LIMA WORLD LIBRARY

കേരളത്തിൽ ശക്തമായ മഴ എത്രദിവസം വരെ തുടരും ?

കേരളത്തിൽ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച മുതൽ കിഴക്കൻ മേഖലയിൽ മഴ തുടരുമെങ്കിലും ഇപ്പോഴത്തെ തീവ്രതയുണ്ടാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജാഗ്രത തുടരണം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലെ കിഴക്കൻ മലയോരത്തും ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. വലിയ തോതിൽ പ്രളയത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ അവലോകനം. സംസ്ഥാനത്തെ മിക്ക മേഖലകളിലും ഇന്നു പകൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞിരുന്നു. നദികളിൽ ജലനിരപ്പ് വലിയതോതിൽ കൂടിയതുമില്ല. ഡാമിലേക്ക് നീരൊഴുക്ക് വർധിക്കുന്നുണ്ടെങ്കിലും തുറക്കേണ്ട സാഹചര്യത്തിലല്ല മേജർ ഡാമുകൾ. കേരളത്തിനു സമാന്തരമായി നിലകൊള്ളുന്ന ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി അടുത്ത ദിവസങ്ങളിൽ വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. അതിനൊപ്പം മഴയും കർണാടക, ഗോവ മേഖലയിലേക്ക് നീങ്ങും. ഇന്നും കർണാടകയിൽ കനത്ത മഴ ലഭിച്ചിരുന്നു. കർണാടകയിലെ മഴ വടക്കൻ കേരളത്തെ സ്വാധീനിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ അസാധാരണ സാഹചര്യം ഉണ്ടാകാൻ ഇടയില്ല. കിഴക്കൻ മലയോര മേഖലകളിലെ ജാഗ്രത കേരളത്തിലെ എല്ലാ മേഖലകളിൽ ഞായറാഴ്ച വരെയെങ്കിലും തുടരുന്നതാണ് സുരക്ഷിതം. പൊതുജനങ്ങൾ സർക്കാർ ഏജൻസികൾ നൽകുന്ന നിർദേശം അനുസരിക്കുക. ഔദ്യോഗിക, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ നൽകുന്ന വിവരങ്ങൾ മനസിലാക്കി വയ്ക്കുക. മാറിത്താമസിക്കാൻ നിർദേശം ലഭിച്ചാൽ അമാന്തിച്ച് നിൽക്കരുത്. സുരക്ഷക്ക് മുൻതൂക്കം നൽകുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px