LIMA WORLD LIBRARY

ഓർമ്മ ആഗസ്റ്റ് 29 – വയലാ വാസുദേവൻ പിള്ള (1943 – 2011) ചരമദിനം

മലയാളനാടകവേദിയെ പുനര്‍നിര്‍മ്മിക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്ത നടകപ്രതിഭയാണ് വയലാ വാസുദേവന്‍ പിള്ള.
തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

1943 ഏപ്രിൽ 22ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര വയലാ ഗ്രാമത്തില്‍ ജനനം.
പിതാവ്: നീലകണ്ഠപിള്ള
മാതാവ്: കല്യാണിയമ്മ.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് രസതന്ത്രത്തിൽ ബിരുദവും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി.

ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കല്‍പ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ചു. യൂറോപ്യന്‍ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ എഴുതുകയും നിരന്തരം പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.
തിരുവനന്തപുരത്ത് സുവര്‍ണ്ണരേഖ എന്ന പേരില്‍ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങള്‍ അരങ്ങിലെത്തിച്ചു.
നാടക കളരികളിൽ സജീവമായശേഷം 1990ല്‍ റോം യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷം നാടകപഠനം നടത്തി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ പോസ്റ്റ് ഡോക്ട്രല്‍ ഫെലോഷിപ്പും, ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഫെല്ലോഷിപ്പും, ജപ്പാന്റെയും പാരീസ് യൂണിവേഴ്‌സിറ്റിയുടേയും ഫെലോഷിപ്പുകളും നേടി.

1984 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അസോസിയേറ്റ് ഡയറക്ടറായി. ജി.ശങ്കരപ്പിള്ളയുടെ മരണത്തെ തുടർന്ന് അവിടെ ഡയറക്ടറായി.
2005 ൽ വിരമിച്ചു.

അധ്യാപനത്തിനും നാടകത്തിനും ശേഷം വയലായുടെ ജീവിതത്തെയും ചിന്തകളെയും ജ്വലിപ്പിച്ച മറ്റൊരു ശക്തി മഹാത്മാഗാന്ധിയാണ്. ഗാന്ധിയൻ തത്ത്വങ്ങൾ വളരെയേറെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.

നാടകത്തിന് ഒമ്പതു തവണ സംസ്ഥാന പുരസ്‌ക്കാരവും
മൂന്നു തവണ ദേശീയ പുരസ്‌കാരവും ലഭിച്ചു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും(2009)കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും(1983) ലഭിച്ചിട്ടുണ്ട്.

2011 ഓഗസ്റ്റ് 29ന് അന്തരിച്ചു.

സുഭാഷ്ചന്ദ്രബോസിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാലിശേരി നാരായണ മേനോന്‍റെ മകള്‍ വത്സലയാണ് ഭാര്യ. കുട്ടികളില്ല.

കൃതികള്‍
🟣
വിശ്വദര്‍ശനം
തുളസീവരം
രംഗഭാഷ
അഗ്‌നി
വരവേല്‍പ്പ്
കുചേലഗാഥ
സൂത്രധാരാ ഇതിലെ ഇതിലേ
കുഞ്ഞിച്ചിറകുകള്‍
സ്വര്‍ണക്കൊക്കുകള്‍
🟠
◼️Prepared by Kathaprasangam fb page◼️
📱9400586501📱

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px