LIMA WORLD LIBRARY

മണ്ണിനെ പുണരാൻ വെമ്പലോടെ വരുന്ന മഴക്ക് കോൺക്രീറ്റിൽ തലയിടിച്ച് വീഴാനാണ് വിധി… – ഉല്ലാസ് ശ്രീധർ.

മണ്ണിനെ പുണരാൻ വെമ്പലോടെ വരുന്ന മഴക്ക് കോൺക്രീറ്റിൽ തലയിടിച്ച് വീഴാനാണ് വിധി…

കലി കയറിയ മഴ അടുക്കളയിലും കിടപ്പറയിലും കയറി നിരങ്ങും…

അതിന് മഴയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം…?

മീനമാസത്തിലെ ഉച്ചസൂര്യന്റെ ഉഷ്ണക്കാറ്റേറ്റ് മലയാളിയുടെ മണ്ണും മനസും വരണ്ടുണങ്ങുമ്പോൾ മഴക്കായി പ്രാർത്ഥിക്കും…

പ്രാർത്ഥന കേട്ട മഴ പെയ്താലുടൻ ശാപവാക്കുകളായി…

നശിച്ച മഴ,ദുരന്ത മഴ,ദുരിത മഴ…

ജീവൻ നിലനിർത്താനുള്ള ജീവജലം കൊടുക്കുന്നതിന് പ്രതിഫലമായി കിട്ടുന്ന
ശാപവാക്കുകൾ കേട്ട് കേട്ട് മടുത്ത മഴ
കലി തുള്ളുന്നതിന് മഴയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ…?

ഈ മണ്ണ് മഴവെള്ളത്തിന് കൂടി അവകാശപ്പെട്ടതാണ്…

മഴക്കൊഴുകാൻ പുഴ വേണം,
മഴക്ക് ഓടാൻ ഓട വേണം,
മഴക്ക് കളിക്കാൻ വയൽ വേണം,
മഴക്ക് കുളിക്കാൻ കുളം വേണം…

മലയാളി മര്യാദക്ക് മഴയുടെ അവകാശങ്ങൾ തിരിച്ചു കൊടുക്കുക…

എന്നിട്ടും മഴ കുറുമ്പ് കാണിച്ചാൽ കുറ്റം പറയാം……………………………………………

___ഉല്ലാസ് ശ്രീധർ.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px