വിഞാന വീഥി – ചോദ്യം 1

ഉത്തരം- പ്രമുഖ ഇംഗ്ലീഷ് കവി ഷെല്ലി. ഉത്തരം അയച്ചത് ഏലിയാമ്മ ലണ്ടൻ
നഗരം വളരുന്നു; പ്രകൃതി കരയുന്നു! (ഭാഗം:2) -ശ്രീനിവാസ് ആർ ചിറയത്ത് മഠം

ഗ്രാമപ്രദേശങ്ങൾ പട്ടണങ്ങളും, പട്ടണങ്ങൾ നഗരങ്ങളും, നഗരങ്ങൾ മഹാനഗരങ്ങളുമായി, ജനത പെരുകും തോറും, ലോകമെങ്ങും ‘വികസിച്ചു’കൊണ്ടിരിക്കെ, ഒരുകാലത്ത് പ്രകൃതിരമണീയതയ്ക്കൊപ്പം തെളിമയോടേ ഒഴികിക്കൊണ്ടിരുന്ന നദികളുടെ ഗതിയെന്താകുന്നു? നഗരമാലിന്യങ്ങൾ ചേർന്ന്, ഒഴുകാൻ വഴിയില്ലാതെ, അവ വെറും അഴുക്കു ചാലുകളായി പരിണമിക്കുന്നു! കുറേക്കാലം മുമ്പ് ജ്വാല മാസികയുടെ മുഖ്യ പത്രാധിപൻ ശ്രീ യു.എൻ. ഗോപിനായർ, സഹയോഗികളുമായി നവിമുംബൈയിലെ ഖാർഘറിൽ അവതരിപ്പിച്ച കലാപരിപാടികൾക്കിടെ, നഗരസഭാംഗവും, എൻ.എം.എം.ടി.യുടെ അദ്ധ്യക്ഷനുമായ ശ്രീ സാബു ഡാനിയലിനെ കണ്ട്, ഖാർഘറിലെ നദികളുടെ ശോചനീയ അവസ്ഥയേക്കുറിച്ച് സംസാരിച്ചതിന്റെ ഫലമായി, അവയെ ശുചീകരിച്ച്, […]
ദേശാടനം – ഹരിലാൽ പുത്തൻപറമ്പിൽ

ഇന്നൊരു കവിതകുറിക്കണം. നാളേക്കായി നീക്കിവയ്ക്കാനില്ലാതെ ഇന്നലെ രമിച്ചതിൻ്റെബാക്കി. മുറിവുകൾക്കാഴമേറുന്തോറും അകലങ്ങളുടെ ദൈർഘ്യവുമേറുന്നുണ്ട്. നേർച്ചകളിൽ പുച്ഛിച്ചുപുറംതിരിഞ്ഞിരിക്കുന്ന തൈവങ്ങൾക്ക്, ദുർഘടമൊഴിയാനായി നാളെയൊരുകുരുതിയുമൊരുതിരി വെട്ടവും. എന്നിലേക്കുള്ളയതിരുകൾ തിരിക്കുമ്പോൾ നാലുദിക്കിനേയും കാവൽനിർത്തണം. മദ്ധ്യബിന്ദുവിൽ ഞാൻ കറങ്ങിക്കറങ്ങി ബോധമറ്റുവീണുകൊള്ളാം! കാത്തുവയ്ക്കാനിനിയില്ലാത്ത സ്വപ്നങ്ങൾക്ക്, നാക്കിലയിൽ തെക്കോട്ടുതിരിഞ്ഞ് ബലിച്ചോറുരുട്ടണം. അന്ത്യകർമ്മങ്ങൾ മുടങ്ങാതെ, ജപങ്ങളിടമുറിയാതെ, ആണ്ടുതോറുമുള്ള കപടയാചാരങ്ങളിൽ ഒരുകവിത താളത്തിൽ പാടട്ടെ. അതെൻ്റെ ആശകളുടെ, ചിതലരിച്ച ഒസ്യത്താവണമെന്ന നിർബന്ധം! പിതൃസ്വത്തിൻ്റെയവകാശം തെരുവുതെണ്ടികൾക്ക്. കവിതകൾ നിനക്കുള്ളതാകയാൽ മറ്റൊരവകാശിക്കു സാധ്യതയില്ല! ഇനിയെൻ്റെ കാലുകളെ മണ്ണിൽ തൊടാനനുവദിക്കുക. ഞാൻ നടക്കട്ടെ; പുല്ലിനും പൂഴിമണ്ണിനും […]
ചെമ്പകമേ – ഡോ രഞ്ജി ഐസക്

ചെമ്പകമേ ശിരസ്സായിരുന്നു നിൻ സൗകുമാര്യവും സൗരഭവും നിന്നെ കണ്ടു ഞാൻ സായൂജ്യമടഞ്ഞൊരു കൗമാരകടന്നു വാർദ്ധക്യ കാലേ നിന്നെ കണ്ടാശ് ശ്ലേഷിഷിക്കുവാൻ വന്ന നേരം ആ കാഴ്ചയെൻ കരളിനെ പകുത്തു കട മുറിച്ചു നിൻ ദേഹം ചിതലരിച്ചും ഓർമയറ്റും വിസ്‌മൃതിയിൽ. ഒരു പൂ ചോദിച്ചെത്തി ഒരു പുഷ്പ ചക്രം സമർപ്പിച്ചു അശ്രുകണങ്ങൾക്കൊപ്പം. ധന്യം നിൻ കാറ്റും ഗന്ധവുമേറ്റ ഓരോ ദിനവും നിമിഷവും ഓർമകളും. ഒരു ശിഖരമോടിച്ച് നിന്നെ ചേർത്ത് നിർത്തിയിരുന്നെങ്കിലെന്നും വെള്ളവും വളവും വിളിക്കുമേകി പൂജിച്ചിരുന്നേനെ ഹൃദയ വാടിയിൽ […]
Parisudhanaam Thathan | The Worship Series S01 | Sunija Abraham | Rex Media House©2022.
നിങ്ങൾക്ക് സമാധാനം | PEACE BE WITH YOU | EPISODE 22
Pronunciation game with a native speaker | English House | Dubai Series
🌟വയനാടൻ ഇറച്ചി, ചോറ്, മീങ്കറി, കപ്പ – Kappa, Fish, Meals, Beef, Botti – KM Mess House, Wayanad
ഞെട്ടിക്കുന്ന Internet Tricks And Tips You Should Know !🔥
That perches in the soul – EMILY DICKINSON

Hope is the thing with feathers That perches in the soul , And sings the tune without the words , And never stops at all, And sweetest in the gale is heard ; And sore must be the storm That could abash the little bird That kept so many warm . I’ ve heard it […]
ശിഷ്യനും മകനും – വള്ളത്തോൾ

ഗണപതി ഒറ്റക്കൊമ്പനായ കഥ, സ്വകീയമായ കവനചാരുതയോടെ അവതരിപ്പിക്കുകയാണ് മഹാകവി വള്ളത്തോൾ. ഭാരതത്തിൻ്റെ ഗതകാല ഗരിമയുടെ പുരുഷാവതാരമായി പരശുരാമൻ ഇതിൽ ചിത്രീകരിക്ക പ്പെടുന്നു. പുത്രവാത്സല്യത്തിനി ടയിൽപ്പെട്ടുഴലുന്ന പരമശിവനും പുത്ര വാത്സല്യം കൊണ്ടു സ്വയം മറന്ന പാർവ്വതിയും ഈ കഥയ്ക്ക് ഗാർഹിക ജീവിതത്തിൻ്റെ പരിവേഷം നല്കുന്നു. വള്ളത്തോളിൻ്റെ ഏറെ പ്രകീർത്തിക്കപ്പെട്ട കാവ്യങ്ങളിലൊന്നാണിത്.. ആധുനിക മലയാള കവിത്രയത്തിലെ സമുന്നതാംഗമായ വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം വള്ളത്തോൾ കോഴി പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിൻ്റെയും മകനായി […]
വാവു സന്ധ്യ – ലീനാ രാജു പുതിയാട്ട്

ദൂരെ യാത്രയ്ക്കു പോയി നീയെങ്കിലും വരുമതാണെന്റെ സ്വപ്നമെന്നോമലേ വഴിയിൽ നീ കൊളുത്തീടുന്ന പൊൻ – ചെരാതിനിയുമേറെ തെളിഞ്ഞു കത്തീടണം ഇനിയുമേറെ കടമ്പകളുണ്ടെനിക്ക – വിടെ വന്നൊന്നെത്താനുമോമലേ .. ഇവിടെ നീ ചെയ്തു തീർക്കാതെവച്ചൊരീ – നന്മ നേദ്യം വിളമ്പി ക്കൊടുക്കണം …. ഒറ്റയായി ഞാൻ ചെയ്യുമ്പൊഴൊക്കെയും എത്തണില്ല തളർന്ന കാൽപ്പാടുകൾ ഒന്നു ചെയ്തു കഴിയുമ്പൊഴേയ്ക്കിതാ – വന്നുകൂടുന്നു പിന്നെയും പിന്നെയും …. കത്തി നില്ക്കുന്ന ഉച്ചയിൽ നീ നടന്നൊ- റ്റ ,മാത്രയും പിന്നിൽ നോക്കാതെയും നീർമിഴിയിൽ കുളിച്ചു […]
ഈ വിശ്വത്തെ മുഴുവൻ സ്വന്തമായി നമുക്കു കാണണമെങ്കിൽ, കടൽത്തീരം പോലെ ഒരു മനസ്സും സ്വന്തമായിട്ടെല്ലാം പങ്കിടാൻ ആകാശം പോലൊരു ഹൃദയവും നമുക്കുണ്ടാകണം.

ഈ വിശ്വത്തെ മുഴുവൻ സ്വന്തമായി നമുക്കു കാണണമെങ്കിൽ, കടൽത്തീരം പോലെ ഒരു മനസ്സും സ്വന്തമായിട്ടെല്ലാം പങ്കിടാൻ ആകാശം പോലൊരു ഹൃദയവും നമുക്കുണ്ടാകണം.അതുകൊണ്ടാണ് വിശ്വപ്രേമ സങ്കീർത്തനം ഉദ്ഘോഷിക്കുന്നത്:”ഏകോദര സോദരർ നാമേവരുമെല്ലാ ജീവികളും ലോകപടത്തിൽ തമ്മിലിണങ്ങിടുമോതപ്രോദങ്ങൾ ” എന്ന്. ഈ ലോകമാകുന്ന വസ്ത്രത്തിൽ നെടുകയും കുറുകെയും നെയ്തിരിക്കുന്ന തന്തുക്കളാണ് നാമോരോരുത്തരും.ഇവിടെ സ്വന്തക്കാരല്ലാത്തവരായി ആരുണ്ട്? സ്വന്തമല്ലാത്തതായി എന്തുണ്ട്? എന്നാൽ നമ്മുടെ ഇന്നത്തെ ലോകം ചുരുങ്ങുകയാണ്. സ്വയം ഉൾവലിഞ്ഞും സ്വയം ആസ്വദിക്കുകയും ചെയ്യുക എന്നതിലുപരി ഒന്നും തന്നെ നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നില്ല. പരസ്പരം […]
കാറ്റായ് – ഗീത മുന്നൂർക്കോട്

പിറന്നുവീണത് ഒരു ശ്വാസക്കതിരായി പിന്നെയിളംകാറ്റിലേക്ക് വളർന്നപ്പോൾ പുഴയൊഴുക്കിലേക്ക് മനസ്സ് പിടഞ്ഞപ്പോൾ കവിഞ്ഞുവന്നതിന്റെ ഒഴുക്കിനെ മുത്തിയത് കൌമാരകൌതുകം ! എനിക്കുമാകാമല്ലോ എന്നോർത്തല്ലേ ജലപ്പരപ്പിലേക്കല്പം മാത്രം തലനീട്ടുന്ന പച്ചയോലകളെ താലോലിച്ചത്… ഇനിയും വളരുന്നതിന്റെ തെറ്റിൽ മുതിരുന്നതിനൊപ്പം ആഹ്ലാദവായ്പ്പുകളിൽ കൂടെയാടിച്ച് ഉയരച്ചില്ലകളിലാടിയാട്ടി ആനന്ദം ചവിട്ടി… വീണ്ടും വളർച്ചക്കതിരിടാൻ ആരുമില്ലെന്നൊരു വാശി വെറുതെ കരുതിയുറപ്പിച്ച് കൂട്ടമായാറാടിച്ചുവീശി പലതിനേയും മൂത്തതും ചെനച്ചതുമെല്ലാം കട പുഴക്കി ആർക്കോ വേണ്ടി… അതോ ആർക്കുമല്ലാതെയോ ഇനിയുമുയർന്ന് മേഘപ്പെൺകൊടികളെയോടിച്ച് മലനെഞ്ചുകളിലേക്കടിപ്പിച്ചോടിച്ച് തകർന്നുകരയുന്നതും കണ്ട് അവർക്കൊപ്പം പെയ്യട്ടെ ഇനി ഞാൻ കാറ്റായിപ്പിറന്നതിന്റെ […]
കതിരും തേടി – എം.തങ്കച്ചൻ ജോസഫ്.

മായിക വാനങ്ങൾക്കപ്പുറം നിന്നൊരു കതിരുകാണാക്കിളി പറന്നു വന്നു. ഹൃദയത്തിൻ താഴ് വരകൾ പൂത്തുലഞ്ഞീടുമ്പോൾ പ്രണയത്തിൻ കതിർതേടിപ്പറന്നുനമ്മൾ. കരകാണാക്കടലിന്റെ ആഴത്തിൽപ്പോയ് നാം പവിഴത്തിൻ മുത്തുകൾ തേടിയില്ലേ പുഴയൊഴുകുന്നൊരു പാട്ടിന്റ യീണത്തിൽ പഴയൊരു ശീലുകൾ ചേർന്നു പാടി. മരതകക്കാട്ടിലെ മഞ്ഞണി പൊയ്കയിൽ മുങ്ങിനീരാടി നീ നിന്നനേരം ദേവാംഗന തോൽക്കുമീ മേനിയിൽക്കണ്ടു ഞാൻ വെണ്ണക്കൽ ശില്പത്തിൻ രതിഭാവവും. പ്രമദവനത്തിലെ ചാരുലതാംഗനകൾ പ്രണയത്തിൻ വിരഹങ്ങളെഴുതിവെച്ചു പുതുമഴയാർന്നൊരു പുളകിത നിമിഷത്തിൽ പ്രണയിനി നമ്മളൊന്നായലിഞ്ഞു. പുലർകാലവേളകൾ പൂവിട്ടു നിൽക്കുന്ന പ്രണയത്തിൻ മൂർദ്ധന്യഭാവങ്ങളോ മായാപ്രവഞ്ചത്തിൻ മദഭര രാഗങ്ങൾ […]



