LIMA WORLD LIBRARY

പാടാത്ത പാട്ട് – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ

പാടിപ്പതിഞ്ഞ പാട്ടുകൾ പാടി ഞാൻ പാതവക്കത്തൊതുങ്ങി നിന്നു, പൊട്ടിയ തംബുരുവിൻ തന്ത്രികൾ കെട്ടി – പുതിയ രാഗങ്ങളെ മീട്ടി നിന്നു. പാഴ് ശ്രുതിയെങ്കിലും തംബുരുവിൻ നാദമെൻ ജീവനാദ മായ്ത്തീർന്നുവല്ലോ? പാടാനിനിയും പാട്ടുകളില്ലെങ്കിലും പാടിയ പാട്ടുകൾ മധുരതരമല്ലോ! പാഴ്ക്കിനാ വെന്നറിയുമെങ്കിലും ഞാൻ പുതുപാട്ടുകൾക്കായ്സ്വപ്നം കണ്ടിരിപ്പൂ! പാടിത്തുടങ്ങും പുതു തലമുറയ്ക്കെന്നും പാരിന്നനുഗ്രഹം കിട്ടുവാൻ പ്രാർത്ഥിപ്പൂ! പാതവക്കത്തു വിരിച്ച കീറത്തുണിയിൽ – പഥികർതൻ ദാനമാം ചില്ലറത്തുട്ടുകൾ വാരിപ്പെറുക്കിഞാൻ നിർന്നിമേഷനായ് വാടിയ കുസു മത്തിനെന്തുണർവ്വുണ്ടാകാൻ? രാക്കുയിൽ ചേക്കേറും ചില്ലകളിൽ നിന്നു രാഗവിസ്താരങ്ങൾ കേട്ടു […]

മണ്ണിനെ പുണരാൻ വെമ്പലോടെ വരുന്ന മഴക്ക് കോൺക്രീറ്റിൽ തലയിടിച്ച് വീഴാനാണ് വിധി… – ഉല്ലാസ് ശ്രീധർ.

മണ്ണിനെ പുണരാൻ വെമ്പലോടെ വരുന്ന മഴക്ക് കോൺക്രീറ്റിൽ തലയിടിച്ച് വീഴാനാണ് വിധി… കലി കയറിയ മഴ അടുക്കളയിലും കിടപ്പറയിലും കയറി നിരങ്ങും… അതിന് മഴയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം…? മീനമാസത്തിലെ ഉച്ചസൂര്യന്റെ ഉഷ്ണക്കാറ്റേറ്റ് മലയാളിയുടെ മണ്ണും മനസും വരണ്ടുണങ്ങുമ്പോൾ മഴക്കായി പ്രാർത്ഥിക്കും… പ്രാർത്ഥന കേട്ട മഴ പെയ്താലുടൻ ശാപവാക്കുകളായി… നശിച്ച മഴ,ദുരന്ത മഴ,ദുരിത മഴ… ജീവൻ നിലനിർത്താനുള്ള ജീവജലം കൊടുക്കുന്നതിന് പ്രതിഫലമായി കിട്ടുന്ന ശാപവാക്കുകൾ കേട്ട് കേട്ട് മടുത്ത മഴ കലി തുള്ളുന്നതിന് മഴയെ കുറ്റം പറഞ്ഞിട്ട് […]

പതിവുകൾ – ശ്രീകുമാരി സന്തോഷ്‌

രാത്രി അതിന്റെ നിശാ വസ്ത്രം ഊരിയെറിഞ്ഞു. പകലിന്റെ വെള്ളി വെളിച്ചം ഇരുട്ടിനെ അതിജീവിച്ചു. കറുപ്പിനെ വെളുപ്പ് വിഴുങ്ങി. രാത്രി മഴയിൽ കുളിച്ച് പകൽ വെയിലിൽ ഈറൻ ഉണക്കി യ പ്രകൃതി. കാലത്ത് തന്നെ ഉണർന്നു ലക്ഷ്മിക്കുട്ടിയമ്മ. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ജനാലകൾ തുറന്ന് ഈർപ്പം വെയിൽ തട്ടി ഉണങ്ങിയ സുഖമുള്ള ചെറിയ കാറ്റ് നരച്ച മുടിയിഴകളിൽ ഏറ്റിക്കൊണ്ട് മന്ത്രങ്ങളിൽ മുഴുകി. പഴയ ചിട്ടകളിൽ മുറുകെപിടിച്ചു വിട്ടുവീഴ്ചകൾ ഇല്ലാത്ത തൊണ്ണൂറ് കഴിഞ്ഞ വ്യക്തിത്വം. ഒരിക്കലും ആർക്കും മാറ്റാൻ പറ്റാത്ത […]

സംഗീതത്തിന്റെ സാമൂഹ്യവീക്ഷണം – അഡ്വ.പാവുമ്പ സഹദേവൻ

ഏതൊരു കലയെയും സാഹിത്യത്തെയും സംഗീതത്തെയും ചിത്രകലയെയും ശാസ്ത്രത്തെയും തത്ത്വശാസ്ത്രത്തെയും സംബന്ധിച്ചായാലും കർക്കശമായ നിയമങ്ങളിലും ചിട്ടവട്ടങ്ങളിലും വ്യാകരണങ്ങളിലും കടിച്ചുതൂങ്ങുന്ന കലാസാഹിത്യ സംഗീത പ്രസ്ഥാനങ്ങൾക്ക് പിന്നീട് അധികം മുമ്പോട്ട് പോകാൻ കഴിയില്ല എന്നത് ഒരു ശക്തമായ പൊതുനിയമംതന്നെയാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഭാരതം, കലയിലും സാഹിത്യത്തിലും സംഗീതത്തിലും ശാസ്ത്രത്തിലും ദർശനത്തിലും കൈവരിച്ച നേട്ടങ്ങൾ, പിന്നീട് അതിന്റെ തുടർച്ചയിലൂടെയും വികാസത്തിലൂടെയും അധികം മുമ്പോട്ട് കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം അവശേഷിക്കുന്നു . എന്നാൽ നമ്മുടെ ആ സുവർണ്ണ കാലഘട്ടത്തിൽ , ഈ […]

കക്കി- ആനത്തോട് അണക്കെട്ടിലേക്ക് അതിശക്തമായ നീരൊഴുക്ക്; ഷട്ടർ തുറന്നേക്കും

സീതത്തോട് (പത്തനംതിട്ട)∙ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി–ആനത്തോട് അണക്കെട്ടിലേക്ക് അതിശക്തമായ നീരൊഴുക്ക്. ജലനിരപ്പ് റൂൾ ലെവലിലേക്കു അടുക്കുന്നു. ഞായറാഴ്ച ഉച്ചയോടെ ആനത്തോട് ഷട്ടറുകൾ ഉയർത്താൻ സാധ്യത. 981.456 മീറ്റർ ശേഷിയുള്ള കക്കി–ആനത്തോട് അണക്കെട്ടിൽ 974.18 മീറ്ററും 986.332 മീറ്റർ ശേഷിയുള്ള പമ്പാ അണക്കെട്ടിൽ 981.7 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 74.54 ശതമാനവും പമ്പയിൽ 71.85% ശതമാനവും വെള്ളമുണ്ട്. നിലവിലുള്ള റൂൾ ലെവൽ അനുസരിച്ച് കക്കി–ആനത്തോട് അണക്കെട്ടിലെ ജലനിരപ്പ് 975.75 മീറ്ററിൽ എത്തിയാൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണ് […]

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; സംഭരണശേഷിയുടെ 82.06 ശതമാനം നിറഞ്ഞു

തിരുവനന്തപുരം/തൊടുപുഴ∙ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 2381.78 അടിയാണ്. സംഭരണശേഷിയുടെ 82.06 ശതമാനം നിറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. ജലനിരപ്പ് 2383.53 അടി എത്തിയാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്നു. വെള്ളിയാഴ്ച വൈകിട്ട് […]

ദേശീയ സാമ്പത്തിക നയത്തിന് ശ്രീലങ്കയുടെ മാസ്റ്റർ പ്ലാൻ

കൊളംബോ ∙ വരുന്ന കാൽ നൂറ്റാണ്ട് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് ശ്രീലങ്ക ദേശീയ സാമ്പത്തിക നയത്തിന് രൂപം നൽകുന്നു. സർക്കാർ നയങ്ങൾ പ്രഖ്യാപിച്ച് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ സർക്കാരിൽ അംഗമാകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും പ്രസിഡന്റ് അഭ്യർഥിച്ചു. ‘‘ദുരന്തത്തിൽ വീണ ഒരു രാജ്യത്തിന്റെ ചുമതലയാണ് ഞാനേറ്റെടുത്തിരിക്കന്നത്. ഒരു വശത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. മറുവശത്ത് വലിയ പൊതുജന പ്രക്ഷോഭം. ഈ അപകടാവസ്ഥയിൽ നിന്നു പുറത്തുവരാൻ ജനത ഒറ്റ […]

അന്ന് പെലോസി ടിയനൻമെൻ സ്ക്വയറിൽ; ഇന്ന് തയ്‌വാനിൽ; ചൈനയുടെ രോഷം എന്തുകൊണ്ട്?

തായ്പെയ് ∙ ചൈനയുടെ കലിതുള്ളലും വിരട്ടലും വകവയ്ക്കാതെ, യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തയ്​വാൻ സന്ദർശനം പൂർത്തിയാക്കി. തയ്​വാനെ ഒറ്റപ്പെടുത്തില്ലെന്ന് അവർ ഉറപ്പ് നൽകി. യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ചൈന, തയ്​വാനിൽ നിന്നുള്ള ഏതാനും കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ടാണ് തിരിച്ചടിച്ചത്. ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് 25 വർഷത്തിനു ശേഷം രാജ്യത്തെത്തിയ അമേരിക്കൻ ഉന്നതതല സംഘത്തിന് തയ്​വാൻ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പ്രസിഡന്റ് സായ് ഇങ്​വെനുമായുള്ള കൂടിക്കാഴ്ചയിൽ  തയ്​വാനിലെ ജനാധിപത്യത്തിന് […]

സൈനികാഭ്യാസം തുടങ്ങി;‌ തയ്‌വാൻ കടലിലേക്ക് ചൈനീസ് മിസൈലുകൾ

തായ്പെയ് ∙ യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിൽ ക്ഷുഭിതരായ ചൈന തയ്‌വാനെ വളഞ്ഞ് വൻ സൈനികാഭ്യാസം തുടങ്ങി. തീരക്കടലിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. തയ്‌വാൻതീരത്തുനിന്നു വെറും 19 കിലോമീറ്റർ അകലെയാണ് ‘ഡോങ്ഫെങ്’ മിസൈലുകളിലൊന്നു പതിച്ചത്. സ്വയം ഭരണമുള്ള തയ്‌വാനെ സ്വന്തം പ്രവിശ്യയായാണു ചൈന കാണുന്നത്. യുഎസ് നേതാവിന്റെ‌ സന്ദർശനം ചൈന ​എതിർത്തിരുന്നതാണ്. എന്നാൽ ചൈനയുടെ പ്രതിഷേധം അവഗണിച്ചായിരുന്നു ചൊവ്വാഴ്ച പെലോസി തയ്‌വാനിലെത്തിയത്. ഞായർ വരെ സൈനികാഭ്യാസം തുടരുമെന്നാണു ചൈനയുടെ പ്രഖ്യാപനം. മിസൈൽവർഷം […]

സവാഹിരിയെ ലക്ഷ്യമിട്ടു കാബൂളിലേക്ക് യുഎ​സ് ഡ്രോൺ; പാക്ക് ഒത്താശയോടെ

ഇസ്‌ലാമാബാദ് ∙ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ ലക്ഷ്യമിട്ടു ഞായറാഴ്ച രാവിലെ കാബൂളിൽ യു​​എസ് നടത്തിയ ഡ്രോൺ ആക്രമണത്തിന് പാക്കിസ്ഥാൻ പിന്തുണയുണ്ടെന്ന് റിപ്പോർട്ടുകൾ. പാക്ക് വ്യോമമേഖല ആക്രമണത്തിന് ഉപയോഗിച്ചു. പാക്ക് ഇന്റലിജൻസ് സഹായവും യുഎസിനു ലഭിച്ചെന്ന് അഭ്യൂഹമുണ്ട്. ഡ്രോൺ ആക്രമണത്തിൽ സവാഹിരി കൊല്ലപ്പെട്ടതായി താലിബാൻ ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സവാഹിരിയുടെ താമസസ്ഥലം യുഎസിനു കാട്ടിക്കൊടുത്തതു പാക്ക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. ബാജ്‌വ, ഐഎസ്ഐ […]