ഓർമ്മ ആഗസ്റ്റ് 29 – വയലാ വാസുദേവൻ പിള്ള (1943 – 2011) ചരമദിനം

മലയാളനാടകവേദിയെ പുനര്‍നിര്‍മ്മിക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്ത നടകപ്രതിഭയാണ് വയലാ വാസുദേവന്‍ പിള്ള. തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 1943 ഏപ്രിൽ 22ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര വയലാ ഗ്രാമത്തില്‍ ജനനം. പിതാവ്: നീലകണ്ഠപിള്ള മാതാവ്: കല്യാണിയമ്മ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് രസതന്ത്രത്തിൽ ബിരുദവും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം […]
ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -5 പുതിയ ഗർഭങ്ങൾ

ആകാശവിതാനത്തിൽനിന്ന് അദൃശ്യമായ കരങ്ങൾ നീട്ടിയ പാതി മുറിച്ച തിരുവോസ്തി പോലെ ചന്ദ്രബിംബം തെളിഞ്ഞു. മീനച്ചൂടിലെ കറുത്ത മേഘങ്ങൾ അതിനു മുന്നിൽ കുനിഞ്ഞുനിന്നു.. അമാവാസിക്ക് മൂന്ന് നാൾ മുൻപുള്ള നിലാവെളിച്ചം, കല്ലറയ്ക്ക് പുറത്തുവെച്ചു ”എന്നെ തൊടരുത്” എന്ന് യേശു മഗ്ദലനക്കാരി മറിയത്തോട് പറഞ്ഞ പുലർക്കാല ഇരുട്ട് പോലെയായിരുന്നു. ഇരുണ്ടുവന്ന വൃക്ഷത്തലപ്പുകൾക്ക് അപ്പുറം നേവൽബേസിൽ നിന്നുയർന്ന ഒരു ഹെലികോപ്റ്റർ മിന്നാമിനുങ്ങിനെ പോലെ വട്ടം കറങ്ങി. മോളിക്കുട്ടി ടെറസ്സിലേക്കു കയറിവന്നു മുൻഭാഗത്തേക്ക് പോയി. ചുറ്റുപാടും ക്യാമറയിൽ പകർത്താൻ തുടങ്ങി. ടെറസ്സിന്റെ ഓരോ […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 18

കവിത ഒരു കുളിരല പോലെ പതഞ്ഞു വന്നതാണ്. വന് തിരമാലകള് കയറി വന്നു കുതിച്ചുയര്ന്നു . ആകാശം മുട്ടുമാറ് ഗര്ജ്ജിച്ച് അമര്ന്ന തിര പിന്വാങ്ങുന്നത് നോക്കി മേഘമാലകള് നിശബ്ദം തേങ്ങി. ഒട്ടും താമസിയാതെ അടുത്ത കുളിരല ഒഴുകി വന്നു. കുളിരലകളെ വാരി വിഴുങ്ങാന് തയ്യാറായി വന്തിരകളും. സങ്കല്പ്പത്തിനുമപ്പുറത്തു നന്ദിനിയുടെ ഹൃദയമിടിപ്പിന്റെ മന്ദവേഗങ്ങള് അതില് ചേര്ന്ന് അലിഞ്ഞിരുന്നു. പൂര്ണ്ണമാക്കി ഒന്ന് വായിക്കാന് പോലും മിനക്കെടാതെ കട്ടിലില് വന്നു വീഴുകയായിരുന്നു. ‘തെന്നലിന് കൈകളില് രണ്ടിളം തുമ്പികള് പോലെ വിഹായസ്സില് പാറി […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -18 ചട്ടക്കൂട് | കാരൂർ സോമൻ

കിടക്കയിൽ ക്ഷീണിതനായി കിടക്കുന്ന മകനെ ബിന്ദു ദുഃഖഭാരത്തോടെ നോക്കി. സ്വന്തം നാടിനുവേണ്ടി ജീവൻതന്നെ ബലികൊടുക്കാൻ തയ്യാറാകുക എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ഞാനനുഭവിച്ച മാനസിക സമ്മർദ്ദം ആർക്കുമറിയില്ല. ഒാരോ രാത്രിയും കണ്ണീരോടെയാണ് ഉറങ്ങിയത്. നടക്കാൻ കരുത്തില്ലാഞ്ഞിട്ടുകൂടി മൂന്നുദിവസം സമരപ്പന്തലിൽ പോയിരുന്നു. മകൻ പട്ടിണി കിടക്കുന്നത് ഒരമ്മ കാണുക അതത്ര സുഖകരമായ കാര്യമായിരുന്നില്ല. പ്രശ്നത്തിന് പരിഹാരമായെന്ന് ചാരുംമൂടൻ സാർ പറഞ്ഞപ്പോഴാണ് ഒരാശ്വാസമായത്. മകൻ ആശുപത്രിയിലെന്നറിഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ വേഗം കൂടുക മാത്രമല്ല അവനെ കാണാനുള്ള തീവ്രമായ ആഗ്രഹവും കൂടി. ഉടൻതന്നെ മകനെ […]
സമയനിഷ്ഠയും കൃത്യനിഷ്ഠയും – ജോസ് ക്ലെമന്റ്

ഉണർവിന്റെ അടയാളങ്ങളായി നമ്മുടെ ജീവിതത്തോട് സമയനിഷ്ഠയും കൃത്യനിഷ്ഠയും ചേർത്തു വച്ചു നോക്കിയാൽ നേട്ടങ്ങൾ ജീവിതത്തെ ആശ്ലേഷിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് അബ്രഹാം ലിങ്കൺ പറഞ്ഞു വച്ചത് : “The best way to predict our future is to create it” – നമ്മുടെ ഭാവി നമ്മുടെ തന്നെ സൃഷ്ടിയാണെന്ന്. സമയ ക്ലിപ്തതയും കൃത്യനിഷ്ഠയും ജീവിത ടൈം ടേബിളിൽ ഇടം നേടിയാൽ നഷ്ടപ്പെട്ടെന്നു കരുതിയ പറുദീസകളൊക്കെ നമുക്ക് തിരിച്ചു നേടിയെടുക്കാനാവും. ഊഷരതയുടെ അകത്തളങ്ങളിൽ ജീവനുണ്ടാകുമെന്നും ശൂന്യതയുടെ തേങ്ങലുകളിൽ […]
പൊതുമുതലുകൾ സാക്കിർ – സാക്കി നിലമ്പൂർ

“എന്താ … വെല? അത് പറയിം ” “വെലയൊന്നും നോക്കണ്ട . നല്ല അടിപൊളി മൊതലാണ്. ഇങ്ങള് ഇട്ത്തോളിം..” “ന്നാലും … ഒര് കച്ചോടാകുമ്പോ വെല പറയണ്ടേ… ഇങ്ങള് വെല പറയിം. ” ” ഇദിന് വെല ഇങ്ങള് പർഞ്ഞോളിൻ..” “അല്ല…! ഇങ്ങളെ മൊതൽന് ഇങ്ങളല്ലേ വെല പറയേണ്ടത്..?” “ഇതയ്ന് ഞങ്ങളെ മാത്തരം മൊതലല്ല. പഷേ, വിക്കാന്ള്ളെ അദികാരം ഞങ്ങക്ക് രണ്ടാക്കും ആണ്. അതോണ്ട് ദൈര്യായി ഇങ്ങക്ക് വെല പറയാ…” “ഞങ്ങള് പറഞ്ഞാ തീരെ കൊർഞ്ഞ് പോയാലോ…?” […]
പ്രേമ ലഹരി – സെബാസ്റ്റ്യൻ തേനാശ്ശേരി

മനസ്സിന് ഉന്മേഷവും പ്രസരിപ്പും ജീവിതാസ്വാദനാസക്തിയും ആർജ്ജവവും ഉള്ള ഏതു പ്രായത്തിലും പ്രേമം ആനന്ദോന്മാദ ദായകമായ ഒരു ലഹരിയാണ്. അങ്ങനെയുള്ള വ്യക്തികൾക്ക് അത് ഹൃദയ വിപഞ്ചികയുടെ അനുഭവമധുരമായ അനശ്വര നാദ പ്രവാഹമാണ്. അത് ആത്മാവിന്റെ സഹജ സൗഹൃദോഷ്മള മൃദുസ്പർശ സൗമ്യമായ സംഗീത സുഗന്ധ ധാരയാണ് ; ആത്മപ്രകാശമാണ്. സഹൃദയ മാനസങ്ങൾക്കനുപമാനുഭവമതാ സ്വാദ്യമതിമനോഹരം , നിർവൃതി ദായകം. ഭാവനയ്ക്കപ്പുറം സാധ്യമാകുന്ന ജീവന്റെ സഫല സത്യ സൗന്ദര്യ സാക്ഷാത്കാരം. ഏതൊരു ജീവനും കോടാനുകോടി ജന്മങ്ങളിലവിരാമം തേടിയലയുന്ന ജീവിതാനന്ദ ഹേതുവാം സൂക്ഷ്മാതിസൂക്ഷ്മ ദിവ്യാമൃത […]
ബംഗാളി മലയാളം കാവ്യം – രചന: അഡ്വ: അനൂപ് കുറ്റൂർ

ബംഗാളിയിവിടാദ്യമണഞ്ഞത് വേലക്ക് വേലത്തരമൊടവരു പണിഞ്ഞതു കൂലിക്ക് ബലിയായോരവരേ നമ്മള് ഇരയാക്കീട്ടൊ ന്നുമേകാതാ പണിയായുധമാക്കുമ്പോൾ. പുലരിവിരിഞ്ഞായന്തിവരേക്കുപണിയാനും പണി ചെയ്യിച്ചൊരു പരുവമാക്കാൻ മുതലാളി ബലവാനാമലയാളിപണിയൊന്നുംചെയ്യാതെ ബലിയാടാം ബംഗാളികളെയിരയാക്കിടുന്നു. ബലിയാടവരിരവും പകലും പണിയാനായി പുലരന്തിയോളം കളിയാടാനായിമലയാളി പെട്ടു പിഴിച്ചു വലഞ്ഞുതഴച്ചിതാതൊഴിലാളി പെറ്റു പെരുത്തു തിന്നു മുഴുത്തിതാ മലയാളി. ബോധക്കേടോയണ മുറ്റീട്ടിതാ തൊഴിലായി ഭാരം പൊക്കി പെരുമകൾ കാട്ടിയബംഗാളി ഭീകരമായൊരുയാലസ്യത്തിൽ മുതലാളി ഉണ്ടുമുടുത്തുമുറങ്ങാനായൊരു കേമത്തം. വമ്പത് കാട്ടി തിണ്ണമിടുക്കിൽ തിത്താന്തം എല്ലുമുരുക്കി സേവകനായിതാബംഗാളി പാദം കഴുകി തൂത്തു തുടച്ചവനുണർവോടെ പെണ്ണുകെട്ടിവാഴാനായൊരുകാലമണയുന്നേ വന്നോരൊക്കെരാജാവായി വാണീടുന്നിവിടെ […]
“സിന്ദൂരമണിഞ്ഞ മൗനം”എന്ന വിഷയത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ മികച്ച രചനയ്ക്കുള്ള പ്രശംസാപത്രം പ്രൊഫ:വി. ടി. രമയിൽനിന്നും സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ ഏറ്റുവാങ്ങുന്നു

കേരള വാട്ടർ അതോർട്ടി ജീവനക്കാരുടെ സാഹിത്യ സംഘടനയായ തെളിനീർ ട്രസ്റ്റും കളിത്തട്ട് ഫൗണ്ടേഷനും സംസ്ഥാന തലത്തിൽ സംയുക്തമായി തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽവച്ചു നടത്തിയ സമ്മേളനത്തിൽവച്ച് “സിന്ദൂരമണിഞ്ഞ മൗനം”എന്ന വിഷയത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ മികച്ച രചനയ്ക്കുള്ള പ്രശംസാപത്രം പ്രൊഫ:വി. ടി. രമയിൽനിന്നും സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ ഏറ്റുവാങ്ങുന്നു
ശ്രീകുമാരി സന്തോഷ് – കഥ – മായി

പതിവുപോലെ ശാന്താറാം പ്രഭാത സവാരിക്കിറങ്ങി ഇയിടെയായി തടി അല്പം കൂടുന്നുണ്ട് ഭക്ഷണം കൂടി നിയന്ത്രിച്ചാലേ ശരിയാകൂ അയാളോർത്തു വാച്ചറായി ജോലി ചെയ്യുന്ന ശാന്തി നികേതൻ അനാഥാലയത്തിന് ചുറ്റുമുള്ള ചെമ്മൺ പാതയിലൂടെയാണ് മൂപ്പരുടെ നടത്തം പ്രഭാതത്തിന്റെ ചാരുതയും, കുളിരുന്ന ഇളം മഞ്ഞും കിളികളുടെ ശബ്ദവുമൊക്കെ ഏറെ ഇഷ്ടമായിരുന്നു ശാന്താറാമിന് ശാന്തി നികേതന്റെ തെക്കുഭാഗത്തായി ഒരു ചെറിയ കുറ്റിക്കാടുണ്ട് അതൊന്നു വെട്ടി തെളിക്കണം എന്നയാൾ പലപ്പോഴുമോർക്കും, ഇതു വരെ കഴിഞ്ഞില്ല ഇന്നത്തെ നടത്തത്തിനിടയിലും ശാന്താറാം ആ കുറ്റിക്കാട്ടിലേക്ക് നോക്കി ഈശ്വരാ […]
OUR TRIP IS VERY SHORT 🌴🌴🌴🌴🌴🌴🌴🌴🌴

Our time in this world is so short, that darkening it with useless arguments, jealousy, not forgiving others, discontentment and bad attitudes are a ridiculous waste of time and energy. Did someone break your heart? Stay calm. The trip is too short Did someone betray you, intimidate, cheat or humiliate you? Relax – Don’t be […]
നഴ്സസിന് സുവർണ്ണാവസരം.



