LIMA WORLD LIBRARY

മധ്യ, വടക്കൻ കേരളം മഴ അപ്ഡേറ്റ് Posted on: 02/08/2022

Metbeat weather നാളെ വരെയുള്ള 24 മണിക്കൂറിൽ കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അതി ശക്തമായ മഴ തുടരും. ഇതിൽ ഇടുക്കി, എറണാകുളം, പത്തനംതിട്ട കിഴക്കൻ മേഖലയിൽ പ്രത്യേക ജാഗ്രത വേണം. മലപ്പുറം കിഴക്ക് നിലമ്പൂർ മേഖലയിലും കോഴിക്കോടിന്റെ മലയോരത്തും കൂടുതൽ ജാഗ്രത പുലർത്തണം. തെക്കൻ കേരളത്തിൽ ഇടവിട്ട ശക്തമായ മഴയോ ഇടത്തരം മഴയോ ഉണ്ടായും. കണ്ണൂരിന്റെ കിഴക്ക്, തൃശൂർ പടിഞ്ഞാറ്, ശക്തമായ മഴ
സാധ്യത. ഇന്നു വൈകിട്ട് മുതൽ മഴ വടക്കൻ മേഖലയിലേക്ക് കൂടുതൽ ഷിഫ്റ്റ് ആകും. ഇന്ന് കർണാടകയിൽ ശക്തമായ മഴ ഉണ്ടാകും. അടുത്ത 2 ദിവസം കർണാടകയിൽ പശ്ചിമഘട്ട മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത. കാസർകോടും ഈ മഴ ലഭിക്കും. കൊങ്കൺ തീരം വരെ മഴ വ്യാപിക്കും. വ്യാഴം രാത്രിയോടെ മഴ കേരളത്തിലും കുറഞ്ഞു തുടങ്ങും. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും പിന്തുടരുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px