LIMA WORLD LIBRARY

പൊതുമുതലുകൾ സാക്കിർ – സാക്കി നിലമ്പൂർ

“എന്താ … വെല?
അത് പറയിം ”

“വെലയൊന്നും നോക്കണ്ട . നല്ല അടിപൊളി മൊതലാണ്.
ഇങ്ങള് ഇട്ത്തോളിം..”

“ന്നാലും … ഒര് കച്ചോടാകുമ്പോ വെല പറയണ്ടേ… ഇങ്ങള് വെല പറയിം. ”

” ഇദിന് വെല ഇങ്ങള് പർഞ്ഞോളിൻ..”

“അല്ല…! ഇങ്ങളെ മൊതൽന് ഇങ്ങളല്ലേ വെല പറയേണ്ടത്..?”

“ഇതയ്ന് ഞങ്ങളെ മാത്തരം മൊതലല്ല. പഷേ, വിക്കാന്ള്ളെ അദികാരം ഞങ്ങക്ക് രണ്ടാക്കും ആണ്. അതോണ്ട് ദൈര്യായി ഇങ്ങക്ക് വെല പറയാ…”

“ഞങ്ങള് പറഞ്ഞാ തീരെ കൊർഞ്ഞ് പോയാലോ…?”

“അദ് പ്രശ്നല്ല.
ന്നാലും ഞങ്ങക്ക് രണ്ടാക്കും ഇശ്റ്റല്ലോൽക്ക് സാദനം വിക്കാം…”

“ആണോ…?
ജനങ്ങള് പ്രശ്നണ്ടാക്ക്വോ.? ”

അവർ ഒരു തമാശ കേട്ടത് പോലെ പൊട്ടിച്ചിരിച്ചു.
എന്നിട്ട് പറഞ്ഞു.

“ജനങ്ങളോ …?
ഓര്ക്ക് വേറെന്തൊക്കെ കാര്യങ്ങള്ണ്ട് ചിന്തിക്കാന്.
അമ്പലം ,പള്ളി, ചർച്ച്, ബീഫ്, ജിഹാദ്, പൗരത്വം.
അങ്ങനെ കൊറേ…..”

“ആണോ…?”

“പിന്നല്ലാതെ.
അതോണ്ട് അദ് ചിന്തിച്ച് ബേജാറാകണ്ട .
ഇങ്ങള് രണ്ടാളും പറയ്ണ വെലക്ക് സാദനം തരാ… മാത്തരല്ല. ഞങ്ങക്ക് ഇഞ്ഞീം കൊറെ സാദനങ്ങള് വിക്കാന്ണ്ട് … ”

വന്നവർ ഒരു വില പറഞ്ഞു.
പേശലുകളില്ലാതെ ആ വില ഉറപ്പിച്ചു.
അന്ന് വിറ്റത് വിമാനത്താവളങ്ങളായിരുന്നു.

“ഇഞ്ഞി എന്തേലും കൊട്ക്കാനുണ്ടോ?”
അവർ ചോദിച്ചു.

“റെയിൽവേ കൊടുക്കണം ….ന്ന് വിജാരിച്ച്ണ് … ണ്ട്
ഇതിന്റെ ആലും മാലും ഒന്നടങ്ങട്ടെ. വേറീം കൊറേ മൊതല്ഗള് ഇണ്ട് … ”

“കൊടുക്കുമ്പോ പറയിം. എല്ലം ഞങ്ങള്വന്നെ വാങ്ങിക്കോളാ….”

“ഓ … അയ്നെന്താ.. കച്ചോടം കയ്ഞ്ഞിലേ… ഇഞ്ഞി ഒര് ചായക്ക് പറയിം …”

സാക്കിർ – സാക്കി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px