ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -18 ചട്ടക്കൂട് | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

കിടക്കയിൽ ക്ഷീണിതനായി കിടക്കുന്ന മകനെ ബിന്ദു ദുഃഖഭാരത്തോടെ നോക്കി. സ്വന്തം നാടിനുവേണ്ടി ജീവൻതന്നെ ബലികൊടുക്കാൻ തയ്യാറാകുക എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ഞാനനുഭവിച്ച മാനസിക സമ്മർദ്ദം ആർക്കുമറിയില്ല. ഒാരോ രാത്രിയും കണ്ണീരോടെയാണ് ഉറങ്ങിയത്. നടക്കാൻ കരുത്തില്ലാഞ്ഞിട്ടുകൂടി മൂന്നുദിവസം സമരപ്പന്തലിൽ പോയിരുന്നു. മകൻ പട്ടിണി കിടക്കുന്നത് ഒരമ്മ കാണുക അതത്ര സുഖകരമായ കാര്യമായിരുന്നില്ല.
പ്രശ്നത്തിന് പരിഹാരമായെന്ന് ചാരുംമൂടൻ സാർ പറഞ്ഞപ്പോഴാണ് ഒരാശ്വാസമായത്. മകൻ ആശുപത്രിയിലെന്നറിഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ വേഗം കൂടുക മാത്രമല്ല അവനെ കാണാനുള്ള തീവ്രമായ ആഗ്രഹവും കൂടി. ഉടൻതന്നെ മകനെ കാണണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹംതന്നെ കാറിൽ കൊണ്ടുവന്നു. ഇവിടെ വരുന്നതുവരെ മനസ്സാകെ ഇളകി മറിഞ്ഞിരുന്നു. വടിയൂന്നി ഹൃദയം വിങ്ങിപ്പൊട്ടുന്ന വിധം മകന്റെയടുത്തേക്ക് ചെന്ന് സ്നേഹവാത്സല്യത്തോടെ മകന്റെ നെറ്റിയിൽ ചുംബിച്ചു. മനസ്സ് നിയന്ത്രണത്തിലാക്കാൻ നന്നെ പാടുപെട്ടു. കണ്ണുകൾ നിറഞ്ഞൊഴുകി. കരുൺ ആത്മവിശ്വാസത്തോടെയാണ് അമ്മയെ നോക്കിയത്.
അമ്മയ്ക്ക് ധൈര്യം കൊടുക്കുന്ന ഭാവത്തിൽ പുഞ്ചിരിച്ചിട്ട് പറഞ്ഞു, “”അമ്മ എന്തിനാ വന്നെ? ഞാൻ നാളെയങ്ങ് വരില്ലേ?”
എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ ഉത്കണ്ഠയോടെ ചാരുംമൂടനെ നോക്കി, സമരപന്തലിൽ ആരാവും നിരാഹാരമിരിക്കുന്നത്? കർമസേനയിലുള്ളവർ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറുന്നവരല്ല. പൊതുജനങ്ങളുടെ അംഗീകാരം കിട്ടിയ സമരമാണിത്.
ക്ഷീണിതനായി കിടന്ന കരുണിനടുത്തേക്ക് ഒാമന വന്നു ചോദിച്ചു, “”എങ്ങനെയുണ്ട്?”
അവൻ ധൈര്യമായി തന്നെ പ്രതികരിച്ചു, “”എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല. സമരപ്പന്തലിൽ ചെന്നാൽ എല്ലാ ക്ഷീണവും മാറും. സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ല.”
അവന്റെ ശക്തമായ തീരുമാനവും ഗാംഭീര്യമാർന്ന ശബ്ദവും ധീരമായ മുഖഭാവവും കണ്ട് ബിന്ദുവിന് തെല്ലൊരു അമ്പരപ്പാണുണ്ടായത്. ചിലപ്പോഴൊക്കെ അവന്റെ വാക്കും പ്രവൃത്തിയും കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അവൻ എന്താണ് ചെയ്യുന്നത് എപ്പോഴാണ് ചെയ്യുന്നത് എന്നതിനെപ്പറ്റി ഒരു വിവരവുമില്ല. ചാരുംമൂടൻ സാർ ഉള്ളതുകൊണ്ട് ഒരി ദുർഘടാവസ്ഥയിൽ പോകില്ലെന്നുള്ള ആശ്വാസമാണ് മനസ്സിലുള്ളത്. ഇന്ന് എത്രയോ ചെറുപ്പക്കാരാണ് ഭീകരന്മാരായും ഗുണ്ടകളായും രക്തത്തിൽ കുളിച്ചു കിടക്കുന്നത് കാണുന്നത്. ഇൗ അമ്മയെ അങ്ങനെയൊരു ശവസംസ്കാര ചടങ്ങിലേക്ക് ഒരിക്കലും അവൻ കൂട്ടിക്കൊണ്ടുപോകാറില്ല. സമൂഹത്തിനൊരു പരിഹാസപാത്രമായി മാറില്ലെന്നാണ് വിശ്വാസം. അവന്റെ ഒാരോ പ്രവൃത്തിയും മനുഷ്യനന്മകൾക്ക് വേണ്ടിയുള്ളതാണ്.
അവനെ ആശ്വസിപ്പിച്ചുകൊണ്ട് ചാരുംമൂടനറിയിച്ചു, “”കരുൺ നിനക്കിന്ന് വിജയത്തിന്റെ ദിനമാണ്.”
അവനും കിരനും ആ മുഖത്തേക്ക് ദൃഷ്ടികൾ എടുക്കാതെ നോക്കി, “”ഇന്ന് കളക്ടർ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സമരപന്തലിൽ വന്ന് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന് ഏറ്റിട്ടുണ്ട്.”
കരുൺ ആശ്ചര്യത്തോടെ നോക്കി. ആഹ്ലാദത്താൽ മതി മറന്നു. കയ്യിലിരുന്ന കവറിൽ നിന്ന് ഒരുപേപ്പർ ഉയർത്തിക്കാട്ടിയിട്ട് അവനെ ഏല്പിച്ചു. കർമസേനയിലുള്ളവരും അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്നറിയാൻ തിടുക്കം കാട്ടി.
അവൻ വായിച്ചു: ഇന്നത്തെ സാമൂഹ്യരോഗങ്ങളായ മദ്യം, മണൽ, ഭൂമാഫിയ, മാലിന്യ നിർമ്മാർജ്ജനം, ഡങ്കിപ്പനി, എലിപ്പനി, കൊതുകജന്യരോഗങ്ങൾ, മഞ്ഞപ്പിത്തം ഇവയ്ക്ക് ഉടനടി പരിഹാരം കാണുന്നതാണ്. പ്രകൃതിയെ നശിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കും. തണൽ മരങ്ങൾ വെട്ടി നശിപ്പിക്കാതെ വച്ചുപിടിപ്പിക്കണം. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന് പകരം പരിതസ്ഥിതിക്കനുയോജ്യമായ വികസനമാണാവശ്യം. മാലിന്യസംസ്കരണത്തിന് കർമസേനയുണ്ടാക്കിയെടുത്ത മാലിന്യസംസ്കരണയന്ത്രം എല്ലാം വീടുകളിലുമെത്തിക്കാനുള്ള അനുവാദവും അതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു തുകയും നല്കുന്നതാണ്. മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് മുമ്പായി അതിന് രോഗമുണ്ടോ എന്നത് ഉറപ്പു വരുത്തണം. ഒപ്പം അറവുശാലകൾ ശാസ്ത്രീയമാക്കണം. മൃഗങ്ങളെ കൊല്ലുന്നത് കർമസേനയിലുള്ളവർ എതിർക്കുന്നു. ജനങ്ങളിൽ ബോധവൽക്കരണം നടത്താൻ ആരോഗ്യവകുപ്പടക്കമുള്ളവർ എല്ലാ മാസവും ക്യാമ്പുകൾ നടത്തുന്നതാണ്. ആശുപത്രികളിൽ മത്തി അടുക്കിയിട്ടതുപോലെ രോഗികളെ കിടത്തി ചികിത്സിക്കാൻ പാടില്ല. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പോലീസിനൊപ്പം കർമ്മസേനയും ഒന്നായി പ്രവർത്തിക്കുന്നതാണ്. പൊതുജനപങ്കാളിത്വവും സാമൂഹ്യപ്രതിബദ്ധതയും കൂട്ടാളികളായാൽ എല്ലാ അശുദ്ധിയും മാറി ശുദ്ധി വളർത്താൻ കഴിയും. സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാൽ എല്ലാ രോഗങ്ങൾക്കും ഒരു പരിഹാരമുണ്ടാകും കത്തിൽ എടുത്തു പറയുന്നു. ഇൗ സമയം ചാരുംമൂടൻ ചിന്തിച്ചത് വറ്റി വരളുന്ന പുഴയെപ്പറ്റിയാണ്. ദാഹമടക്കാൻ പുഴ ഒഴുകുകയാണ്. മണൽമാഫിയ പുഴയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. തൻമൂലം മനുഷ്യന്റെ നാവും വരളുന്നു. മനുഷ്യനും പുഴയ്ക്കും ദാഹമുണ്ട്. അർത്ഥം വറ്റിപ്പോയ വാക്കും വെള്ളം വറ്റിപ്പോയ പുഴയും ദുഃഖദുരിതങ്ങളുടെ നീർക്കയത്തിലാണ്. ഇതെന്താണ് മണ്ണിലെ ചെകുത്താൻമാർ മനസ്സിലാക്കാത്തത്.
കരുൺ കൂടുതൽ സന്തോഷവാനായി കാണപ്പെട്ടു. മനസ്സിൽ അലയടിച്ചുകൊണ്ടിരുന്ന എല്ലാ സംഘട്ടനങ്ങളും മാറി. കിരണും പുതിയ വാർത്ത കേട്ട് ആശ്വസിച്ചു. ധാരാളം മനോദുഃഖമാണനുഭവിച്ചത്. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. എന്തെല്ലാമാണ് ഇൗ നാട്ടിൽ നടക്കുന്നത്? ഇതൊക്കെ ഇങ്ങനെ തുടർന്നാൽ ആരോഗ്യമുള്ള ഒരു ജനത ഇവിടെയുണ്ടാകുമോ? മാലിന്യങ്ഹൾ മൂലം എന്തെല്ലാം രോഗങ്ങളാണുണ്ടാകുന്നത്. എത്രയോ പേർ മരിക്കുന്നു. ആ ദുഃഖത്തിൽ പങ്കാളിയാകാൻ കരുണും കൂട്ടരും മുന്നോട്ടു വന്നിരിക്കുന്നു. നന്ദിസൂചകമായി അവനെ നോക്കി.
അവൾ വികാരധീനയായി ഒാർത്തു. ഇവിടെ ഒരു കടപ്പാടും കർത്തവ്യബോധവുമില്ലാത്ത പ്രവർത്തനങ്ങൾ കാണുമ്പോൾ പുലരിത്തുടിപ്പുപോലെ കിടക്കുന്ന ലണ്ടൻ നഗരവും തേംസ് നദിയും വാരിയെടുത്ത് മുത്തം വയ്ക്കാനാണ് തോന്നുന്നത്. ധാരാളം മരങ്ങൾ റോഡരുകിൽ നിരനിരയായി നില്ക്കുമ്പോഴും ഒരു കരിയിലപോലും അവിടെങ്ങും കാണാൻ സാധിക്കില്ല. പൊഴിഞ്ഞു വീഴുന്ന കരിയിലകൾ നേരം പുലരുമ്പോൾത്തന്നെ തൂത്തു വാരി നടപ്പാതകൽ വൃത്തിയാക്കിയിരിക്കും. ഇവിടുത്തെ മനുഷ്യർ എന്താണ് മൗനികളാകുന്നത്. കർമ്മപരിപാടികളില്ലേ? പണിയെടുക്കാതെ പണിയെടുപ്പിക്കാനും ആളുകളില്ലേ. ഇൗ മണ്ണിനെയും മനുഷ്യനെയും വെന്തെരിച്ച് ജീവനെ ചാരമാക്കുന്നത് എന്തിന് വേണ്ടിയാണ്. മനുഷ്യമനസുകളിൽ കുടിയിരിക്കുന്നത് ചെകുത്താനാണോ? ചെകുത്താനല്ലെങ്കിൽ മണിമന്ദിരങ്ങളിൽ ഇവർ കണ്ണുകളടച്ച് ധ്യാനത്തിൽ മുഴുകിയിരിക്കുന്നത് എന്താണ്? ഇപ്പോഴും ബഹുഭൂരിപക്ഷവും മുട്ടിന്മേലാണ് നടക്കുന്നത്. അവർക്ക് മുന്നോട്ടു നടക്കാനുള്ള ശക്തിയില്ല. അറിവില്ല. കാല്പാദങ്ങളുള്ളവൻ മുന്നോട്ടു നടക്കുന്നുണ്ട്. മുട്ടൊടിഞ്ഞവൻ അവർക്കൊപ്പം നടക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുകയാണ്. മുട്ടിന്മേൽ തളച്ചിട്ടിരിക്കുന്ന ജനത്തിനെ തട്ടിത്തകർത്ത് എഴുന്നേറ്റ് നടക്കുമോ? കരുൺ മുട്ടന്മേൽ നടക്കുന്നവനല്ലെന്ന് അവൾക്ക് ബോദ്ധ്യമായി. അവനുമായി പപ്പയും മമ്മിയും സംസാരിച്ചുകൊണ്ടു നില്ക്കുമ്പോഴാണ് ജോസഫ് അവിടേക്ക് വന്നത്.
കരുണിന്റെ ശാരീരികസ്ഥിതിയെപ്പറ്റി ചോദിച്ചുകൊണ്ട് നില്ക്കേ ചാരുംമൂടൻ പറഞ്ഞു, “”ജോസഫേ, നിങ്ങൾ ഉണ്ടാക്കിയെടുത്ത ആ വേസ്റ്റ് കത്തിക്കൽ യന്ത്രമുണ്ടല്ലോ ആയിരക്കണക്കിന് വേണ്ടിവരും. ഇനിയും നിങ്ങൾ ശ്രദ്ധിക്കേണ്ടത് ആ കാര്യത്തിലാണ്. കുറെ ചെറുപ്പക്കാർക്ക് ജോലിയും കിട്ടുമല്ലോ. ഇന്ന് ഇവിടെ നടക്കുന്നത് തൊലിപ്പുറത്തേ ചികിത്സയാണ്. നിങ്ങൾ ഫലപ്രദമായി ഇടപെട്ടാൽ പകർച്ചവ്യാധി പറന്നുതന്നെ പോവും. നമ്മൾതന്നെ ഉണ്ടാക്കിയെടുത്ത പുതിയ ഉല്പന്നമാണ് ഇൗ പനികൾ. അലസന്മാരുടെ മധ്യത്തിൽ നിങ്ങൾ കൊണ്ടുനടക്കുന്നത് ആരോഗ്യമുള്ള മനസ്സാണ്. അത് നിങ്ങൾ ജനസേവനത്തിനായി ഉപയോഗിക്കൂ. പിന്നെ ഇൗ ആശുപത്രി ചിലവുകളെല്ലാം ഞങ്ങൾ വഹിച്ചുകൊള്ളാം. നിങ്ങളാരും ഇടപെടേണ്ടതില്ല. കരുണിന് കാന്റീനിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കൊടുക്കുക. ബിന്ദുവിനെ ഞങ്ങൾതന്നെ നോക്കിക്കൊള്ളാം. ആ കാര്യത്തിൽ കരുൺ വിഷമിക്കേണ്ട. നാളെ കിരൺ പണവുമായി വരും കെട്ടോ. എന്നാൽ ഞങ്ങൾ ഇറങ്ങുന്നു….”
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടയിൽ കിരണിന്റെ കണ്ണുകൾ കരുണിന്റെ അടുത്തേക്ക് ഒാടിയെത്തി. മറ്റുള്ളവർ നോക്കി നിൽക്കേ ഒന്നും പറയാൻ നാവുയർന്നില്ല. കൈ ഉയർത്തി ബൈ പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി. ബിന്ദു ഉൗന്നുവടി കുത്തി നടക്കുമ്പോഴൊക്കെ കിരൺ പ്രത്യേകം ശ്രദ്ധിച്ചു. പടിഞ്ഞാറെ മാനം ചുവന്നു. സൂര്യൻ ചുവപ്പുകോട്ടയിൽ അപ്രത്യക്ഷനായി.
കിരൺ മണ്ണിൽ നട്ട പ്ലാവ് കാറ്റും വെയിലും മഴയുമേറ്റ് വളർന്നു. രണ്ടുപ്രാവശ്യം നാട്ടിൽ വന്നുപോയ കിരണിന് പ്ലാവിന്റെ വളർച്ച അഭിമാനത്തോടെ കണ്ടു. അവളുടെ മനസു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. ശുഭാപ്തി വിശ്വാസം അവളെ വളർത്തി. അതെ വിശ്വാസത്തോടും പ്രതീക്ഷയോടും മരവും വളർന്നു. സമൂഹം അവന്റെ സേവനങ്ങളെ വിലയിരുത്തി ബഹുമാനിച്ചു. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു പാതയിലൂടെയാണ് കരുൺ മുന്നോട്ടു വന്നത്. മറ്റുള്ളവരിൽ ഒരാളാകാൻ അവന് ആഗ്രഹമില്ല. അവൻ സ്വീകരിച്ച ശൈലി അധ്വാനമാണ്. സാമൂഹ്യസേവനമെന്നാൽ നേതൃത്വമല്ല. പ്രവൃത്തിയാണ്. കൃഷിയിലോ വ്യവസായത്തിലോ ഏത് രംഗത്തിലൂടെയും ഒരാൾക്ക് പ്രവർത്തിച്ചു വരാൻ കഴിയും. അവരൊക്കെ അനുഭവിക്കുന്ന സുഖദുഃഖങ്ങളിൽ അവൻ പങ്കാളിയാകും.
ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും അവന്റെ പ്രശസ്തി ഉയർന്നുകൊണ്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഒത്തുചേർന്ന് നേതാക്കളെ തെരഞ്ഞെടുക്കുന്ന സംവിധാനത്തോടോ വികാരപ്രകടനങ്ങളോടോ തെരുവ് സംഘടനങ്ങളോടോ അവനൊട്ടും താല്പര്യമില്ലിയാരുന്നു. അതിനുള്ളിലെ രഹസ്യവും പരസ്യവുമായ നിഗൂഢതകളെല്ലാം അധികാരമെന്ന് അപ്പക്കഷണത്തിനുവേണ്ടിയാണെന്ന് അവൻ മനസ്സിലാക്കി. അവർക്കു തുണയായി മാധ്യമങ്ങളുമുണ്ട്. വെറും വാർത്തകൾ സൃഷ്ടിച്ചെടുക്കുന്ന ജനസേവകരോട് മാധ്യമങ്ങൾക്കും താല്പര്യമാണ്. ഇൗ ആമീൻ പാടുന്നവരോട് സഹതാപമാണ് തോന്നുക. അധികാര മേധാവിത്വത്തിന് വേണ്ടി പോകുന്നവർ ആദ്യം ചെയ്യേണ്ടത് ജനങ്ങൾക്കൊപ്പം നിന്ന് അധ്വാനിക്കുകയാണ്. അങ്ങനെയുള്ളവർ എത്രപേരുണ്ട്? അവന്റെ ആ ചോദ്യത്തിന് മുന്നിൽ നിന്ന് പത്രക്കാരും ഒഴിഞ്ഞുമാറി. മതരാഷ്ട്രീയരംഗത്തുള്ളവർക്ക് അവനോട് വെറുപ്പുണ്ടെങ്കിലും ഏറ്റുമുട്ടാൻ ആരും തയ്യാറായില്ല. അവൻ ആഗ്രഹിച്ചത് മണിമന്ദിരങ്ങളെക്കാൾ മരണങ്ങൾ എങ്ങിനെ സംഭവിക്കുന്നു ആരു വിതയ്ക്കുന്നു എന്നുള്ളതായിരുന്നു. പത്രങ്ങഫളിൽ അവനെപ്പറ്റിയുള്ള ലേഖനങ്ങൾ വന്നത് അവനെ അനുമോദിക്കാൻ വേദികൾ ഒരുങ്ങി. അതിൽനിന്നെല്ലാം പിൻമാറിയിട്ട് പറഞ്ഞു. നമുക്കാവശ്യം മൈതാനപ്രസംഗവും പ്രസ്താവനയുമല്ല അതിലുപരി പ്രവർത്തനമാണ്.
ചില രാഷ്ട്രീപാർട്ടികൾ അവനെ ഒപ്പം കൂട്ടാൻ ശ്രമിച്ചെങ്കിലും ബോധപൂർവ്വം അതിൽനിന്നെല്ലാം ഒഴിഞ്ഞുമാറി. അവരുടെ അടവ് നയങ്ങളും ഉള്ളിൽ ഒളിഞ്ഞിരുന്ന അഭിലാഷങ്ങളും ചെറുപ്പം മുതലെ കണ്ടു വളർന്നതുമൂലം ഒരിക്കലും അവരുമായി യോജിച്ചുപോകാനാവില്ലെന്ന് അവനറിയാമായിരുന്നു. പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നില്ക്കാൻ ഒരിക്കലുമവൻ ആഗ്രഹിച്ചില്ല. അതും മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കി. സാമൂഹ്യസേവനത്തിന് എനിക്കൊരു പാർട്ടിയോ പാർട്ടിയുടേയോ മതത്തിന്റെയോ കുപ്പായമോ ആവശ്യമില്ല. മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്നത് നല്ലൊരു ജനകീയ നേതാവിന്റെ ലക്ഷണമല്ല. അവർ ജനകീയ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അറിയിച്ചു. പച്ചക്കറി തൂക്കിക്കൊടുക്കുന്നതിനിടയിൽ പച്ചക്കറി വാങ്ങാൻ വന്ന ആളിന്റെ ചോദ്യത്തിന് ഉത്തരമായിട്ടവൻ പറഞ്ഞു. രാവിലെ ചന്തയിൽ വന്നത് കർമസേനയിലെ ഒരു വിമുക്തഭടൻ കൃഷ്ണനാണ്. ആ ചന്തയുടെ വിശുദ്ധിസൂക്ഷിപ്പുകാരിൽ ഒരാളാണ് കൃഷ്ണൻ. രാവിലെയും വൈകിട്ടും ജനങ്ങളെ കൊണ്ട് നിറയുന്ന ചന്തയാണ്.
കൃഷ്ണൻ തൊട്ടടുത്ത് ഇറച്ചിക്കടയിലേക്ക് പോയിരിക്കയാണ്. ആ ഇറച്ചി വെട്ടുകാരൻ അവരുടെ നോട്ടപ്പുള്ളിയാണ്. കടയടച്ച് പോകുന്നതിന് മുമ്പായി കടയെല്ലാം വെള്ളമടിച്ച് വൃത്തിയാക്കണമെന്ന് പറഞ്ഞിട്ടും കടക്കാരൻ ഇബ്രാഹിംകുട്ടിയത് കാര്യമായെടുത്തില്ല. കൃഷ്ണൻ പോയിരിക്കുന്നത് ആ കാര്യം ഒരിക്കൽക്കൂടി അറിയിക്കാനാണ്. എല്ലാ കടക്കാരും വൃത്തിയും വെടിപ്പും സൂക്ഷിക്കുമ്പോൾ ഇയാൾ മാത്രം ഒരു വഴി. ഇത് തുടർന്നാൽ മറ്റ് ചില കടക്കാർക്കുണ്ടായ അനുഭവം ഇയാൾക്കുമുണ്ടാകുമെന്ന് മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്. കർമസേനയിലുള്ളവർ കട തുറക്കുന്നതിന് മുമ്പുതന്നെ അവിടെ പ്രതിരോധം സൂക്ഷിക്കുക പതിവാണ്. കട തുറക്കാൻ അനുവദിക്കില്ല.
നാട്ടുകാരെല്ലാം കർമ്മസേനക്ക് ഒപ്പമാണ്. കടക്കാരനെ ചീത്ത വിളിക്കാനും നാട്ടുകാർക്കും മടിയില്ല. കർമസേനയിലെ അംഗങ്ങൾക്കൊപ്പം നാട്ടുകാരിൽ പലരും അടുത്തുള്ള പഞ്ചായത്തുകളിലെ തെരുവുകളിൽ, കടകമ്പോളങ്ങളിൽ ശുദ്ധീകരണം മിക്ക ദിവസങ്ങളിലും നടത്താറുണ്ട്. അതിനാൽ കഴിഞ്ഞ രണ്ടുവർഷമായി പകർച്ചപ്പനി മൂലമുള്ള മരണങ്ങൾ നടക്കുന്നില്ല. അവരുടെ മാലിന്യമലിനീകരണ യന്ത്രങ്ങളും ഒാരോരോ വീടുകളിൽ സ്ഥലം പിടിച്ചുകൊണ്ടിരുന്നു. കരുണിനെപ്പോലുള്ള യുവാക്കൾ സിനിമയിലും മദ്യലഹരിയിലും ടി.വിയുടെ മുന്നിലം സമയം നഷ്

About The Author

Leave a Reply

Your email address will not be published. Required fields are marked *