തെരുവുനായ ശല്യം ഗുരുതരം; നാളെ മുഖ്യമന്ത്രിയെ കാണും: മന്ത്രി എം.ബി.രാജേഷ്

കണ്ണൂർ∙ തെരുവുനായശല്യം കാരണം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ്. പ്രതിസന്ധി പരിഹരിക്കാന്‍ കര്‍മപദ്ധതി തയാറാക്കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് 30 സെന്ററുകള്‍ സജ്ജമാണ്. പൊതുജന പങ്കാളിത്തത്തോടെ പ്രശ്നപരിഹാരം കാണാനാണു ശ്രമം. നാളെ മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ചചെയ്യുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. ‘‘തെരുവുനായ ശല്യത്തിന്റെ കാര്യത്തിൽ ഇതിനകം തന്നെ സർക്കാർ ചില ഏകോപിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 152 ബ്ലോക്കുകളിൽ എബിസി സെന്ററുകൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. 30 സെന്ററുകൾ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. വളർത്തു നായ്ക്കളുടെ കാര്യത്തിൽ ലൈൻസിങ് […]
‘പേപ്പറിലെ കാര്യങ്ങള്‍ പ്രവൃത്തിയിലില്ല’; കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അസംതൃപ്തിയുമായി മോദി

കൊച്ചി∙ കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. നേതൃതലത്തില്‍ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നൽകിയത്. സെപ്റ്റംബർ 1ന് നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി അതൃപ്തിയും വിമർശനവും ഉന്നയിച്ചത്. ‘‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് […]
എലിസബത്ത് രാജ്ഞിയുടെ ജീവിതവഴിയിലൂടെ

1926 ഏപ്രിൽ 21: എലിസബത്ത് അലക്സാൻഡ്ര മേരി രാജകുമാരിയായി ലണ്ടനിൽ ജനനം. ജോർജ് ആറാമൻ രാജകുമാരന്റെയും എലിസബത്ത് രാജകുമാരിയുടെയും ആദ്യ മകൾ. 1936 ഡിസംബർ 10: പിതാവ് ജോർജ് ആറാമൻ രാജാവായതോടെ പത്താം വയസ്സിൽ എലിസബത്ത് കിരീടാവകാശിയായി. 1940 ഒക്ടോബർ 13: ബിബിസി ചിൽഡ്രൻസ് അവറിലൂടെ ആദ്യ പൊതുപ്രസംഗം. 1945 ഫെബ്രുവരി: രണ്ടാം ലോക യുദ്ധത്തിൽ പോരാടിയ ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ ഉപസേനാനിയായി നിയമിതയായി. 1947 നവംബർ 20: ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിലെ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹം 1948 […]
തിരിച്ചടിച്ച് യുക്രെയ്ൻ മുന്നേറ്റം; റഷ്യൻ സേന ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങുന്നു

കീവ് ∙ കിഴക്കൻ യുക്രെയ്നിലെ കുപ്യാൻസ്ക് നഗരം യുക്രെയ്ൻ സേന പിടിച്ചതോടെ റഷ്യൻ സേന ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങുന്നു. റഷ്യയിൽ നിന്ന് സേനയ്ക്കാവശ്യമായ സാധനങ്ങളെല്ലാം റെയിൽ മാർഗം എത്തിച്ച് വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് റെയിൽ നഗരമായ കുപ്യാൻസ്ക്. നഗരത്തിൽ നിന്ന് റഷ്യൻ പതാക നീക്കി യുക്രെയ്ൻ പതാക സ്ഥാപിച്ചു. വടക്കൻ യുക്രെയ്നിലെ റഷ്യൻ സേനയ്ക്ക് വേണ്ട സാധനങ്ങൾ എത്തിച്ചിരുന്ന ഈ റെയിൽ പാത യുക്രെയ്ൻ നിയന്ത്രണത്തിലായതോടെ മുൻനിരയിലെ ആയിരക്കണക്കിനു റഷ്യൻ സൈനികർ കുടുങ്ങിയ നിലയിലാണ്. ഇസിയം […]
ഔദ്യോഗിക പ്രഖ്യാപനമായി; ബ്രിട്ടനിൽ ചാൾസ് രാജാവ്

ലണ്ടൻ ∙ അന്തരിച്ച എലിസബത്ത് രാജ്ഞിക്കുശേഷം ബ്രിട്ടിഷ് സിംഹാസനത്തിലെ അടുത്ത രാജാവായി മകൻ ചാൾസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലണ്ടനിലെ സെന്റ് ജയിംസ് കൊട്ടാരത്തിൽ ഇന്നലെ ചേർന്ന ആക്സെഷൻ കൗൺസിൽ യോഗത്തിലാണ് ചാൾസ് മൂന്നാമൻ രാജാവ് എന്ന ഔദ്യോഗിക നാമത്തിൽ സ്ഥാനലബ്ധി പ്രഖ്യാപിച്ചത്. രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ 19നു രാവിലെ 11നു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. അന്ന് ബ്രിട്ടനിൽ ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾക്കു ശേഷമാണു ചാൾസ് രാജാവിന്റെ കിരീടധാരണം. സ്കോട്‌ലൻഡിൽവച്ച് വ്യാഴാഴ്ചയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. അതുവരെ […]
The time tricks…. – GEETHA RAVINDRAN.

I would multicast Every of my beats Nevertheless Synchronizing with These uneasy ticks… These trickling down Droplets of each click of time Aren’t they tricking me? Yet, they clarify and certify The dying fluctuations Over cast on every instinct At instants, unwarranted As each moment droops Waiting for none And not tempting Anyone to wail […]
*അമ്മയുടെ മടിത്തട്ടിൽ നിന്നും ‘മാക്ബർഗർ’ ജീവിതത്തിലേക്ക്* – സപ്ന അനു ബി ജോർജ്

കൈവിട്ടു പോകുന്നു നമ്മുടെ പഴയകാലത്തെ അമ്മമാരും, ഭക്ഷണ രീതികളും, അവർ കുട്ടികളെ വളർത്തുന്ന രീതികളും! പക്ഷെ ഇവിടെ നാം അമ്മമാർ,സ്വയം കുറ്റക്കാരാണ്. നമ്മുടെ കുട്ടികൾക്കു നഷ്ടമാകുന്ന ഈ ആരോഗ്യജീവിതവും,ഇന്നത്തെ ഫാസ്റ്റ് ജീവിതവും,നമ്മൾ ഓരോരുത്തരും ജോലിയുടെയും, സമ്പാദ്യത്തിന്റെയും പുറകെപോയതിന്റെ അനന്ദരഫലം ആണ്. മലയാളം നിർബന്ധമായും പഠിച്ചിരിക്കണം ഒരു വിഷയമായിത്തന്നെ, ആഴ്ചയിലൊരിക്കൽ വീട്ടിൽ കഞ്ഞി അത്താഴമാക്കണം, നാലുമണി പലഹാരം, കപ്പയും കാച്ചിലും ,മുളകുചമ്മന്ദിയും മാത്രമെ പാടുള്ളു , ഉച്ചയൂണിനൊപ്പം സംഭാരം കുടിക്കണം, എല്ലാവരും ചേർന്ന് ഒരു നേരം പ്രാർത്ഥന ഉണ്ടായിരിക്കണം […]
Waiting for…. – By Medhini

Waiting for a bus or a train, boat, ship or a plane, to take a small trip, or a long distant journey, may be irritating, boring and tiresome. Waiting for a phone call, a letter or an e-mail, gives a few moments, of logical or illogical assumptions, filled with hopes and anxieties. Waiting for the […]
പൊന്നോണം – സുമ രാധാകൃഷ്ണൻ

പൊന്നോണം വന്നല്ലോ പൂക്കളം തീർക്കുവാൻ പൂക്കൾപറിക്കെന്റെ കൂട്ടുകാരെ പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേ… പൂവേ പൊലി പൂവേ പൊലി പൂവേ.. പണ്ടുള്ള ഓണത്തിൻ കാഹളമിന്നില്ല പൂക്കൾപറിക്കുവാനാളുമില്ല തുമ്പ,തുളസിയും,മുക്കൂറ്റി,പൂമുല്ല തെച്ചിപ്പൂ,ചെമ്പകം ചെമ്പരത്തി കാക്കപ്പൂ,കദളിപ്പൂ കൊങ്ങിണി പൂക്കളും കാണാനുമില്ലെന്റെ കൂട്ടുകാരെ പൂക്കൾ പറിക്കുവാൻ പോയസഖിമാരെ കാണാനുമില്ലെന്റെ കൂട്ടുകാരെ പോയവർ പോയങ്ങു ടിവിയുടെ മുന്നില് സീരിയൽ കണ്ടങ്ങു നിന്നുപോയി കാക്കപ്പൂ കിട്ടാഞ്ഞ് കുങ്കുമപ്പൂവങ്ങു കാണാനും പോയെന്റെ കൂട്ടുകാരെ വേഗം പോയ് പൂക്കൾ പറിച്ചങ്ങു പൂക്കളം വേഗത്തിൽ തീർക്കെന്റെ കൂട്ടുകാരെ പൂക്കളം തീർത്തിട്ട് […]
സിൽവിയാ പ്ലാത്ത് – രാജു കാഞ്ഞിരങ്ങാട്

വെയിലിൻ്റെ കൊത്തേറ്റുമരിച്ച – പകലിനെ രാവുവന്ന് മഞ്ഞിൻ്റെ വെള്ള പുതപ്പിച്ചു ശിശിരത്തിൻ്റെ സുഷിരവാദ്യം ശോകഗാനം വായിച്ചു തുറന്ന പുസ്തകമായിരുന്നു – പകൽ കുടിച്ചു തീർത്ത കണ്ണീരിനും – കയ്പ്പിനും കണക്കില്ല എന്നിട്ടും, അവർ ഉളളു പൊള്ളിക്കുന്നു സിൽവിയാ പ്ലാത്തെന്ന് സ്വയം തീക്കൊളുത്തി മരിച്ച – വളെന്ന് ……………….. കുറിപ്പ് :- സിൽവിയ പ്ലാത്ത്: അമേരിക്കൻ കവയിത്രി,നോവലിസ്റ്റ് …………………….,,
ചായ പീടിക – നൈനാൻ വാകത്താനം

പകൽ മുഴുവൻ പണി അന്വേഷിച്ചു നടന്ന കണാരൻ വൈകി കിട്ടിയ പണി ചെയ്തിട്ട് കിട്ടിയ കാശിൽ ഇത്തിരി എടുത്ത് തൊണ്ട നനക്കാം എന്ന് കരുതി ഗഫൂർ ഇക്കായുടെ ചായകടയിലേക്ക് കയറി ചെന്നിട്ട് ഇത്തിരി നീട്ടി പറഞ്ഞു “മധുരം കൂട്ടി വെള്ളം കുറച്ച് കടുപ്പത്തിൽ ഒരു ചായ “ പ്രായം ഇത്തിരി ചെന്നെങ്കിലും രോഗം തീരെ ഏശാത്ത കണാരൻ നീട്ടി പറഞ്ഞത് കേട്ട് ആകാശവാണി റേഡിയോയിൽ നിന്നും പാട്ടും കേട്ട് താളം പിടിച്ചിരുന്ന ഗഫൂർഇക്കാ ചായ എടുക്കാൻ എഴുന്നേറ്റപ്പോൾ […]
സമത്വചിന്തയുടെ നന്മനിറഞ്ഞ ഉൽസവം – തിരുവോണം ഇന്ന് ആഘോഷിക്കുമ്പോൾ നമ്മിലെ സമത്വചിന്തയും നന്മയുടെ തിരി വെട്ടവും എത്രമാത്രമുണ്ടെന്ന് ചിന്തിക്കണം.

സമത്വചിന്തയുടെ നന്മനിറഞ്ഞ ഉൽസവം – തിരുവോണം ഇന്ന് ആഘോഷിക്കുമ്പോൾ നമ്മിലെ സമത്വചിന്തയും നന്മയുടെ തിരി വെട്ടവും എത്രമാത്രമുണ്ടെന്ന് ചിന്തിക്കണം. ആയിരം തിരികൾക്ക് വെളിച്ചം പകർന്നു കൊടുത്തതു കൊണ്ട് ഒരു മെഴുകുതിരിയുടെയും ആയുസ് കുറയുന്നില്ല. പങ്കു വയ്ക്കപ്പെടുന്ന സന്തോഷവും നന്മയും അതുപോലെയാണ്. തുടക്കേണ്ടത് പൊടി പിടിച്ച നമ്മുടെ കണ്ണടകളെയല്ല. പലതും കണ്ടില്ലെന്നു നടിക്കുന്ന നമ്മുടെ കണ്ണുകളെയാണ്. ❣️ നന്മ നിറഞ്ഞ തിരുവോണാശംസകൾ❣️ ജോസ് ക്ലെമന്റ്
ഫോണോണം – റോയ് പഞ്ഞിക്കാരൻ

രാവും പകലും പെയ്ത മഴയിൽ ഓണപ്പൂക്കൾ വിരിഞ്ഞ മലയിടിഞ്ഞു. ഒലിച്ചു പോയത്ത് , മൊഹപ്പാടത്ത് പാറിക്കളിച്ച ഒന്നുമറിയാത്ത പൊന്നോണത്തുമ്പികൾ . കുഞ്ഞു വട്ടത്തിലെ പപ്പടത്തിനായി ഓണത്തല്ലുണ്ടാക്കുന്നവർ അറിയുന്നുണ്ടോ, ഓണമുണ്ണാൻ കാണമില്ലാത്ത തെരുവിലെ പപ്പടക്കാരെ . ഓണനാളിൽ ഫോണൊന്നു കേടായാൽ പൂക്കളമില്ല പൂത്തുമ്പിയില്ല പാതാളമില്ല മാവേലിയില്ല ഓണസദ്യയുമില്ല. ഓണക്കോടി വേണ്ട ഊഞ്ഞാലും വേണ്ട . ഫേസ് ബുക്കും വാട്സ് ആപ്പുമില്ലാത്ത ലോകത്തേക്ക് മാവേലിയേയും വേണ്ട . റോയ് പഞ്ഞിക്കാരൻ
ഉത്രാടംനാൾ 🌾🌻🌹🌾🌻 – സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

ഉത്രാടം നാളൊന്നാമോണം തിരുവോണത്തിനു മുന്നോണം… തിരുമുറ്റമൊരുക്കേണം പൂക്കളം തീർക്കേണം… പൂവേ പൊലി… പൂവേ പൊലി… പൂ പൊലിയോ… തൃക്കാക്കരയപ്പനെ തൃക്കളത്തിലിരുത്താം തൃത്താവ് ചൂടിക്കാം… വർണ്ണങ്ങൾ നിറയും പൂക്കളാൽ നല്ലോരു പൂക്കളം തീർക്കാം മാബലിമന്നനെ മനസ്സാൽ സ്മരിക്കാം… നാളെ തിരുവോണ നാളിനായ് കാത്തിരിക്കാം…. വലയങ്ങളൊമ്പതു തീർത്തിടാം വരദാനപ്രിയനേ നമിച്ചിടേണം.. ഉത്രാടമുറ്റത്തൻ പോടെവരികെന്റെ തൃക്കാക്കരയപ്പാ കൈതൊഴുന്നേൻ…. നന്മകൾ നിറയും ഓണക്കാലത്തിൻ ഉണ്മകൾ ഹൃദയത്തിലേറ്റീടാം ഈ ഉത്രാട നാളിലെ പാച്ചിൽ തുടങ്ങാം… പൂവേ പൊലി… പൂവേ പൊലി… പൂപ്പൊലിയോ…. പൊന്നോണ നാളിതാ […]
ഓണം:ദരിദ്രന്റെ സ്വപ്ന സാക്ഷാത്കാരം – ഡോ. വേണു തോന്നക്കൽ

ഇത് ഓണക്കാലം. ലോകമെങ്ങുമുള്ള മലയാളികളുടെ ഉത്സവ കാലം. മലയാളിക്ക് പൊതുവേ ആഘോഷങ്ങളോട് വലിയ ഭ്രമമാണ്. എന്തും ആഘോഷമാക്കാൻ മലയാളി ഉണ്ടാവും മുന്നിൽ. ഓണാഘോഷം ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചുണ്ടായതല്ല. അതിന്റെ രൂപീകരണത്തിൽ ജനതയുടെ ചുറ്റുപാടുകൾക്ക് വലിയ പങ്കുണ്ട്. ഭൂമിശാസ്ത്രം, തൊഴിൽ, സാംസ്കാരികം, സാമ്പത്തികം, മാനസികം എന്നിങ്ങനെ അനവധി ഘടകങ്ങളുടെ പിൻബലമുണ്ട്. അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, വിവിധ തരം ഓണക്കളികൾ, സാഹിത്യ ചർച്ചകൾ തുടങ്ങിയവ ഓണാഘോഷത്തിന് സാംസ്കാരികമായ ഒരു ഗരിമ നൽകുന്നു. അവിടെയാണ് ഓണാഘോഷം മറ്റാഘോഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത […]



