When it freeze…- Prithvin Simhan

The Trees started to shed their leaves The water in the pond got to frost People began to sing the rhyme Oh the Winter Comes again !… The black ants started to collect their foods And the monarch butterflies to mexico People began to sing the rhyme Oh the winter comes again !… Fishermen took […]
തള്ളേ! എന്റെ പതിമൂന്ന് കൊല്ലം!

നമ്മുടെ ചില എഴുത്തുകാർക്ക് അവരുവരുടെ കാര്യം മാത്രമേയുള്ളൂ. സ്വന്തം കൃതികളെപ്പറ്റി വാനോളം പുകഴ്ത്തുന്നതു കേട്ടിരിക്കാൻ എന്തൊരിഷ്ടമാണെണോ! ഈയിടക്ക് ഒരെഴുത്തുകാരൻ ചെറു സദസ്സിൽ വികാരാധീനനായി പറയുന്നത് കേട്ടു. എന്റെ പതിമൂന്ന് വർഷങ്ങളാണ് മാതൃഭൂമിയുടെ പത്രാധിപർ കമൽറാം സജീവ് തകർത്തു കളഞ്ഞതെന്ന്. അതായത് മാതൃഭൂമിയിൽ കഥ പ്രസിദ്ധപ്പെടുത്തിയില്ല എന്ന്. ഇതേ കഥാകൃത്ത് “കലാപൂർണ്ണ”യിലെഴുതിക്കണ്ടു. ഇരുപത്തഞ്ചു വർഷത്തിനിടയിൽ തനിക്ക് മൂന്നേ മൂന്ന് അവാർഡുകളേ കിട്ടിയുള്ളൂ എന്ന്! ഇപ്പോൾ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എല്ലാം രണ്ടു കൈ കൊണ്ടും കഥ എഴുതുന്ന ഭേദപ്പെട്ട ഒരു കഥയെഴുത്തുകാരന്റെ […]
കഥ: മാണിക്കൻ | രചന : ലളിതാംബിക അന്തർജനം | ആസ്വാദനം തയാറാക്കിയത് : സന്ധ്യാ ജയേഷ് പുളിമാത്ത് *

മലയാളത്തിന്റെ എക്കാലത്തെയും മാറ്റത്തിന്റെ പ്രതിധ്വനി ഉയർത്തിയ എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽ കോട്ടാവട്ടത്ത് തെങ്ങുന്നത്ത് മഠത്തിൽ ദാമോദരൻ പോറ്റിയുടേയും നങ്ങയ്യ അന്തർജനത്തിന്റേയും മകളായി 1909 -മാർച്ച് 30-ന് ജനിച്ച ലളിതാംബിക അന്തർജനം സ്വന്തം വീട്ടിൽവച്ചുതന്നെ വിദ്യാഭ്യാസം പൂർത്തിയാക്കി.മലയാളം,സംസ്‌കൃതം,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളിൽ നല്ല നൈപുണ്യമുണ്ടായിരുന്ന അന്തർജനത്തെ വിവാഹം കഴിച്ചത് അമരക്കരയില്ലത്ത് നാരായണൻ നമ്പൂതിരിയായിരുന്നു. ചെറുപ്പത്തിൽ തന്നെ കവിത എഴുത്തിനോടും കഥയോടും താല്പര്യം ഉണ്ടായിരുന്ന ലളിതാംബിക അന്തർജനം 1937-ൽ ‘ലളിതാഞ്ജലി’ എന്ന കവിതാസമാഹാരത്തിലൂടെ എഴുത്തുമേഖലയിലേക്ക് രംഗപ്രവേശനം ചെയ്തു. ആ […]
:കാലമേ നീ അകന്നിടുമ്പോൾ – രചന ✍🏻 ഷാമിനി

കാലമേ……………… കാലമേ………………. ഏറെ കൊതിച്ചൊരാൾ നീറും, വാക്കുകളോതാതെ മഞ്ഞുപോലലിയുന്ന ഹൃദയവുമായി കാത്തിരുപ്പുണ്ടെന്നു അറിഞ്ഞുപോയതാണിന്നെന്റെ സ്വർഗ്ഗം നിരാശതൻ കണ്ണീർ ഒഴുക്കുകൾ മാറ്റിയ നല്ല നാളുകൾ ഓർമ്മകൾ തുളുമ്പിയ കൂട്ടിൽ പ്രിയമുള്ളൊരാൾക്കു കുറിക്കുമെൻ കവിതയിൽ, ഓർക്കാനായി വീണ്ടുമൊരു സൂര്യോദയം……. കാലമേ, കാലമേ നി അകന്നിടുമ്പോൾ നേരിന്റെ വരികളിൽ തണലായി മാറിയ സ്വാന്തനവും പിന്നെ പാതി മാഞ്ഞുപോയ അക്ഷരങ്ങളിൽ ചാലിച്ചെഴുതാൻ കരുതിയ മാഷിക്കൂട്ടും കാലമേ,കാലമേ നീ അകന്നിടുമ്പോൾ….. രാവിൻ മടിയിൽ പൂനിലാവു തെളിഞ്ഞ ആകാശമുറ്റത്തു വിളക്കുകൾ കത്തിയ വെട്ടത്തിലെൻ കരളിലെ നീയാം […]
അംബുജയും എസിസിയും സ്വന്തമാക്കി, പിന്നാലെ ഈടുവച്ചു കടമെടുത്ത് അദാനി

മുംബൈ∙ രണ്ട് സിമന്റ് കമ്പനികൾ സ്വന്തമാക്കിയതിനു പിന്നാലെ ഈ കമ്പനികളുടെ ഓഹരികൾ ഈടു നൽകി വീണ്ടും കടംവാങ്ങി ഗൗതം അദാനി. ഇരു കമ്പനികളുടെയും ഓഹരികൾ കൂട്ടിയാൽ 13 ബില്യൻ യുഎസ് ഡോളർ മതിപ്പു വരുന്നവയാണ് ഈടായി നൽകിയത്. എസിസി ലിമിറ്റഡിന്റെ 57% ഓഹരികളും അംബുജ സിമന്റ്സ് ലിമിറ്റഡിന്റെ 63% ഓഹരികളുമാണ് അദാനി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. മുഴുവൻ ഓഹരികളും ഈടു നൽകി ഡോയ്ചൊ ബാങ്കിന്റെ ഹോങ്കോങ് ശാഖയിൽനിന്നാണ് കടമെടുത്തത്. 96,800 കോടി രൂപയുടെ ഓഹരികളാണ് പണയമായി നൽകിയത്. […]
കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവയ്ക്കാൻ മമത തയാർ: ശരദ് പവാർ

മുംബൈ∙ 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി – വിരുദ്ധ കൂട്ടായ്മയ്ക്കായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കോൺഗ്രസുമായി ചേർന്നുപോകുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ദേശീയ താൽപര്യം മുൻനിർത്തി കോൺഗ്രസുമായുള്ള അഭിപ്രായഭിന്നതകൾ മാറ്റിവയ്ക്കാൻ അവർ തയാറാണെന്നും മുംബൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ പവാർ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല എന്നിവരും താനും മറ്റു ചില സംസ്ഥാനങ്ങളിലെ നേതാക്കന്മാർക്കും ബിജെപിക്ക് എതിരെ കോൺഗ്രസുമായി ചേരുന്നതിൽ വിരോധം ഉള്ളവരല്ലെന്നും […]
മോദി രണ്ട് ഇന്ത്യയെ സൃഷ്ടിക്കുന്നു; രാജ്യത്തെ നിയന്ത്രിക്കുന്നത് സമ്പന്നര്‍: രാഹുൽ ഗാന്ധി

ആലുവ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഭാരത് ജോഡോ യാത്ര’യുടെ എറണാകുളം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം ആലുവയിൽ സമാപിച്ചപ്പോൾ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ദുരിതം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ക്കു പോലും തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഭരണകൂടത്തിന് ഒരു പ്രശ്‌നമേയല്ല. രാജ്യത്തെ നയിക്കുന്നവര്‍ വിദ്വേഷം […]
പുതിയ യുദ്ധതന്ത്രവുമായി റഷ്യ; യുക്രെയ്ന്റെ കിഴക്കൻ,തെക്കൻ മേഖലകളിൽ ഹിതപരിശോധന

കീവ് ∙ ഒപ്പം നിൽക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ളതും യുദ്ധത്തിൽ പിടിച്ചെടുത്തതുമായ കിഴക്കൻ, തെക്കുകിഴക്കൻ യുക്രെയ്ൻ മേഖലകളിൽ ഹിതപരിശോധന നടത്താൻ റഷ്യ ഒരുങ്ങുന്നു. റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെ നടത്തുമെന്ന് ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഖേഴ്സൻ, സാപൊറീഷ്യ മേഖലകളാണ് പ്രഖ്യാപിച്ചത്. ഫലം അന്തിമമായിരിക്കുമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും സുരക്ഷാസമിതിയുടെ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വെദെവ് വ്യക്തമാക്കി. ഈ ഹിതപരിശോധന ഒരു മാറ്റവും കൊണ്ടുവരാൻ പോകുന്നില്ലെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ തിരിച്ചടിച്ചു. ഫെബ്രുവരി […]
🌠 പാടിപ്പാടി മറഞ്ഞ കാനനക്കുയിൽ രാധിക തിലകിന് ഇന്ന് 7-ാം ഓർമ്മദിനം 🌠

പാതിവഴിയിൽ നിലച്ചുപോയ ഒരു പാട്ടുപോലെയാണ് രാധിക തിലക് എന്ന ഗായികയുടെ ജീവിതം. എന്നെന്നും മലയാളികൾ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ആലപിച്ച് അകാലത്തിൽ രാധിക തിലക് വിടപറഞ്ഞെങ്കിലും ആ മുഖവും ആ സ്വരവും സംഗീതപ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു. എഴുപതുകളിലാണ് രാധിക തിലക് സംഗീതലോകത്തേക്ക് എത്തുന്നത്. ദൂരദർശനിലൂടെ മലയാളികൾക്ക് സുപരിചതയായ രാധിക ലളിത ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. 1989ൽ പുറത്തിറങ്ങിയ ‘സംഘഗാനം’ എന്ന ചിത്രത്തിൽ പുൽക്കോടി തുമ്പിലും…. എന്ന ഗാനത്തിലൂടെ ലൂടെ പിന്നണിഗാനരംഗത്തെത്തി. ‘ഗുരു’ […]
‘യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനും ആഗ്രഹം’; തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ

ഇസ്താംബൂൾ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയാറാണെന്നു വിശ്വസിക്കുന്നതായി തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാണ് പുട്ടിൻ ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്നു മനസ്സിലാക്കിയതായും എർദോഗൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യ പിടിച്ചെടുത്ത പ്രദേശം അടുത്തിടെ യുക്രെയ്ൻ തിരികെ നേടിയിരുന്നു. കാര്യങ്ങൾ റഷ്യയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന സന്ദേശവും യുഎസ് മാധ്യമമായ പിബിഎസിന് അനുവദിച്ച അഭിമുഖത്തിൽ […]
മഹാമാരി കഴിഞ്ഞെന്ന് ജോ ബൈഡൻ

വാഷിങ്ടൻ ∙ മഹാമാരി അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കോവിഡ് ഇപ്പോഴും പ്രശ്നമാണെങ്കിലും മഹാമാരിയുടെ കാലം കഴിഞ്ഞു. ഇപ്പോൾ ആരും മാസ്ക്കും ധരിക്കുന്നില്ല– അമേരിക്കൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ യുഎസിൽ പ്രതിദിനം 3,000 ത്തിലേറെ പേരാണു കോവിഡ് മൂലം മരിച്ചത്. ഇപ്പോഴും 400 പേരെങ്കിലും പ്രതിദിനം മരിക്കുന്നു. ജൂലൈയിൽ കോവിഡ് ബാധിതനായ ബൈഡൻ രണ്ടാഴ്ചയിലേറെ ഐസലേഷനിലായിരുന്നു. English Summary: Pandemic is over says Joe Biden
ആണവ നിലയവും ആക്രമിച്ച് റഷ്യ; റിയാക്ടറുകൾ സുരക്ഷിതം, ആണവ ഭീകരപ്രവർത്തനമെന്ന് യുക്രെയ്ൻ

കീവ് ∙ യുക്രെയ്നിൽ ആണവ നിലയത്തിനു നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ആണവ റിയാക്ടറുകൾക്ക് നാശമില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു. ആണവ ഭീകരപ്രവർത്തനം ആണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ ആരോപിച്ചു. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെയും തുടർന്ന് 2 തീഗോളങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കരയുദ്ധത്തിൽ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ വ്ലാഡിമിർ […]



