LIMA WORLD LIBRARY

പ്രേമ ലഹരി – സെബാസ്റ്റ്യൻ തേനാശ്ശേരി

മനസ്സിന് ഉന്മേഷവും പ്രസരിപ്പും ജീവിതാസ്വാദനാസക്തിയും ആർജ്ജവവും ഉള്ള ഏതു പ്രായത്തിലും പ്രേമം ആനന്ദോന്മാദ ദായകമായ ഒരു ലഹരിയാണ്. അങ്ങനെയുള്ള വ്യക്തികൾക്ക് അത് ഹൃദയ വിപഞ്ചികയുടെ അനുഭവമധുരമായ അനശ്വര നാദ പ്രവാഹമാണ്. അത് ആത്മാവിന്റെ സഹജ സൗഹൃദോഷ്മള മൃദുസ്പർശ സൗമ്യമായ സംഗീത സുഗന്ധ ധാരയാണ് ; ആത്മപ്രകാശമാണ്.

സഹൃദയ മാനസങ്ങൾക്കനുപമാനുഭവമതാ സ്വാദ്യമതിമനോഹരം , നിർവൃതി ദായകം.

ഭാവനയ്ക്കപ്പുറം സാധ്യമാകുന്ന ജീവന്റെ സഫല സത്യ സൗന്ദര്യ സാക്ഷാത്കാരം.

ഏതൊരു ജീവനും കോടാനുകോടി ജന്മങ്ങളിലവിരാമം തേടിയലയുന്ന ജീവിതാനന്ദ ഹേതുവാം സൂക്ഷ്മാതിസൂക്ഷ്മ ദിവ്യാമൃത കണം ; ദൃശ്യാ ദൃശ്യ പ്രപഞ്ചാത്ഭുത പ്രതിഭാസ കാരണം.

സർവ്വതും അവിടെ ഉദിച്ചുയർന്ന്,
ഭാസിച്ച് , വികസിച്ചവിടെത്തന്നെ ആ പരമ പ്രേമാനന്ദ ബിന്ദുവിൽ വിലയം കൊള്ളുന്നു !
പ്രേമം , അതനശ്വരം !!

അതുണ്ടെന്നുള്ളതെനിയ്ക്കനുഭവമതുള്ളതുമെന്നുള്ളിൽത്തന്നെ , പുറമെ തിരഞ്ഞിട്ടെന്തു കാര്യം ;
തിരികെ നടന്നാൽ വേഗമെത്താം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px