതിട്ട കിഴക്കൻ മേഖലയിൽ പ്രത്യേക ജാഗ്രത വേണം. മലപ്പുറം കിഴക്ക് നിലമ്പൂർ മേഖലയിലും കോഴിക്കോടിന്റെ മലയോരത്തും കൂടുതൽ ജാഗ്രത പുലർത്തണം. തെക്കൻ കേരളത്തിൽ ഇടവിട്ട ശക്തമായ മഴയോ ഇടത്തരം മഴയോ ഉണ്ടായും. കണ്ണൂരിന്റെ കിഴക്ക്, തൃശൂർ പടിഞ്ഞാറ്, ശക്തമായ മഴ സാധ്യത. ഇന്നു വൈകിട്ട് മുതൽ മഴ […]
പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് കേരള സർക്കാർ

പ്രവാസികൾക്കായി വെറും 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് കേരള സർക്കാർ. വിദേശത്തുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് നോർക്ക-റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത്. പ്രവാസി രക്ഷാ എന്നപേരിലാണ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയിൽ വരും. പ്രതിവർഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ […]
അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നു ; കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

അറബികടലിൽ കാറ്റ് ശക്തമായികൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 45-55 വരെ വേഗതയിൽ വരെ കാറ്റ് വീശുകയാണ്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ( strong wind in Arabian sea ) അതിശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മീനച്ചിലാറ്റിൽ ജല നിരപ്പ് കൂടുന്നുണ്ട്. പാലാ നഗരത്തിൽ കൊട്ടാരമറ്റം ഭാഗത്തു വെള്ളം കയറി തുടങ്ങി. വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. […]
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം; നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്നാണ് ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരന് സമ്മാനിക്കും.(52nd Kerala State Film Awards 2022 ceremony) മികച്ച നടനുള്ള അവാർഡിന് അർഹരായ ബിജു മേനോൻ, ജോജു ജോർജ്, നടി-രേവതി, സംവിധായകൻ-ദിലീഷ് പോത്തൻ, മികച്ച […]



