LIMA WORLD LIBRARY

പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് കേരള സർക്കാർ

പ്രവാസികൾക്കായി വെറും 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് കേരള സർക്കാർ. വിദേശത്തുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് നോർക്ക-റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത്. പ്രവാസി രക്ഷാ എന്നപേരിലാണ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയിൽ വരും. പ്രതിവർഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org-ലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാർഡ് വിഭാഗത്തിൽ നിന്ന് ഓൺലൈനായി നിങ്ങൾക്ക് സ്‌കീമിൽ ചേരാം. ഓൺലൈനായും ഫീസ് അടക്കാം. വിശദ വിവരങ്ങൾ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും norka.raksha@gmail.com എന്ന ഇമെയിൽ വിലാസത്തിലും ലഭ്യമാണ്. വിവരങ്ങൾ 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോൾ സേവനം) എന്നീ നമ്പറുകളിൽ ലഭ്യമാണ്.

പ്രവാസി സമൂഹത്തിനു ക്ഷേമത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണിത്. പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി രക്ഷാ ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px