LIMA WORLD LIBRARY

യുദ്ധവിമർശകന് അപൂർവരോഗം; ദുരൂഹത

ലണ്ടൻ ∙ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ചു രാജ്യം വിട്ട റഷ്യൻ സർക്കാർ ഉന്നതൻ അനതൊളി ചുബെയ്സിന് നാഡീസംബന്ധമായ അപൂർവരോഗം സ്ഥിരീകരിച്ചു. വൈറസോ ബാക്ടീരിയയോ മൂലമുള്ള അണുബാധയെ തുടർന്നാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. പെട്ടെന്നു കയ്യും കാലും തളർന്നു ചുബെയ്സ് അവശനിലയിലായ മുറിയിൽ രാസായുധാക്രമണ സാധ്യത സംശയിച്ച് പരിശോധന നടത്തി. കാലാവസ്ഥാ വിഷയത്തിലുൾപ്പെടെ റഷ്യൻ പ്രസിഡന്റ് വ്ല‍ാഡിമിർ‌ പുട്ടിന്റെ ഉപദേഷ്ടാവായിരുന്ന ചുബെയ്സ് (67) യുക്രെയ്ൻ യുദ്ധം തുടങ്ങി തൊട്ടുപിന്നാലെയാണു ജോലിയുപേക്ഷിച്ചു യൂറോപ്പിലേക്കു താമസം മാറ്റിയത്.

English Summary: Rare desease for man who spoke against war

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px