മികച്ച ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം കുഞ്ഞാമൻ. ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമൻ പറഞ്ഞു. ആത്മകഥ ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമന്‍റെ ‘എതിര്’ എന്ന കൃതിക്കും പ്രൊ. ടിജെ ജോസഫിന്‍റെ ‘അറ്റ്‍പോകാത്ത ഓര്‍മ്മകൾ’ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം.
‘ഞാൻ എഴുതിയതൊന്നും അവാർഡിനോ ബഹുമതിക്കൾക്കോ വേണ്ടിയല്ല, എന്റെ സംതൃപ്തിക്ക് വേണ്ടിയാണ്’ എന്നാണ് കുഞ്ഞാമൻ മാധ്യമങ്ങളോട് പറഞ്ഞത്. വളരെ സന്തോഷത്തോടും നന്ദിയോടും കൂടി പുരസ്‌കാരത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ടു തന്നെയാണ് അവാർഡ് നിരസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.