ബംഗാളി മലയാളം കാവ്യം – രചന: അഡ്വ: അനൂപ് കുറ്റൂർ

Facebook
Twitter
WhatsApp
Email

ബംഗാളിയിവിടാദ്യമണഞ്ഞത് വേലക്ക്
വേലത്തരമൊടവരു പണിഞ്ഞതു കൂലിക്ക്
ബലിയായോരവരേ നമ്മള് ഇരയാക്കീട്ടൊ ന്നുമേകാതാ പണിയായുധമാക്കുമ്പോൾ.

പുലരിവിരിഞ്ഞായന്തിവരേക്കുപണിയാനും
പണി ചെയ്യിച്ചൊരു പരുവമാക്കാൻ മുതലാളി
ബലവാനാമലയാളിപണിയൊന്നുംചെയ്യാതെ
ബലിയാടാം ബംഗാളികളെയിരയാക്കിടുന്നു.

ബലിയാടവരിരവും പകലും പണിയാനായി
പുലരന്തിയോളം കളിയാടാനായിമലയാളി
പെട്ടു പിഴിച്ചു വലഞ്ഞുതഴച്ചിതാതൊഴിലാളി
പെറ്റു പെരുത്തു തിന്നു മുഴുത്തിതാ മലയാളി.

ബോധക്കേടോയണ മുറ്റീട്ടിതാ തൊഴിലായി
ഭാരം പൊക്കി പെരുമകൾ കാട്ടിയബംഗാളി
ഭീകരമായൊരുയാലസ്യത്തിൽ മുതലാളി
ഉണ്ടുമുടുത്തുമുറങ്ങാനായൊരു കേമത്തം.

വമ്പത് കാട്ടി തിണ്ണമിടുക്കിൽ തിത്താന്തം
എല്ലുമുരുക്കി സേവകനായിതാബംഗാളി
പാദം കഴുകി തൂത്തു തുടച്ചവനുണർവോടെ
പെണ്ണുകെട്ടിവാഴാനായൊരുകാലമണയുന്നേ

വന്നോരൊക്കെരാജാവായി വാണീടുന്നിവിടെ
വന്നവരേയാരാധിക്കാൻയമരത്തുണ്ടാള്
വരവായിതാ പട പോലൊരു ബംഗാളിക്കൂട്ടം
വന്നുയേറി വമ്പനായി വാണീടാനൊരുകാലം.

വീമ്പനായൊരുമലയാളി ചുരുണ്ടുതീർന്നീടും
വീമ്പില്ലാതൊരു ബംഗാളിയധികാരിയാമന്ത്യം
മേമ്പൊടിയായിസലൂട്ടടിച്ച്ഷൂസു തൂക്കാനോ
കാലംമാറി ദോഷംതീരാനാവതൊരുക്കേണം.

ബംഗാളിക്കരചമഞ്ഞിതാ മലയാളിയായിട്ടു
മലയാളക്കരമന്നന്നായി വേഷം കെട്ടുമ്പോൾ
മന്ദൻവന്നു ചൂളം കുത്തുംപാട്ടതുപാടുമ്പോൾ
പാട്ടിലുണർന്നവരിയെല്ലാം ബംഗാളിയായിടും.

കെട്ടിപൊക്കിസൗധങ്ങൾ പണിഞ്ഞബംഗാളി
കെട്ടുകെട്ടിനോട്ടുകൊടുത്താവീടു വാങ്ങീടും
തൊഴുലാളിയദ്വാനിക്കാനൊരുങ്ങിനിന്നീടും
മുതലാളികെട്ടുംകെട്ടി പായണ കാലമുണ്ടേ.

പത്തായപുത്തരി നെല്ല് നിറയണ കാലത്ത്
വാഴുമ്പോയാമോദ കാഴ്ച കണ്ടു മരിച്ചീടാം
ബംഗാളിയിന്നത്തെ എരിപ്പാളി കുഴിയായി
ബംഗാളിയന്നത്തെ പ്രതാപിയായി വാഴും .

പണ്ടേകേട്ടകേൾവിയിന്നന്വർത്ഥമാകുന്നു
വന്നുവാണോർസമർത്ഥരാനിന്നുനീളാനായി
വഴിയിലെല്ലാം നിറഞ്ഞുനിന്നു മുട്ടും ബംഗാളി
തൊഴിലിനാപാദംകഴുകണകാലമണയുന്നേ..

മലയാളികളൊന്നാകെ ബഗളാ പഠിക്കേണം
പെണ്ണുണ്ടേൽകെട്ടാനതു നിർബന്ധമായീടും
ദുർഗ്ഗാ പൂജാ വരിയായിയണിയണിയായീടും
ദുർഗ്ഗമമാണതു മലയാളമെന്നതുമോതീടും.

പോകെ പോകെ മലയാളം മറന്ന മലയാളി
മറന്നുപോയവരോതീടുംപെരുത്ത ബംഗാളി
മലയായ്മയണഞ്ഞൊരായുന്മയായീടും
പിറന്നമണ്ണുംമറന്നൊരാതായ്മൊഴിയായീടും.

മലവെള്ളപാച്ചിലിലായിയിവിടെല്ലാം പോകും
ആവണിയാടിതിരുമേനിവന്നാലാര് മാവേലി
മാവേലിവാണൊരുനാടിവിടല്ലെന്നുപണ്ടേ –
വാണോരിവിടുണ്ടതു ബംഗാളിയാണെന്ന് .

തെളിമയായതായ്മൊഴിയോമിശ്രിതമായിട്ടു
തായ് വേരറ്റുയില്ലാതായി ബഗളയായീടും
തണ്ടുംതരവും നോക്കിട്ടങ്ങലസരാകുമ്പോൾ
തെണ്ടാനുംകാലമുണ്ടെന്നിരിന്നോർക്കേണം.
രചന: അഡ്വ: അനൂപ് കുറ്റൂർ

About The Author

Leave a Reply

Your email address will not be published. Required fields are marked *